2009 ജൂലൈ 19, ഞായറാഴ്‌ച

ദോഫാറിന്റെ വിശേഷങ്ങള്‍ - പത്ത്




അയ്നുറസാത്ത്



മര്‍ബാത്തില്‍നിന്നും മടങ്ങും വഴി റസാത്ത് റൌണ്ട് അബൌട്ട് പിന്നിട്ട് വലത്തോട്ട് തിരിഞ്ഞ് ഏഴു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ അയ്നുറസാത്തില് എത്തിച്ചേരും.
ചുറ്റും മലകളാല്‍ ബന്ധപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്ത് പ്രകൃതിയുടെ വരദാനമായി എല്ലായ്പ്പോഴും അരുവി ഒഴുകി കൊണ്ടിരിക്കയാണ്.ഒരു മിനുട്ടില്‍
180 ലിറ്റര്‍ എന്ന കണക്കേ മലയിടുക്കില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം മലഞ്ചെരുവിലെ അരുവികളിലൂടെ ഒഴുകുന്ന കാഴ്ച്ച അതീവ സുന്ദരമാണ്.
അങ്ങിങ്ങായി കാണുന്ന ആമ്പല്‍ പൂക്കളും അല്ലിക്ക മരങ്ങളും ഒഴിച്ചു നിറുത്തിയാല്‍ തെളിഞ്ഞുശുദ്ധമായ വെള്ളമാണ് നീരൊഴുക്കിലുള്ളത്.
തദ്ദേശിയരായ ചെറുപ്പക്കാര്‍ ഈ വെള്ളത്തിലിറങ്ങി കുളിക്കുന്നു.നമസ്ക്കാര സമയമായാല്‍ സന്ദര്‍ശകര്‍ അംഗശുദ്ധിവരുത്താന്‍ ഇതുപയോഗപ്പെടുതുന്നു.
ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് വിശ്രമിക്കാനും ഉല്ലസിക്കാനും വേണ്ടി ദോഫാര്‍ ടൂറിസം മനോഹരമായ ഒരു പാര്‍ക്കും ഒരുക്കിയിട്ടുണ്ട്.
ഖരീഫ് സീസണില്‍ മാത്രം ദിനേന പാര്‍ക്കില്‍ പ്രവേശനം നല്‍കുന്നു.അല്ലാത്തപ്പോള്‍ ഒഴിവുദിനങ്ങളില്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി വിട്ടു കൊടുക്കും.
പക്ഷികളുടെ സങ്കേതമാണീ പാര്‍ക്ക്.വര്‍ഷത്തിലൊരിക്കല്‍ വിരുന്നുകാരായി എത്തുന്ന ദേശാടനപക്ഷികള്‍ മരച്ചില്ലകളില്‍ കൂടുകള്‍ നെയ്യുന്നു.
പാര്‍ക്കിലെ ഭൂരിഭാഗം മരങ്ങളിലും കൂടുകള്‍ തൂങ്ങി കിടക്കുന്നത് കാണാനൊക്കും.
പഴമക്കാര്‍ മല തുരന്ന് വാസയോഗ്യമാക്കിയ ചില ദ്ര്യശ്യങ്ങള്‍ ഇവിടെ ഉണ്ട്.ഒരു ചെറിയ മല കയറിയാല്‍ പടവുകള്‍ വഴി ഒരു ഗുഹയിലെത്താം.ക്ഷീണിച്ചെത്തുന്നവര്‍ക്ക്
വിശ്രമിക്കാന്‍ സീമന്റ് ബെഞ്ച് അതികൃതര്‍ പണിതിട്ടുണ്ട്.ചിലര്‍ വിറക് ശേഖരിച്ച് അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്ത് ഒരു പകല്‍ മുഴുവന്‍ അവിടെ വിശ്രമിക്കുന്നു.
പക്ഷികളുടെ കലപില ശബ്ദവുംമലയിടുക്കിലേ നീരൊഴുക്കും അയ്നുറസാത്തിനെ ശബ്‌ദയാനമാക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...