2009 ജൂലൈ 19, ഞായറാഴ്‌ച

ദോഫാറിന്റെ വിശേഷങ്ങള്‍് -ആറ്


മുഗ്സീല് ബീച്ച്‌

സലാലയില്‍് നിന്നും 45 കിലോമീറ്റര്‍് അകലെ പറ്റിഞ്ഞാറെ ദിശയിലാണ് മുഗ്സീല്‍് ബീച്ച്‌.നാലു കിലോമീറ്റര്‍് നീണ്ടുകിടക്കുന്ന വിശാലമായ മണലില്‍് കെട്ടിപ്പടുത്തുയർത്തിയ ടെന്റുകളില്‍് വിശ്രമിക്കാനും വിനോദങ്ങളിലേര്‍്പ്പെടാനും എത്തുന്ന നിരവധി സന്ദര്‍്ശകരുണ്ട്.ഇളം വെയില്‍് കായുന്നവരുടേയും വെള്ളത്തിലിറങ്ങി ആടിത്തിമിര്‍്ക്കുന്നവരുടേയും വിനോദങ്ങളിലേര്‍്പ്പെടുന്നവരുടേയും പറുദീസയാണീ ബീച്ച്‌.ബീച്ചിന്റെ വലത്തേ അറ്റം പരമ്പരാഗത മീന്‍്പിടുത്തക്കാരുടെ താവളമാണെങ്കില്‍് ഇടത്തേ അറ്റം പാറകെട്ടുകളാല്‍് മുഖരിതമാണ്.ഈ പാറകെട്ടുകള്‍് കേന്ദ്രീകരിച്ച്‌ "കക്ക" തിരഞ്ഞു നടക്കുന്ന മലയാളീ കുടുംബങ്ങളെ ഒഴിവുദിനങ്ങളില്‍് ഇവിടെ കാണാം.വിനോദമെന്ന നിലയിലും നല്ല ഒന്നാംതരംവിഭവത്തിനുള്ള വകയെന്ന നിലയിലും കല്ലുമ്മക്കായ ശേഖരിച്ച്‌ പ്ലാസ്റ്റിക്‌ ബേഗുകളില്‍് നിറച്ച്‌ വാസ സ്ഥലം ലക്ഷൃമാക്കി ഇവര്‍് നീങ്ങുന്നു.നവമ്പര്‍്- ഡിസമ്പര്‍് മാസങ്ങളിലാണ് കല്ലുമ്മക്കായ വിളവെടുപ്പ്‌ സധാരണ നടക്കാറ്.ഗള്‍്ഫ് മേഖലയേ അപേക്ഷിച്ച്‌ കല്ലുമ്മക്കായ വിളവ്‌ മലയാളീ കുടുംബങ്ങള്‍്ക്ക് ഒരനുഗ്രഹമത്രെ.കടലിനോട്‌ തൊട്ടുരുമ്മി കിടക്കുന്ന ഉയര്‍്ന്ന മലപ്രദേശത്തെകുള്ള വഴി സുഗമമായതിനാല്‍് സന്ദര്ശകര്‍് എളുപ്പം അവിടെ എത്തിച്ചേരുന്നു.ഇതൊരു മലന്ചെരുവാണ്.നൂറ്റാണ്ടുകള്‍്ക്കുമുമ്പ് വെള്ളപ്പൊക്കം ബാധിച്ചപ്പോള്‍് മലയുടെ സിംഹഭാഗവും ഇടിഞ്ഞുപൊളിഞ്ഞ്‌ വെള്ളത്തിന്നടിയിലായി.ഇന്ന് മലയുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍് ഒരു മേല്‍്ക്കൂര എന്ന കണക്കേ യാതൊരു താങ്ങുമില്ലാതെ അതേപടി നിലനില്ക്കുന്നു.ധാരാളം കുഴികളുള്ള ഈ പ്രദേശത്തു കൂടി സഞ്ചരിക്കുമ്പോള്‍് സന്ദശകര്‍് ജാഗ്രത പുലര്‍്ത്തണം.വലിയ ആഴമുള്ള ഈ കുഴികള്‍് കടലുമായി ബന്ധപ്പെട്ടു കിടക്കുന്നു.വലിയ ഹുങ്കാര ശബ്ദത്തോടെ കടലില്‍് നിന്നും വെള്ളം കുഴികളിലൂടെ മുകളിലേക്ക്‌ പമ്പ്‌ ചെയ്യുന്നു. ഇത്‌ പൃകൃതിയുടെ വരദാനമാണ്.കൂട്ടത്തില്‍് ഏറ്റവും വീതിയുള്ള കുഴിക്കുമുകളില്‍് ഇരുമ്പുജാലി ഘടിപ്പിച്ചിരുന്നെങ്കിലുംമുപ്പത്‌ മീറ്ററോളം ഉയരത്തില്‍് വെള്ളം ഉയര്‍്ന്നുപൊങ്ങുന്നു.ഒരു പൂക്കൂറ്റി കത്തിച്ച പ്രതീതി.കൊക്കുകളുടെ സങ്കേതമെന്ന് വിശേഷിപ്പക്കാവുന്ന ഒരു തടാകം ബീച്ചു റോഡിന്റെ വലതു വശത്തു കാണാം.യമന്റെ ബോര്‍്ഡറായ സര്‍്ഫേത്തിലേക്കുള്ള വഴി ആരംഭിക്കുന്നത്‌ ഇവിടെ വെച്ചാണ്.കുറച്ചു മുമ്പോട്ടു നീങ്ങി മലമ്പാതയുടെ മുകളിലേക്ക്‌ കണ്ണും നട്ടാല്‍് നെഞ്ചിരിപ്പ്‌ കൂടാനേ സാധ്യതയുള്ളൂ.വളഞ്ഞു പുളഞ്ഞു പോകുന്ന വിശാലമായ പാത പിന്നിട്ടാല്‍് യാത്രക്കാരുടെ ഭയം അസ്ഥാനത്താകാനാണ് സാധ്യത.ആ രീതിയിലാണു റോഡിന്റെ ഘടന.ഡ്രൈവിങ്ങില്‍് കമ്പമുള്ളവര്ക്ക് വലിയൊരു അനുഭൂതിയുളവാക്കുന്നു മലമ്പാത.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...