2009 ജൂലൈ 21, ചൊവ്വാഴ്ച

ദൊഫാറിന്റെ വിശേഷങ്ങള്‍് - പതിനെട്ട്‌




സഫേല
മണ്സൂണ്‍് ആകുന്നതോടെ കടല്‍് ശക്തിയായി ഇളകി മറിയുന്നു.കടലിന്റെ അഗാധതയില്‍് നിന്നും വെള്ളം ഇളകി മറിയുന്നതോടൊപ്പം പോഷണ ഗുണങ്ങള്‍് അടങ്ങിയ സഫേല (പുറം തോടുള്ള ജലജീവി) പുറത്തേക്കു വരുന്നു.മുന്‍്കൂട്ടി തയ്യാറാക്കിയ കളകളില്‍് ഇത്‌ വന്നണയുന്നതോടെ മീന്‍് പിടുത്തക്കാര്‍് ആഹ്ലാദത്തിമിര്‍്പ്പിലാകുന്നു.ദോഫാറിന്റെ കടല്‍്ത്തീരങ്ങളായ മര്‍്ബാത്ത്,ശൊയ്‌മിയ,സദ എന്നിവിടങ്ങളിലാണ് സാധാരണ ഇതു കണ്ടുവരുന്നത്‌.വളരേ മൃദുത്വമുള്ള അടിഭാഗം അടര്‍്ത്തിയെടുത്ത് മാംസള ഭാഗങ്ങള്‍് വേവിച്ച്‌ ഭുജിക്കുന്നു.നൈസര്‍്ഗ്ഗീക ഗുണമുള്ളതും വിഷയാസക്തി വര്ദ്ധിപ്പിക്കുന്നതുമാണിത്.ഉണക്കിയെടുക്കുന്ന സഫേലകള്‍് പിന്നീട്‌ ദൂരേയുള്ള കിഴക്കന്‍് ദിക്കുകളിലേക്ക്‌ കയറ്റി അയക്കുന്നു.ലോക മാര്ക്കറ്റില്‍് വന്‍് ഡിമാന്റുള്ള സഫേലക്ക്‌ ഒമാനിലും തീ വിലയാണ് ഈടാക്കുന്നത്‌.അമ്പതു വര്ഷങ്ങള്‍്ക്കു മുമ്പ്‌ ഏതാനും മുങ്ങല്‍് വിദഗ്ധരാണ് കടലിന്റെ അടിത്തട്ടില്‍് നിന്നും ഈ മുത്തുച്ചിപ്പിയേ കണ്ടെടുത്തത്‌.പിന്നീട്‌ പ്രത്യേക തരം ഉപകരണങ്ങള്‍് ഉപയോഗിച്ച്‌ സഫേലയെ കുത്തിയെടുത്തു.ഒരു ദിവസം നാനൂറ് എന്ന നിലയില്‍് സഫേലയുടെ വിളവെടുപ്പ്‌ നടന്നു.ഇതില്‍് കുഞ്ഞുങ്ങളും ഉള്‍്പ്പെടുന്നു.സഫേലക്ക്‌ വംശനാശം സംഭവിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍് 1991-ൽ അധികൃതര്‍് നിയമം കൊണ്ടുവന്നു.വര്ഷത്തില്‍് രണ്ടുമാസം മാത്രം സഫേല പിടുത്തം അനുവദിച്ചുള്ള ഓര്ഡര്‍് ഇറക്കിയതിനു പുറമേ ഒമ്പത്‌ സെന്റീമീറ്റര്‍് നീളമുള്ളതിനെ മാത്രമേ പിടിക്കാന്‍് പാടുള്ളൂവെന്നും ഉത്തരവിട്ടു.ഇത്‌ പ്രാബല്യത്തില്‍് വന്നതോടു കൂടി മീന്‍്പിടുത്തക്കാര് ജാഗരൂകരായി.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...