2009 ജൂലൈ 20, തിങ്കളാഴ്‌ച

ദോഫാറിന്റെ വിശേഷങ്ങള്‍ - പതിനാല്




മണലാരണ്യത്തില്‍ കാണാതായ തുരുത്ത്


തുമരൈത്തില്‍ നിന്നും എണ്‍പത്തഞ്ച് കിലോമീറ്റര്‍ അകലെ വടക്കു ഭാഗത്തായി നീണ്ടുകിടക്കുന്ന വിശാലമായ മരുഭൂമിയാണ് ശിശര്‍.ഈ മണലാരണ്യത്തിന്റെ തെക്കുഭാഗത്ത്നൂറ്റാണ്ടുകള്‍ക്കുമുമ്പ് മണ്‍‌മറഞ്ഞ ഒരു പട്ടണമുണ്ട്.ഇത് ഹൈറം അല്‍ ഇമാദ് എന്നും വബാര്‍ എന്നും അറിയപ്പെടുന്നുണ്ടെങ്കിലും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഔദ്യോഗികമായിനാമകരണം ചെയ്തത് ഒബാര്‍ എന്നാണ്.മന്ത്രാലയത്തിന്നു കീഴിലുള്ള ഒബാര്‍ കമ്മിറ്റിയുടെ മേല്‍ നോട്ടത്തിലുള്ള ഈ സ്ഥലത്ത് പുരാവസ്തു ഗവേഷണ വകുപ്പ് ഒരു മ്യൂസിയംഒരുക്കിയിട്ടുണ്ട്.നൂറ്റാണ്ടുകളായി കണാതായ ഒരു തുരുത്ത് അറേബ്യന്‍ മണല്‍പരപ്പില്‍ കണ്ടെത്തിയതായിട്ടുള്ള വാര്‍ത്ത
1992-ല്‍ വേള്‍ഡ് പ്രസ്സ് പുറത്തുവിട്ടിരുന്നു.ഇതിഹാസ കഥകളില്‍ ഒന്നായ അറേബ്യന്‍ രാവുകളില്‍ പ്രതിപാദിക്കുന്ന കാണാതായ പട്ടണം ഒബാര്‍ ആണത്രേ.
ഇരുനൂറാമാണ്ടില്‍ അറേബ്യന്‍ ഭൂഗോള ശാസ്ത്രജ്ഞന്‍ അറേബ്യയിലെ ആദ്യ വാണിജ്യ കേന്ദ്രമായ ഒമാനിയത്തെ കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.
മുഖ്യ വാണിജ്യ കേന്ദ്രമായ ഒമാനിയത്തിന്റെ ഒഴിഞ്ഞ സ്ഥലങ്ങളും സുഗന്ധ ദൃവ്യങ്ങളുടെ വില്‍പ്പന കേന്ദ്രീകരിച്ചിരുന്ന തെരുവുകളും മണല്‍പരപ്പിലെ ഈ തുരുത്തിലുണ്ടെന്നാണ് ഗവേഷക മതം.
മുഹമ്മദ് നബിയുടെ ആഗമനത്തിന്നു നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് അന്നത്തെ ഭരണാധികാരി ഷദ്ദാദ് ബിന്‍_ആദ്ദ് രാജാവിന്റെ പറുദീസയായിരുന്നു തുരുത്തിലെ പട്ടണം.മുക്കിലും മൂലയിലും സ്വര്‍ണ്ണം,വെള്ളി,മുത്ത്,പവിഴം മറ്റമൂല്യ വസ്തുക്കള്‍കൊണ്ട് അലങ്കരിച്ച ഈ പട്ടണത്തിലെ ധിക്കാരിയായ ജനതയേ നശിപ്പിക്കാനായി ദൈവം കൊടുങ്കാറ്റ് അയക്കുകയും അനന്തരം തുരുത്തിനെ ഒന്നടങ്കം മണല്‍ വിഴുങ്ങുകയുമാണുണ്ടായത്.യമന്റെ കിഴക്കന്‍ ഭാഗങ്ങളോട് ചേര്‍ന്ന പ്രദേശമാണിതെന്ന് പ്രസിദ്ധ ഭൂഗോള ശാസ്ത്രജ്ഞന്‍ യക്കൂത്ത് അല്‍ അമരി അഭിപ്രായപ്പെടുന്നു.എന്നാല്‍,റബര്‍ ട്രാം തോംസാണ് ഒബാറിന്റെ പേര് കണ്ടെത്തിയത്.മണലില്‍ കാണാതായ പട്ടണത്തെക്കുറിച്ച്
1931-ല്‍ ഗവേഷണത്തിന് തുടക്കമിട്ട അദ്ദേഹം പാശ്ചാത്യ പര്യവേക്ഷകര്‍ അമ്പെത്തെട്ട് ദിവസങ്ങളോളം ചെലവഴിച്ചു കണ്ടെത്തിയ പാതകളിലൂടെ സഞ്ചരിച്ച്
മണല്‍ കൂമ്പാരത്തിന്റെ തെക്കും വടക്കും കണ്ടെത്തുക വഴി ഒബാറെന്ന പേര് നിഷ്പ്രയാസം കണ്ടെത്തി.ഇതേതുടര്‍ന്ന് ശിശര്‍ മണല്‍പ്പരപ്പില്‍ ശാസ്ത്രീയമായ ഗവേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയാണുണ്ടായത്.ഒബാറിന്റെ മുകളിലുള്ള മണല്‍കൂമ്പാരം ചതുപ്പ് പ്രദേശമായതിനാല്‍ ഉള്‍ഭാഗത്തേക്ക് കടന്നു ചെല്ലാനുള്ള പ്രയാസം കണക്കിലെടുത്ത്1990-ല്‍ ഗവേഷകര്‍ അതിസാഹസികമായി മണല്‍പ്പരപ്പിനു മുകളില്‍ ഉപഗ്രഹം വിക്ഷേപിച്ചു.പിന്നീട് ഈ ഉപഗ്രഹം വഴി അകത്തു നിന്നുള്ള ചിത്രങ്ങള്‍ ഒപ്പിയേടുക്കാന്‍ സാധിച്ചു.അതോടേ പഴയ സ്വാര്‍ഥ വാഹക സംഘത്തിന്റെ വഴി തെളിഞ്ഞു.മണല്‍ പരപ്പിലെ ബദുക്കളുടെ കിടപ്പാടങ്ങള്‍ക്കും കുടിവെള്ളത്തിനുപയോഗിച്ച പ്രാചീന കിണറിനും പുറമേ ചുറ്റുമതിലും കവാടങ്ങളും സ്തൂപങ്ങളും വിപുലമായ നാഗരിതയേ സൂചിപ്പിക്കുന്നു.മത്രമല്ല,അവരുപയോഗിച്ച പാത്രങ്ങള്‍,ഗ്ലാസ്സുകള്‍,
സുഗന്ധ ദൃവ്യങ്ങള്‍,റാന്തല്‍ വിളക്കുകള്‍ എന്നിവയും അതില്‍ കാണാനൊത്തു.തൊള്ളായിരത്തിന്റെയും ആയിരത്തിനാനൂറു
ആണ്ടിന്റെയും ഇടയില്‍ ഒരു ജനത ജീവിച്ച സ്ഥലമാണിതെന്ന് സ്ഥാപിച്ചതോടു കൂടി മണലിനു മുകളിലുള്ള തെക്കുദിക്കിലായാണ് ഒബാര്‍ പട്ടണത്തിന്റെ ആസ്ഥാന കേന്ദ്രമെന്ന് ഗവേഷകസംഘം തിരിച്ചറിഞ്ഞു.തെക്കേ അറേബ്യയിലെ ഉപദ്വീപിലേക്കുള്ള വഴിയില്‍ നാഗരിക പരിഷ്ക്കാരം ഏറ്റുവാങ്ങിയ‍ ഈ പട്ടണത്തിന്
പഴയ ഇറാഖിലെ വടക്കന്‍ പ്രദേശവുമായി ബന്ധമുണ്ട്.സുഗന്ധ ദൃവ്യങ്ങളുടെ വാണിജ്യ കേന്ദ്രമായ ഈ വഴിയിലൂടെ സഞ്ചരിക്കാറുള്ള ഷേബാ രാജ്ഞി ഇവിടം സന്ദര്‍ശിച്ച് ഒന്നാന്തരം കുന്തിരിക്കം ശേഖരിച്ച് കിങ് സോളമന് നിവ്യേദ്യമായി
സമര്പ്പിക്കാറുണ്ടെന്ന് ചരിത്രാന്വേഷികള്‍ രേഖപ്പെടുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...