2009 ജൂലൈ 21, ചൊവ്വാഴ്ച

മുട്ടയിടാനായെത്തുന്ന കടലാമകള്‍




ബിന്‍ കോയ


ഒമാനിലെ മസീറാദ്വീപ്,റാസല്‍‍ ഹദ്ദ്,റാസല്‍ ജിന്‍സ് എന്നീ പ്രദേശങ്ങളിലെ തീരങ്ങളില്‍ ആയിരക്കണക്കിന്ന് കടലാമകൾ മുട്ടയിടാനും അടയിരിക്കാനും എത്താറുണ്ട്.രാത്രി കാലങ്ങളില്‍ കരയിലെത്തുന്ന ഈ ആമകളെ കാണാന്‍ ‍ നിരവധിപേര്‍ കടല്‍തീരത്തെത്തുന്നു.ആമകള്‍ മുട്ടയിട്ടതിനു ശേഷം കടലിലേക്കു തന്നെതിരിച്ചു പോകാറാണ് പതിവ്.സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ള ഈ കടല്‍ തീരങ്ങളില്‍ ആമകളെ ഉപദ്രിവിക്കാേനാ മുട്ട േമാഷ്ടിക്കാനോ ആരും ഒരുമ്പെടാറില്ല.വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആമകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയുടെ പ്രാരംഭത്തില്‍തന്നെ ഇരുപത്തയ്യായിരം ആമകളില്‍ ടാഗ് ഘടിപ്പിച്ച് വീണ്ടും കടലിലേക്കു തന്നേ വിട്ടു.ആമകളുടെ ശരീരത്തില്‍ ഘടിപ്പിച്ച ഈ മെറ്റല്‍ ടാഗില്‍ ഒമാന്‍ സര്‍ക്കാറിലെ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ വിലാസവും ഉണ്ടായിരുന്നു.ഈ ടാഗ് കിട്ടുന്നവര്‍ക്ക്( അത് തിരിച്ചയച്ചുകൊടുത്താല്‍) തക്കതായ പ്രതിഫലം മന്ത്രാലയം നല്‍കിയിരുന്നു.സൌദി അറേബ്യ,സോമാലിയ,എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് പ്രധാനമായും ടാഗുകള്‍ തിരികെ ലഭിച്ചിരുന്നത്.

2 അഭിപ്രായങ്ങൾ:

Saleem i-focus പറഞ്ഞു...

കടലാമയെ കുറിച്ചു എഴുതിയതു വായിച്ചു, ഗൾഫ്‌ തീരങ്ങളിലും കടലാമ മുട്ടയിടാൻ വരാറുണ്ടെന്നതും അവയെ സംരക്ഷിക്കപ്പെടുന്നുണ്ടെന്നറിഞ്ഞതിലും സന്തോഷം,
പിന്നെ ഒരു കാര്യം, കടലാമകൾ സാധാരണ മുട്ടയിട്ടു കടലിലേക്കു തിരിച്ചു പോവുകയാണു പതിവ്‌. സൂര്യപ്രകാശതിന്റെ ചൂടേറ്റാണു കടലാമ മുട്ടകൾ വിരിയാറു, ആ നിലക്ക്‌ "ആയിരക്കണക്കിന്ന് കടലാമകൾ മുട്ടയിടാനും അടയിരിക്കാനും എത്താറുണ്ട്" എന്നു പറഞ്ഞതിൽ "അടയിരിക്കാനും എത്താറുണ്ട്"എന്നതിനോടു ഞാൻ വിയൊജിക്കുന്നു. കാരണം കടലാമ അടയിരിക്കറില്ല എന്നതു തന്നെ.

zamzammagazine പറഞ്ഞു...

തെറ്റ് തിരുത്തിയതിൽ നാന്ദി-എഡിറ്റർ

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...