
ആധുനിക യുഗത്തില്‍് ഐ.ടി. രംഗം വികസിച്ചു കൊണ്ടിരിക്കുന്നു.ഗള്‍്ഫും ഒന്നിനും പിറകില്‍് അല്ല.ഈ അവസ്ഥ ഇവിടെ സംജാതമാകുന്നതിനു മുമ്പ് പ്രവാസിക്ക് നാടുമായി ഫോണില്‍് ബന്ധപ്പെടാന്‍് ഒരു പാട് ക്ലേശങ്ങള്‍് നേരിട്ടിരുന്നു.
നാണയ തുട്ടിട്ടും കാര്‍്ഡ് ഉപയോഗിച്ചും വിളിച്ചിരുന്ന ബൂത്തുകള്‍് പലതും ഇന്നൊരു നോക്കുക്കുത്തിയായി മാറിയെന്നത് മറ്റൊരു കാര്യം.
അക്കാലത്ത് സ്വകാര്യ സംഭാഷണങ്ങള്‍് അപൂര്‍്വ്വം.നീണ്ട ക്യുവില്‍് നിന്ന് ബൂത്തില്‍് കയറി ഡയൽ ചെയ്താലൊ ലൈന്‍് ബിസി എന്ന സ്ഥിരം പല്ലവിയും.കൂടുതല്‍് കറക്കാന്‍് നിന്നാല്‍് അടുത്ത് അക്ഷമയോടെ കാത്തിരിക്കുന്നവന്‍് എന്നേ പിടിച്ചു കറക്കുമോ എന്ന ഭയവും.
ഇനി കണക്ഷന്‍് കിട്ടിയാലോ ചുറ്റുവട്ടത്തെ വീട്ടുകാരുടെ സഹകരണം മുഖ്യം.അവരു ചെന്ന് സഹധര്‍്മ്മിണിയെ വിളിച്ചു വരുമ്പൊഴേക്ക് ഫോണ്‍് കട്ട് ചെയ്ത് വീണ്ടും ക്യുവില്‍്.ചിലപ്പോള്‍് കുറേ നേരം കാത്തുനിന്ന് അവള്‍് നിരാശയോടെ മടങ്ങി കഴിഞ്ഞാലാവും ബൂത്തില്‍് ഇരിപ്പിടം കിട്ടുക.
എല്ലാം കൊണ്ടും ഒരു പാടൊരുപാട് ടെന്‍്ഷന്‍് അനുഭവിച്ച അക്കാലത്തിന്റെ ഓര്മ്മകള്‍് എവിടെ?
ഇന്ന് ദൈവാനുഗ്രഹത്താല്‍് മോബെയിലു ഫോണ്‍് യുഗം വന്നു.കത്തെഴുതിയിട്ട് കാലം കുറേയായി.ആ മഹായജ്ഞം വേണ്ടെന്ന് വെക്കാന്‍് ഇരു കൂട്ടരേയും പ്രേരിപ്പിച്ചത് മൊബെയില് അമ്മാവനാ.പക്ഷേ ഇതും ഒരു ശല്യക്കാരനായി തീരുകയാണൊ?
പലപ്പോഴും ജോലിക്കിടയില്‍് ശല്യക്കാരനാകുന്ന ഈ വില്ലനെ വലിച്ചു ദൂരേ കളയാന്‍് അഗ്രഹിക്കാത്തവര്‍് വിരളമല്ല.എസ്.എം.എസും മിസ്സെട് കോളും കൊണ്ടിപ്പോള്‍് പൊറുതിമുട്ടുകയാണ്‍് പലരുമിന്ന്.
എസ്.മാടപ്പുര
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ