2009 ജൂലൈ 28, ചൊവ്വാഴ്ച

മിനികഥ


ശാപം

ഗള്‍്ഫെന്ന ഭൂവില്‍് ഒരു പ്രവാസിയായി കാലങ്ങള്‍് കഴിച്ചുകൂട്ടി ഞാന്‍്. തിരിഞ്ഞു നോക്കുമ്പോള്‍് വട്ട പൂജ്യം മാത്രം ബാക്കി.കടക്കെണിയുടെ ബാക്കിപത്രം പേറി നടക്കുമ്പോഴും മുന്നില്‍് ചിരിച്ച്‌ പിന്നില്‍് കുത്തുന്ന പാരകളെ ഞാന്‍് അവഗണിച്ചു.സഹായിക്കാനാരും ഇല്ലാത്ത അവസ്ഥ. മോഹന വാഗ്ദാനങ്ങള്‍് ചൊരിഞ്ഞു തരാന്‍് ഒട്ടും ചിലവില്ലെന്ന് തിരിച്ചറിഞ്ഞവര്‍് അവ യഥേഷ്ടം നല്കി.മുമ്പ്‌ തന്റെ ഔദാര്യം സ്വീകരിച്ചവര്‍് കാണുമ്പോള്‍് ഒഴിഞ്ഞു മാറാന്‍് തുടങ്ങി.തന്റെ വീഴ്ച്ചയില്‍് ചിലരൊക്കെ ആനന്ദം കണ്ടു.കൊടുക്കാനുള്ള കാശിന്നുവേണ്ടി പലരും ശല്യം ചെയ്യാനും തുടങ്ങി.മൂന്നുനേരം വിശപ്പടക്കാന്‍് പെടാപ്പാടു പെടുന്ന ഈ സന്ദര്ഭത്തില്‍് ഇതൊക്കെ ദു:സ്സഹമായി അനുഭവപ്പെട്ടു. കഴിഞ്ഞ കാല പ്രതാപത്തില്‍് ഒന്നും നേടിയെടുക്കാനാവാത്തതില്‍് മനം നീറിയിട്ടെന്തു കാര്യം.നല്ലകാലത്ത്‌ അത്തരം ചിന്തകള്‍്ക്ക് പഞ്ഞമായിരുന്നല്ലോ. സ്വയം ശപിക്കുകയെല്ലാതെ മറ്റ്‌ എന്തു മാര്‍്ഗ്ഗം!



അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...