2009 ജൂലൈ 19, ഞായറാഴ്‌ച

ദോഫാറിന്റെ വിശേഷങ്ങള്‍്- എട്ട്‌




മക്ബറകളുടെ ഈറ്റില്ലം





മഹാന്മാരുടെയും നബിമാരുടെയും ഔലിയാക്കന്മാരുടെയും മക്ബറകള്‍് സലാലയേ വ്യതിരിക്തമാക്കുന്നു. സലാല നഗരത്തിലും നാട്ടിമ്പുറങ്ങളിലും ഇത്തരത്തില്‍് വിശ്രുതമായ മക്ബറകളുണ്ട്.കഴിഞ്ഞ കുറിപ്പില്‍് പരാമര്‍്ശിച്ച ഹദ്ദാദ്‌ പരമ്പരയില്‍്പ്പെട്ട ബിന്‍അലി, നബി അയ്യൂബ്‌ എന്നീ മഹാന്മാര്‍്ക്ക് പുറമേ ഹാഫാ റോഡിലെ ഇമ്രാന്‍് നബി,അല്‍് അസീലയിലെ അബ്ദുറഹിമാന്‍് സാമിരി,റയിസൂത്തിലെ ബിന്‍് അറബിയ,ഖൈറൂന്‍് ഹയ്‌രീത്തിലെ ഹൂദ്‌ ബിന്‍് ആമിര്‍്,മര്‍്ബാത്തിലെ സുഹൈല്‍് തുടങ്ങിയവരുടെ ഖബറുകളും പ്രസിദ്ധിയാര്ജ്ജിച്ചവയാണ്.അല്‍് മുര്‍്തസ സ്ട്രീറ്റില്‍് നിന്നും അല്‍് ഹസീല ഭാഗത്തേക്ക്‌ എത്തുംമുമ്പ്‌ വലതുവശത്തെ ഇടവഴിയിലുള്ള തെങ്ങിന്തോപ്പിലാണ് തനി കേരളീയനായ അബ്ദുറഹിമാന്‍് സാമിരി അന്ത്യവിശ്രമം കൊള്ളുന്നത്‌.ചേരമാന്‍് പെരുമാള്‍് എന്ന് മലയാളികള്ക്കിടയില്‍് അറിയപ്പെടുന്ന മക്ബറക്ക് തൊട്ടരികില്‍് ചെറിയൊരു നിസ്‌ക്കാര പള്ളിയുണ്ട്‌. ഹാഫാ ഹൗസിന്റെയും ലുലു ഷോപ്പിംഗ്‌ സെന്ററിന്റെയും ഒത്ത നടുവിലായുള്ള ഇമ്രാന്‍് നബിയുടെ ഖബറിന്റെ നീളം 48 ഓളം അടിയുണ്ട്‌.സലാലയിലേ ഭംഗിയുള്ള ഏക ഖബറിടമാണിതെന്ന് വേണമെങ്കില്‍് പറയാം.ഈ ഖബറില്‍് ഇമ്രാന്‍് നബിക്കു പുറമേ ഏതാനും മഹാന്മാര്‍് കൂടി അന്ത്യവിശ്രമം കൊള്ളുന്നുണ്ടെന്ന് കരുതപ്പെടുന്നു.മര്‍്ബാത്ത് കടലിനോട്‌ തൊട്ടുരുമ്മി കിടക്കുന്ന കെട്ടിടത്തിന്നുള്ളിലാണ് സുഹൈല്‍് എന്ന മഹാന്റെ ഖബര്‍് മറ്റുള്ള ഖബറുകളേക്കാള്‍് ഭയം ജനിപ്പിക്കുന്ന വിധത്തിലുള്ളതാണ്.ഒരാളെ നീളത്തില്‍് കിടത്തിയത്‌ പോലെയാണ് ഖബറിന്റെ ഘടന.അറിയപ്പെടാത്ത പല മഹാന്മാരുടേയും ഖബറുകള്‍് മക്ബറ രൂപത്തില്‍് സലാലയില്‍് പലയിടത്തായി കാണാം.അവയില്‍് ദാരീസ്‌ ബീച്ചുറോഡ്‌ ഓരത്തും മസ്‌ജിദ്‌ ജാമിയക്ക്‌ പിന്‍്വശവും കാണുന്ന ഖബറുകള്‍് പ്രാധാന്യമേറിയതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...