2009 ജൂലൈ 19, ഞായറാഴ്‌ച

ദോഫാറിന്റെ വിശേഷങ്ങള്‍ - അഞ്ച്


മര്‍ബാത്ത് പട്ടണം


സലാലയില്‍ നിന്നും 66-കിലോമീറ്റര്‍ താണ്ടി മര്‍ബാത്ത് കവാടത്തിലെത്തും മുമ്പുള്ള വളവില്‍ നിന്നും താഴേക്കുനോക്കിയാല്‍ ഒരു മക്ബറ കാണാം.വിശാലമായ കബറിസ്ഥാനു നടുവില്‍ വെള്ളപൂശിയ ചെറിയ കെട്ടിടത്തിന്നുള്ളില്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഹദ്ദാദ് പരമ്പരയില്‍പ്പെട്ട മഹാനായ ശൈഖ് അലിയാണ്. ഈ കെട്ടിടത്തിന്റെ മുകൾവശത്ത് കോണാകൃതിയിലുള്ള മൂന്നുഖുബ്ബകളും മക്ബറക്കിരുവശവുംപ്രാചീന അറബി ലിപിയില്‍ എഴുതിയ ഫലകങ്ങളും കാണാം.മുസ്ലിംകള്‍ക്ക് മാത്രം പ്രവേശനമുള്ള ഇവിടെ സിയാറത്തിന്നായി സ്വദേശികള്‍ക്കുപുറമേ ധാരാളം വിദേശികളും എത്താറുണ്ട്.
ഒരു കാലത്ത് കുതിര കച്ചവടത്തിലും ലുബാന്‍ (കുന്തിരിക്കം) കയറ്റുമതിയിലും മീന്‍പിടുത്തത്തിലും മുന്നിട്ടു നിന്നിരുന്ന ചെറുപട്ടണമാണ് മര്‍ബാത്ത്.ഇന്നും മര്‍ബാത്ത് വാസികളുടെ കുലത്തൊഴില്‍ മീന്‍പിടുത്തം തന്നേയാണ്. ചുരുക്കം ചിലര്‍ കുന്തിരിക്ക മരങ്ങളില്‍ നിന്നും പാല്‍ ശേഖരിച്ച് നറുമണമുള്ള കുന്തിരിക്കം ഉല്‍പ്പാദിപ്പിക്കുന്നു.
പണ്ടു കാലത്ത് നിര്‍മിച്ച കെട്ടിടങ്ങള്‍ അതേപടി നിലനില്‍ക്കുന്നുവെന്നുള്ളതാണ് മര്‍ബാത്തിന്റെ പ്രത്യേകത.കെട്ടിടങ്ങളുടെ വാതിലുകളുെട യും ജനാലകളുടെയും കൊത്തുപണി സന്ദര്‍ശകരെ ഏറേ ആകര്ഷി‍ക്കുന്നു.
വളരേ ഇടുങ്ങിയ പാതകള്‍ക്കിരുവശവുമുള്ള കെട്ടിടങ്ങളില്‍ പലതും ജീര്‍ണിച്ചിട്ടുണ്ട്.
കടല്‍ തീരത്തുള്ള പഴയ കോട്ടകളുടെ സ്ഥിതിയും വിഭിന്നമല്ല.കാലത്തിനൊത്ത മാറ്റം കാണാനൊക്കുന്നത്ഹാര്‍ബറില്‍ മാത്രമാണ്.ആധുനിക രീതിയിലാണതിന്റെ നിര്‍മാണം.അന്നത്തെ അറബികളുടെ ജീവിതരീതി,അവരുപയോഗിച്ച സാധന സാമ
ഗ്രികള്‍,വസ്ത്രങ്ങള്‍,ആഭരണങ്ങള്‍,നാണയങ്ങള്‍,പരമ്പരാഗത ആയുധങ്ങള്‍
തുടങ്ങിയവകളൊക്കെ മര്‍ബാത്ത് മ്യൂസിയത്തില്‍ കാണാം.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...