നബി അയ്യൂബിന്റെ മക്ബറ
ഖരീഫ് ആഘോഷങ്ങളുടെ ഈറ്റില്ലമായ ഇത്തീന്‍ റോഡിലെ ഹെറിട്ടേജ് വില്ലേജും സലാല ആമ്പി തിയേറ്ററും കടന്ന് ഇത്തീന്‍ ഗാര്‍ഡന്‍ വഴി ജര്‍സീസ് റൌണ്ട് എബൌട്ടില്‍ എത്തുന്നു.റോഡിന്നിരുവശവും കൊച്ചുവീടിന്റെ മാതൃകയിലുള്ള ഏതാനും റസ്റ്റോറന്റുകളും.വലത്തോട്ടുള്ള പാത അവസാനിക്കുന്നിടം ജബല്‍ ഇത്തീന്റെ താഴ് വരയായ അയിന്‍ ജര്‍സീസാണ്.ധാരാളം വൃക്ഷങ്ങളുള്ള ഇവിടം സന്ദര്‍ശകരുടെ വിശ്രമ സങ്കേതമാണ്.മലയിടുക്കില്‍ നിന്നൊഴുകുന്ന തെളിനീരില്‍ നീരാടാനും പാനം ചെയ്യാനും വുളൂഹ് എടുക്കാനും സന്ദരശകര്‍തിരഞ്ഞെടുക്കുന്നു.
കുത്തനേയുള്ള ഇത്തീന്‍ മലയുടെ കയറ്റത്തില്‍ ഒട്ടകങ്ങള്‍ വരിവരിയായി നീങ്ങുന്നത് കാണാം.മണ്‍സൂണ്‍ കാലത്ത് മഞ്ഞുമൂടി കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഹെഡ്_ലൈറ്റിട്ടുംഇന്റികേറ്റര്‍ ഓണ്‍ ചെയ്തും പതുക്കെ ഓടിക്കാറാണ് പതിവ്.മലകയറ്റം പാതി പിന്നിട്ടാല്‍ അകലേ കുന്നിഞ്ചെരുവില്‍ ഒരു പൊട്ടുപോലെ പള്ളിയുടെ മിനാരം ശ്രദ്ധയില്‍പ്പെടും.അതിനേ ലക്ഷ്യമാക്കി പുറപ്പേട്ടാല്‍ അയ്യൂബ് നബി അന്ത്യവിശ്രമം കൊള്ളുന്ന പള്ളി കോമ്പൌണ്ടില്‍ എത്തും.അവിടെയുള്ള വിശ്രമ ഷെല്‍ട്ടറില്‍ കയറി ചുറ്റുപാടുംകണ്ണോടിച്ചാല്‍ മനോഹരമായ ദൃശ്യങ്ങള്‍ കാണാനൊക്കും.അടുത്തുള്ള നിസ്കാര പള്ളി കടന്ന് മുന്നോട്ടു നീങ്ങിയാല്‍ കാണുന്നതാണ് അയ്യൂബ് നബിയുടെ മക്ബറ.അതിനെ തൊട്ടുരുമ്മി പഴയകാല കല്ലുകളാല്‍ നിര്‍മ്മിതമായ നാലു ചുവരുകള്‍ക്കുള്ളിലെ കൊച്ചുമുറി.അയ്യൂബ് നബിയുടെ പ്രാര്‍ത്ഥനാലയമാണിതെന്നു കരുതുന്നു.ബൈത്തുല്‍ മുഖദ്ദിസിന്ന് അഭിമുഖമാണിതിന്റെ ഖിബ് ല.പാദരക്ഷകള് അഴച്ചുവേണംമക്ബറയില്‍പ്രവേശിക്കാന്.
.മുസ്ലിംകള്‍ക്കുപുറമേ ഇതര മതസ്ഥര്‍ക്കു കൂടി പ്രവെശന
സ്വാതന്ത്ര്യമുണ്ടവിടെ.മക്ബറക്കു പുറത്ത് അയ്യൂബ് നബിയുടെ
പാദത്തിന്റെ അടയാളം പതിഞ്ഞ സ്ഥലം സ്ലാബിട്ടു മൂടിയിരിക്കുന്നു.അടപ്പ് പൊക്കിവേണം അതു കാണാന്‍.അയ്യൂബ് നബിയുടെ നാമധേയത്തിലുള്ള റസ്റ്റാറന്റ് ഖാര്‍ മലയുടെ ഉച്ചിയിലുണ്ട്.ഈ ഹോട്ടലിന്റെ അരികിലൂടെ ആയാസരഹിതമായി മലയിറങ്ങിയാല്‍ അയ്യൂബ് നബി കുളിച്ചതെന്നു കരുതപ്പെടുന്ന കുളം കാണാനൊക്കും.ദൈവീക നിര്‍ദ്ദേശപ്രകാരം തന്നേ ബാധിച്ച രോഗത്തിന്റെ ശമനത്തിന്നായി കുളത്തിലിറങ്ങി കുളിച്ചപ്പോള്‍ പ്രവാചകന്റെ രോഗം ഭേദപ്പെട്ടു എന്നാണ്ചരിതൃം.ഈ കുളത്തിലിറങ്ങി കുളിച്ച് അത്മനിര്‍വൃതി അടയുന്നവര്‍ ധാരാളം.
അയ്യൂബ് നബിയുടെ പുണ്യ സ്ഥലവും ഖാറാമലയും ഉള്‍പ്പെടുന്ന "ജുസ്‌റല" പ്രദേശത്ത് കുന്തിരിക്ക മരങ്ങളുണ്ട്.ഒന്നാന്തരം കുന്തിരിക്കം ഉല്‍പ്പാദിപ്പിക്കുന്ന ഇവിടെ നിന്നും
119 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തുമരൈത്ത് -സലാല രോഡിലെത്തിച്ചേരാന്‍ സാധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ