ദുഫാ പട്ടണം
പതിനാറാം നൂറ്റാണ്ടില്‍ദുഫാ പട്ടണം സ്ഥിതിചെയ്തിരുന്ന തുരുത്ത് ഇന്നില്ല.പകരം തേജസുറ്റ പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രം ബാക്കി.
അല്‍ ബഹ്‌രി റോഡില്‍ നിന്നും ക്രൌണ്‍ പ്ലാസ ഹോട്ടല്‍ റിസോര്‍ട്ടിലേക്കുള്ള വഴിമധ്യേ കമ്പികെട്ടി സുരക്ഷിതമായി വേര്‍തിരിച്ച “കോര്‍ അല്‍ ബലീദ് “ കാണാം.യുനസ്കോയുടെ കീഴിലെ പുരാവസ്തു ഗവേഷണ വകുപ്പിന്റെ താവളമാണത്.
രണ്ടായിരമാണ്ടോടെ സ്ഥലം ഏറ്റെടുത്ത് മണ്ണുനീക്കി തിരച്ചില്‍ ആരംഭിച്ചതോടെ പട്ടണത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ഗവേഷകര്‍ക്ക്കണ്ടെടുക്കാനായി.വിശാലമായ നമസ്ക്കാര പള്ളിയുടെയും കൊച്ചു വീടുകളുടെയും കൊട്ടാരത്തിന്റെയും തകര്‍ന്നടിഞ്ഞ കല്‍ച്ചുമരുകള്‍,അലങ്കാര സ്തൂപങ്ങളുടെ ഭാഗങ്ങള്‍,മീസാന്‍ കല്ലുകള്‍ പാകിയ ധാരാളം ഖബറുകള്‍ എന്നിവ കണ്ടെത്തി.പ്രാചീന അറബി ലിപിയില്‍ എഴുതിയ ലഘുജീവചരിത്രമുള്‍പ്പെടുന്ന മീസാന്‍ കല്ല് ഒരു കാലഘട്ടത്തിന്റെ സംസ്കാരം വിളിച്ചോതുന്നു.കുന്തിരിക്കം കയറ്റുമതിയും കുതിര കച്ചവടവുമാണ് ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
ഇന്‍ഡ്യയേയും കിഴക്കന്‍ മേഖലയേയും കേന്ദ്രീകരിച്ചാണ് കച്ചവടം നടന്നിരുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദോഫാറിനെ ബാധിച്ച പ്രളയത്തില്‍
പട്ടണത്തിന്റെ സിംഹഭാഗവും ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയി.
പട്ടണത്തിന്റെ ചുറ്റുമതില്‍,കവാടത്തിലെ ഗെയിറ്റ്,സ്തൂപങ്ങള്‍,എന്നിവ നിലം പതിച്ചു.
നശിച്ചു പോയ ഈ പ്രദേശത്തുനിന്ന് കണ്ടെടുത്ത ചരിത്ര പ്രാധാന്യമേറിയ വസ്തുക്കള്‍ ശേഖരിച്ച് പ്രത്യേകം പ്രത്യേകമായിപ്രദര്‍ശനത്തിന്നൊരുക്കി വെച്ചിരിക്കയാണ് ഗവേഷണ സംഘം.ചുറ്റും നടപ്പാതകള്‍ ഒരുക്കി വഴിനീളേ മരങ്ങള്‍ വെച്ചുപിടിപ്പിച്ചുംചെടികള്‍ നട്ടും കോര്‍ അല്‍ ബലീദിനെ സജ്ജീകരച്ചിട്ടുണ്ട്.
വഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുള്ള ഇവിടെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിട്ടുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ