
കള്ളന്‍്
അന്ന് വീട്ടില്‍് സംസാരം അയല്പക്കത്ത് കള്ളന്‍് കയറിയതിനെക്കുറിച്ചായിരുന്നു.കള്ളന്റെ വീര ശൂര പരാക്രമങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് വാതൊരാതെ മുതിര്ന്നവര്‍് സംസാരിക്കുന്നത് കേട്ടപ്പോള്‍് തെല്ല് ഭയത്തോടേയാണ്‍് അന്നുറങ്ങാന്‍് കിടന്നത്.തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം എന്നേ തലോടുന്നതേയില്ല.വെറുതെ ജാലകത്തിലേക്ക് കണ്ണും നട്ടിരുന്നു.രാത്രിയുടെ ഇരുണ്ട യാമത്തില്‍് ജാലകപടിയില്‍് ഒരു രൂപം ?.....
ഞാന്‍് ഞെട്ടിപിടന്നെഴുന്നേറ്റ് ഉമ്മയുടെ മുറിയിലേക്കോടി.
"കള്ളന്‍്"....."കള്ളന്‍്"....
എന്റെ നിലവിളികേട്ട് ഉമ്മ ലൈറ്റിട്ടൂ.
ജാലകത്തിലേക്ക് നൊക്കിയപ്പോള്‍് ഉമ്മയൊടൊപ്പം ചിരിയടക്കാന്‍് ഞനും പാടുപ്പെട്ടു.
അപ്പോഴും യാതൊരു കൂസലും ഇല്ലാതെ ജാലകപടിയില്‍് അള്ളിപ്പിടിച്ചിരിക്കയല്ലേ നമ്മുടെ കള്ളന്‍് പൂച്ച!
ബിന്തുമര്‍്
1 അഭിപ്രായം:
പൂച്ചപ്പേടി.
നന്നായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ