2009 ജൂലൈ 21, ചൊവ്വാഴ്ച

ദോഫാറിന്റെ വിശേഷങ്ങള്‍ -പത്തൊമ്പത്(അവസാന ഭാഗം)




ദോഫാരികള്‍ അന്നും ഇന്നും


മണ്മറഞ്ഞ ദുഫാ പട്ടണം പണ്ട് യമന്റെ ഭാഗമായിരുന്നു.പിന്നീടത് ഒമാന്റെ നിയന്ത്രണത്തിലാകുകയും ദുഫാ എന്ന പേരിന്റെ പരിണാമമായി ദോഫാര്‍ രൂപംെകാള്ളുകയുംചെയ്തു.ദോഫാറില്‍ ഭൂരിഭാഗം പേരും ജബലികളാണ്.മലവാസികളായ ഇവര്‍ യമനിലെ വസ്ത്ര രീതികളാണ് ഉപയോഗിച്ചിരുന്നത്.കൈലി മുണ്ടും നീളക്കുപ്പായവും ധരിച്ച് തലയില്‍ കെട്ടും കെട്ടി നടന്നിരുന്ന പുരുഷന്മാര്‍ പട്ടണത്തില്‍ ചേക്കേറിയതോടെ മേല്‍ വസ്ത്രമായി ദിഷ്ദാഷ ധരിക്കാന്‍ തുടങ്ങി.അതോടെ തലയില്‍ക്കെട്ടിന്റെ രൂപഭംഗിക്ക് മാറ്റം വരുത്തി.
വാഹനമില്ലാതിരുന്ന കാലത്ത് ദുര്‍ഘടം പിടിച്ച പാതകളിലൂടെ കാതങ്ങളോളം സഞ്ചരിക്കുമ്പോള്‍ കയ്യില്‍ ഒരു വടിയും അരയില്‍ ഒരു കത്തിയും തോളില്‍ തോക്കുമേന്തിയാണ് നടക്കാറ്.കാലക്രമേണ ഇത് ദോഫാരികളുടെ ജീവിത ഭാഗമായി മാറി.നാഗരിക പരിഷ്ക്കാരം ഏറ്റുവാങ്ങിതോടെ കത്തിക്ക് പകരം അരയിലെ ബെല്‍റ്റില്‍ തിരുകുന്ന വെള്ളി നിറങ്ങളിലുള്ളഖഞ്ചറും വര്‍ണ്ണങ്ങളിലുള്ള വടിയും മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കാന്‍ തുടങ്ങി.
ദോഫാരി വനിതകള്‍ പര്‍ദ്ദയും മുഖമക്കനയും ധരിച്ചാണ്പുറത്തേക്കിറങ്ങാറ്.അവരുടെ സാധാരണ വേഷം നമ്മുടെ നാട്ടിലെ നൈറ്റി രൂപത്തിലുള്ള തിയോപ്പാണ്.തലയില്‍ ലൂസി എന്നറിയപ്പെടുന്ന തട്ടവും ധരിക്കുന്നു.നിലത്ത് വലിച്ചിഴച്ചു നടക്കാവുന്ന തരത്തില്‍ തിയോപ്പിന്റെ അടിഭാഗം നീളമേറിയതാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
ഇതിന്റെ പിന്നില്‍ ഒരു കഥയുണ്ട്.പണ്ടുകാലത്ത് സ്ത്രീകളെ ശല്യം ചെയ്യുന്ന സാമൂഹ്യ ദ്രോഹികളെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണത്രേ ഈ വസ്ത്രം തേരഞ്ഞേടുത്തത്.സ്ത്രീകളുടെ കാല്‍പാദം തെരഞ്ഞു നടക്കുന്നവര്‍ക്ക് ലക്ഷ്യസ്ഥാനം കണ്ടെത്താതിരിക്കാന്‍ നീളമേറിയ ഈ വസ്ത്രം കൊണ്ടവര്‍ പാദത്തിന്റെ അടയാളം മായ്ക്കുന്നു.
ദോഫാരികളുടെ കല്യാണം ബഹു കേമം.പള്ളിയില്‍ വെച്ച് നിക്കാഹ് കഴിയുന്നതോടെ വരനേയും കൊണ്ട് സ്വഭവനത്തിലേക്കുള്ള പ്രയാണത്തില് ജബലി ഭാഷയിലെ മംഗള ഗാനങ്ങള്‍പാടികൊണ്ട് ഇരുകരങ്ങള്‍ കോണ്ട് തോക്ക് നീളത്തിലായി പിടിച്ച് മേല്‍പ്പോട്ട് ഉയര്‍ത്തിയും താഴ്ത്തിയും നൃത്തം ചവിട്ടുന്ന കാഴ്ച്ച രസകരമാണ്.സ്ത്രീകള്‍ പ്രത്യേക തരത്തില്‍ ചൂളം വിളിക്കും‍.അവരുടെ തലയില്‍ കുന്തിരിക്കം പുകയിച്ച വലിയ മജ്മറുകളുണ്ടാവും.വരന്‍ കറുത്ത ഉടയാടകളില്‍് തിളങ്ങും.

2 അഭിപ്രായങ്ങൾ:

ജി.ശ്രീകുമാരന്‍ നായര്‍, സലാല പറഞ്ഞു...

ഒമാനിലും ഇതര പ്രദേശങ്ങളിലും ചുട്ടു പൊള്ളുന്ന മലയും മണലും വേനല്‍ക്കാലത്ത് ഭീതിതമായ ഒരു കാലാവസ്ഥയുണ്ടാക്കുമ്പോള്‍ മഴയും മൂടല്‍ മഞ്ഞും കൊണ്ട് അനുഗ്രഹിക്കപെട്ട ദോഫാറിനേ കുറിച്ച് തുടര്‍ കുറിപ്പുകളെഴുതി വായനക്കാര്‍ക്ക് ലഘു വിജ്ഞാനം നല്‍കിയ സംസമിന്ന് എന്റെ അഭിവാദനങ്ങള്‍!

Unknown പറഞ്ഞു...

സലാല തപ്പിയെത്തിയതാണിവിടെ... നല്ല പോസ്റ്റ്. ഈ 19 ഭാഗവും വായിച്ചു. ഈ പെരുന്നാളിന് അവിടെ വരണമെന്നാണ് കരുതുന്നത്.. പുതിയ സ്ഥലങ്ങളുണ്ടെങ്കില്‍ അതും കൂടി യിടണമെന്ന് അപേക്ഷിക്കുന്നു..

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...