അസ്ലം കൊഴിഞ്ഞില്‍
"തമ്പുരാനേ
നീയാണെന്റെ കുടുംബം
നീയാണെന്റെ ബന്ധു
ഇന്നെന്റെ നാലുകെട്ടില്‍
ഒഴിഞ്ഞ നെല്ലറകളില്ല
വിളക്കു കത്താത്ത മച്ചുകളില്ല
നീ പ്രവേശിക്കാത്ത
കവാടങ്ങളില്ല
നീ വിഹരിക്കാത്ത
ഉദ്യാനങ്ങളില്ല
നീ നീന്താത്ത
ജലാശയങ്ങളില്ല
ഒടുവിലത്തെ തറവാട്
നിന്റേതാണ്
തമ്പുരാനേ"
(കമലാ സുറയ്യ)
ആമിയുടെ ഉള്ളില്‍ മുഴുവന്‍ അല്ലാഹുവായിരുന്നു.കാല്പനികതയുടെ അത്യുന്നതങ്ങളിലെത്തി തന്റെ പ്രണയ പാത്രം അല്ലാഹുവാണെന്നവര്‍ പ്രഖ്യാപിച്ചു.
ആ കാമുകന്റെ അടുത്തെത്താന്‍ മരണം മാത്രമാണു തടസ്സമെന്നവര്‍ വിശ്വസിച്ചു.ആ തടസ്സത്തെ തിരശ്ശീലയെന്നവര്‍ വിളിച്ചു.ഒരു തിരശ്ശീല നീക്കിയാല്‍ എത്തിപ്പിടിക്കാവുന്ന അകലത്തില്‍ അവര്‍ തന്റെ പ്രാണനാഥനായ അല്ലാഹുവിനെ കണ്ടു.ആ കാമുകനെ പ്രാപിക്കാന്‍ തന്റെ ചുളിഞ്ഞ ശരീരത്തെ ഊരിയെറിഞ്ഞ് പുറപ്പെടാന്‍ കാമുകന്റെ വിളിക്കു വേണ്ടി അവര്‍ കാത്തുനിന്നു.തികച്ചും ഒരു സൂഫി കഥപോലെയാണ് സുരയ്യയുടെ ജീവിതം.അവസാന നളുകളില്‍ അവര്‍ പറയുമായിരുന്നു."എന്റെ മാംസവും അസ്ഥികളും ഞാന്‍ മരിച്ചാല്‍ ദൂരേയെറിഞ്ഞുകളയരുത്. അവ കൂനകൂട്ടി വെക്കുക.അവ അവയുടെ മണം കൊണ്ട് പറയട്ടെ,ജീവിതത്തിന് എന്തു മേന്മയുണ്ടായിരുന്നെന്ന്".ഐഹിക ജീവിതത്തിന്ന് അവര്‍ ഇത്ര വിലയേ കല്‍പ്പിച്ചിരുന്നുള്ളൂ.അവസാന നാളുകളില്‍ ആശുപത്രി കിടക്കയില്‍ വെച്ച്അവരുടെ ചോദ്യം ഇതായിരുന്നു."അല്ലാഹു പൊറുക്കില്ലേ,സ്വര്‍ഗ്ഗം തരില്ലേ!"
കടപ്പാട് : (തേജസ് ദ്വൈവാരിക, ലക്കം-പതിനാല്)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ