(ഒളിമങ്ങാത്ത ഓർമ്മകൾ)
➤ ഹുസ്സൈൻ അറക്കകത്ത്
കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് അനുഭവപ്പെടാറുണ്ടെന്ന് നേരത്തെ പ്രസ്താവിച്ചുവല്ലോ.
നീർച്ചാൽ,തയ്യിൽ പ്രദേശങ്ങളും ഈ മാർക്കറ്റുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. നീർച്ചാലിൽ ഉസ്മാനിക്കാൻ്റെ കടയിലും കെട്ടിട നിർമ്മാണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും വിൽക്കാറുണ്ട്.
തയ്യിലെ മാർക്കറ്റിൽ വലിയ വലിയ കച്ചവടങ്ങൾ പൊടിപൊടിച്ചിരുന്നു.
അരി കച്ചവടക്കാരൻ അലീക്കയും ഹോട്ടലുകാരൻ മൂസക്കയും ചക്ക ക്കാരൻ അന്ത്രൂക്ക, പുതിയാണ്ടി ഹസനിക്ക തുടങ്ങിയവർ ഇവരിൽ പ്രധാനികളാണ്. അന്ത്രൂക്ക എൻറെ വലീപ്പയുടെ അനുജനും പുതിയാണ്ടി ഹസ്സൻ എൻറെ ഉമ്മാൻ്റെ ഉപ്പയുമാണ്.
നീർച്ചാലിന്റെ കഥ പറയുകയാണെങ്കിൽ ഏതു നേരത്തും ജനനിബിഡമായിരുന്ന പ്രദേശം . നേരം പുലരുന്നതുവരെ നീർച്ചാലിലും പരിസരപ്രദേശങ്ങളായ ശാന്തി മൈതാനത്തും നീർച്ചാൽ സ്കൂളിന്നടുത്തും ചെറുപ്പക്കാർ തടിച്ചുകൂടിയിരിക്കും. അന്ന് ഒരുപാട് കച്ചവടം ചെയ്തിരുന്ന ഈ ഭാഗത്തുള്ള കടകൾ ഇന്ന് അടഞ്ഞു കിടപ്പാണ്. കച്ചവടങ്ങൾ കണ്ണൂർ ടൗണിൽ കേന്ദ്രീകരിച്ചപ്പോൾ പഴയ സിറ്റിയുടെ പ്രതാപം മങ്ങി. നീർച്ചാൽ പാലത്തിനടുത്ത് ധാരാളം മുറികൾ അടങ്ങിയ ഉത്താറകത്ത് വക ബിൽഡിംഗ് ഉണ്ട്. അവിടെ കച്ചവടം ചെയ്തവരാണ് സൈക്കിളുകാരൻ ലിബർട്ടി ഉമ്പായിക്കയും ചക്ക-മാങ്ങ-ബത്തക്ക എന്നീ സീസൺ ഫ്രൂട്ടുകൾ വിൽക്കുന്നവരായ സേക്കാലി കോയഞ്ഞിയും പാക്കിസ്ഥാനി മുസ്തഫയും, കുട നന്നാക്കുന്ന കുട മുസ്തഫയും.
അതിന്നരികിലായി കള്ളപിയ്യാപ്ള (പേരറിയില്ല) എന്ന വിളിപ്പേരിൽ അറിയപ്പെടുന്നവരുടെ വിറക് കച്ചവടവും നടന്നിരുന്നു. നീർച്ചാലിൽ സ്കൂളിലേക്ക് കയറുന്നിടത്ത് കൊച്ചാളിയുടെ അനാദി കട പേരുകേട്ടവയിലൊന്നാണ് താനും.
അന്നത്തെ പ്രധാന ഇറച്ചി മാർക്കറ്റ് കണ്ണൂർ സിറ്റി സെൻട്രലിലാണ്. പതിനെട്ടോളം ഇറച്ചി കടകളാണുണ്ടായിരുന്നത്. ഒരു ചെറിയ കുന്ന് പോലെയാണ് ആ സ്ഥലം. മൂരി ഇറച്ചി വില്പനശാലകളാണവ. അന്ന് സ്വന്തമായി പാകം ചെയ്ത് നല്ലവണ്ണം ഭക്ഷിച്ചിരുന്നു പ്രദേശവാസികൾ. ഇന്നത്തെ ഫാസ്റ്റ് ഫുഡ് അന്ന് ഓർക്കാൻ പോലും പറ്റാത്ത നിലയിലുള്ളതാണ്.
1954 ലാണ് ഞാൻ നീർച്ചാൽ സ്കൂളിൽ ചേർന്ന് പഠിക്കുന്നത്. എൻറെ സഹപാഠികളിൽ ചിലരാണ് സിറ്റിയിലെ ഡോക്ടർ മുസ്തഫ, ഉരുവച്ചാൽ മുഹമ്മദ് കുഞ്ഞി, അവരുടെ സഹോദരി, മൈതാനപ്പള്ളി പ്രദേശത്തു നിന്ന് വരുന്ന അഹമ്മദ് കുഞ്ഞി, കളത്തിൽ അലി ,മുഹമ്മദ് കുഞ്ഞി ,മഹമൂദ് എന്നിവർ.
നീർച്ചാൽ സ്കൂളിലെ പഠനത്തിനുശേഷം ഞാൻ നാലാം ക്ലാസ് മുതൽ പുതിയ പീടിക സ്കൂളിലാണ് (ഇന്നത്തെ സിറ്റി ഗവ: ഹൈസ്കൾ) തുടർ പഠനം ആരംഭിച്ചത്. പുതിയ പീടിക സ്കൂൾ റോഡരികിൽ വെച്ച് കക്കിരി കച്ച്, ബത്തക്ക, പുർത്തി മാങ്ങ ( കയ്യമാങ്ങ) , കൈരിക്ക തുടങ്ങിയവ വിറ്റിരുന്നത് സ്ത്രീകളാണ്. കുറുവ ,കടലായി, കാക്കത്തോട് പ്രദേശത്തുനിന്നും ഇവർ സാധനങ്ങളുമായി വന്ന് സ്കൂൾ പരിസരത്ത് കച്ചവടത്തിൽ ഏർപ്പെടും. സിറ്റിയിലെ തങ്ങളവിടുത്തെ വീട് വരെ നിരനിരയായി അവരിരുന്ന് കച്ചവടം ചെയ്യും.അണ്ടി എടുത്തു മാറ്റിയ കയ്യമാങ്ങ ഈർക്കിലിൽ കൊളുത്തിയാണ് വിൽക്കാറുള്ളത്. ഇതു വാങ്ങി കഴിക്കുമ്പോൾ ഇതിൻറെ ചാറ് വീണ് കുപ്പായത്തിൽ കറ പുരളും.
സ്കൂളിന്നപ്പുറമുള്ള കൊളറക്ക പള്ളിയുടെ അടുത്തുള്ള അബ്ദുല്ല വൈദ്യർ നാടൻ ചികിത്സ നടത്തിയിരുന്നയാളാണ്. അപസ്മാരം പോലെയുള്ള ചികിത്സകൾക്ക് ഇദ്ദേഹത്തിൻറെ അരികിലാണ് രോഗികൾ എത്താറുള്ളത്. അബ്ദുല്ല വൈദ്യരുടെ കാലശേഷം മകനാണ് ക്ലിനിക് നടത്തി പോന്നിരുന്നത്. ഈ പ്രദേശത്താണ് കുട്ടൂസ്ക്കയുടെ വീട്. ഇവിടെനിന്നുമാണ് ഇന്നും പ്രചാരത്തിലുള്ള കുട്ടൂസ്ക്കാന്റെ നെയ്യ് ഉൽപാദിപ്പിച്ചിരുന്നത്.ഈ നെയ്യ് തേച്ചാൽ ഗുണം രണ്ടാണ്. വ്രണങ്ങളുള്ള രോഗികൾ ആദ്യം ഈ നെയ്യ് തേച്ചാൽ ശരീരത്തിലെ വ്രണങ്ങൾ പഴുത്തിട്ട് പൊട്ടി ചോരയും നീരും ഒഴുകും. അതിനു മുകളിൽ വീണ്ടും ഇത് തേച്ചാൽ ക്രമേണ വ്രണങ്ങൾ ഉണങ്ങും.
ഇക്കാരണം കൊണ്ടാവാം നാടൻ മൊഴിയിൽ "കുട്ടൂസ്ക്കാന്റെ നെയ്യ് പോലെ" എന്ന പദപ്രയോഗം കടന്നുവന്നത്. നല്ലതിനും മതി, വെടക്കിനും മതി എന്നർത്ഥം.
നേരത്തെ സൂചിപ്പിച്ച അരി ബസാറും പാണ്ട്യാലയും തുണി ബസാറും ഉൾപ്പെട്ട സ്ഥലം ഇന്ന് മുക്കടവ് വാർഡ് അഥവാ പാലക്കാട്ടിട എന്ന പേരിലാണ് അറിയപ്പെടുന്നത്.
തൊഴിൽതേടി കണ്ണൂർ സിറ്റിയിൽ എത്തിയ പാലക്കാട് നിവാസികളായ പലരും കാലക്രമേണ കുടിയേറിപ്പാർത്ത് കുടിലുകൾ സ്വന്തമാക്കി. വൃത്തിഹീനമായ ചുറ്റുപാടിലാണ് അവരുടെ താമസം. മുസ്ലിം ലീഗിൻറെ വോട്ട് ബാങ്ക് കൂടിയാണ് ഇവിടം.
ഇ. അഹമ്മദ് സാഹിബിനെ പോലുള്ള പ്രമുഖ ലീഗ് നേതാക്കൾ ഇവിടെ നിന്നും ജനവിധി തേടിയിട്ടുണ്ട്. ഈ ഗെല്ലികളിലൂടെ സഞ്ചരിക്കുന്നവർക്ക് പഴയ ശേഷിപ്പ് കാണാനൊക്കില്ല. ഇവിടവും എതിർവശത്തുള്ള കടൽക്കരയും കൊച്ചു കുടിലുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
അന്നത്തെ സിറ്റി വളരെ ശാന്തമാണ്.മറ്റ് പ്രദേശങ്ങളിൽ നിന്നും ചിലരൊക്കെ വന്ന് കുഴപ്പം സൃഷ്ടിക്കുന്നത് ഒഴിച്ചാൽ പരസ്പരം സ്നേഹത്തിൽ കഴിയുന്നവരാണ് സിറ്റിക്കാർ. രാഷ്ട്രീയ കലഹം കേട്ടുകേൾവി ഇല്ലാത്ത കാലം. പരസ്പരം ഉണ്ടും ഉറങ്ങിയും കഴിഞ്ഞകാലം. അയൽപക്ക ബന്ധത്തിന് വില കൽപ്പിച്ച അക്കാലത്ത് അടുപ്പിൽ ഇടുന്ന അരി പോലും അയൽക്കാരന് അവകാശപ്പെട്ടതാണെന്ന് ബോധത്തോടുകൂടി സഹവർത്തിത്വത്തോടെ കഴിഞ്ഞവർ. അതൊരു സുവർണകാലഘട്ടം തന്നെയായിരുന്നു. എല്ലാവരും ഏകോദര സഹോദരങ്ങൾ. എല്ലാ വീടുകളും ഒറ്റ വീട് പോലെ. അതിർത്തികളോ അതിർത്തി തർക്കങ്ങളോ ഇല്ല. അണുകുടുംബമെന്നത് ചിന്തിക്കാത്ത കാലം. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന അക്കാലത്ത് മനുഷ്യബന്ധങ്ങളുടെ ഇഴകൾ പരസ്പരം കൂട്ടിയിണക്കുന്നതിൽ
ഓരോരുത്തരും പരസ്പരം മത്സരിച്ചിരുന്നു.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ