(വർഷങ്ങൾക്കു മുമ്പ് കണ്ണൂർ സിറ്റിയിൽ തെക്യാബ് സ്ഥാപിച്ചത് മാപ്പിള ലബ്ബ ആലിം സാഹിബാണ്. ദീനീ ചൈതന്യങ്ങൾ നിലനിർത്തുന്നതിന്റെ ഭാഗമായി ആലിം സാഹിബ് കേരളത്തിന് പുറമേ തമിഴ്നാട്, ശ്രീലങ്ക എന്നിവിടങ്ങളിലും തെക്യാബ് സ്ഥാപിച്ചിട്ടുണ്ട്. മതത്തിൻറെ ബാല പാഠങ്ങൾ കൃത്യമായി വിദ്യാർഥികൾക്ക് നുകർന്നു കൊടുക്കുന്ന സ്ഥാപനം കൂടിയാണിത്. സയ്യിദ് മൗലൽ ബുഖാരി തങ്ങളുടെ ജീവിത ചരിത്രം അറബിയിൽ ആദ്യമായി എഴുതി തയ്യാറാക്കിയത് ഈ ആലിം സാഹിബ് ആയിരുന്നു
-വിവരങ്ങൾക്ക് കടപ്പാട്: മുഹമ്മദ് റുഷ്ദിറഷീദ്)
നമുക്ക് പരിചയപ്പെടാം!
" തെക്യാബ് "
കണ്ണൂർ സിറ്റിയിൽ പുരാതന ശില്പചാതുര്യത്തിൻറെ പ്രൗഢഗാംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്ന സിറ്റി ജുമുഅഃ മസ്ജിദിന് തൊട്ടടുത്ത് മഹാനായ സൂഫി ശൈഖ് മുഹമ്മദ് മൗലാ ബുഖാരി തങ്ങൾ അന്തിയുറങ്ങുന്ന മൗലാനാ മഖാമുമുണ്ട്.
രണ്ടിൻറെയും എതിർവശത്തായി സ്ഥിതി ചെയ്യുന്ന ഓട് മേഞ്ഞ കെട്ടിടമാണ് തെക്യാബ്. പഴയ കാലത്ത് മൗലീദും റാത്തീബുമൊക്കെ നടത്തിയിരുന്ന ഈ കെട്ടിടത്തിൽ ജുമുഅഃ മസ്ജിദിൻറെ കീഴിലുള്ള ദർസും പ്രവർത്തിച്ചിരുന്നു.
1990-ലെ റമദാനിൽ നോമ്പുകാർക്ക് അത്താഴം കൊടുത്തു കൊണ്ട് പ്രദേശത്തെ ഒരുപറ്റം യുവാക്കൾ മാതൃകയായി. പിന്നീട് അത്താഴ കമ്മിറ്റി എന്ന പേരിൽ ഈ സൽകർമ്മം നിലവിൽ വന്നു. നോമ്പെടുക്കുന്നവന് അത്താഴവും നോമ്പ് തുറയും നൽകുക എന്ന പുണ്യ കർമ്മത്തിന് ആദ്യമായി തുടക്കമിട്ടത് പുതിയറക്കൽ അബ്ദുൽ അസീസ്, ബി.വി. ജമാൽ, മൺമറഞ്ഞു പോയ ബി.വി. ഖാലിദ്, അളത്തിൽ ഹമീദ്, മൂവക്കാട്ട് മുഹമ്മദ് അലി തുടങ്ങിയവർ ചേർന്നാണ്. ഇവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിലവിലെ അത്താഴ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മുതിർന്നവരോടൊപ്പം ചെറുപ്പക്കാരും തോളോട് തോളുരുമ്മി സുഗമമായി നടത്തികൊണ്ടുപോകുന്നത്. മുതിർന്നവരുടെ രക്ഷാധികാരത്തിൽ വ്യക്തമായ അജണ്ടയോടെയും ചിട്ടയോടെയും അച്ചടക്കത്തോടെയുമുള്ള പ്രവർത്തന ശൈലിയും രാഷ്ട്രീയപാർട്ടികളുടെ കൊടി നിറമോ കുടുംബ മഹിമയോ ഒന്നും കാര്യമാക്കാതെ ഈ മഹദ് കൃത്യത്തിൽ ചെറുപ്പക്കാരുടെ പങ്കാളിത്തം ശ്രദ്ധേയമാണ്.
സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളായ ധാരാളം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ സഹായവും പ്രവർത്തകരുടെ അഹോരാത്ര പ്രവർത്തനവും കൂടിച്ചേർന്നതോടെ തെക്യാബ് പ്രശംസനീയമായ നിലയിലെത്തിച്ചേർന്നു.
ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ച് ചികിത്സക്കായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായും സാധുക്കളുടെ വിവാഹത്തിന് ധനസഹായം നൽകിയും മാതൃകാപരമായ പ്രവർത്തനങ്ങളും തെക്യാബ് കമ്മിറ്റി നടത്തിവരുന്നു.
മാത്രമല്ല,സർക്കാർ ആശുപത്രിയുടെ സഹായത്തോടെ അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തി വരുന്ന ദ്വൈവാര സൗജന്യ മെഡിക്കൽ ക്യാമ്പും നിർദ്ദന കുടുംബങ്ങൾക്കായി നടത്തി വരുന്ന മറ്റു പല സഹായങ്ങളും കൈമെയ് മറന്നുള്ള പ്രവർത്തനത്തിന്റെ ഭാഗം കൂടിയാണ്. ഇങ്ങനെ വ്യത്യസ്ഥമായ മേഖലകളിൽ മികവുറ്റ സേവനങ്ങൾ തെക്യാബ് കമ്മിറ്റി കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ സ്തുതൃർഹമായ സേവനങ്ങൾ അനുഷ്ഠിച്ച മുൻഗാമികൾക്കും ഇപ്പോൾ കർമ്മമണ്ഡലത്തിലിറങ്ങി പ്രവർത്തിക്കുന്നവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)
പ്രാർത്ഥനയോടെ,
✍️Zaffarshi
സഫറുദ്ധീൻ കുഞ്ഞിപ്പുരയിൽ
കണ്ണൂർ സിറ്റി
(വിവരങ്ങൾ കൈമാറിയത് : സ്ഥാപിത കാലം മുതൽ ഇരുപത്തിയൊന്ന് വർഷക്കാലം തെക്ക്യാവിൻറെ സെക്രട്ടറി സ്ഥാനം വഹിച്ച എൻറെ വന്ദ്യ പിതാവ് പുതിയറക്കൽ അബ്ദുൽ അസീസ്)
Safarudheen Kunhi Purayil.
Mobile: +974 30072100, +974 30456777

1 അഭിപ്രായം:
വലിയ രത്ന വ്യാപാരിയും പണ്ഡിതനും ശിഹാബ് തങ്ങളുടെ സഹപാഠിയും രാഷ്ട്രപതി ആയിരുന്ന ശങ്കർ ദയാൽ ശർമയിൽ നിന്ന് അവാർഡ് നേരിട്ട് വാങ്ങിയിട്ടുള്ള ബഹുവന്ദ്യരായ ഷുഹൈബ് ആലം സാഹിബ് ഇന്നും ജീവിച്ചിരിപ്പുണ്ട്...
അദ്ദേഹമാണല്ലോ അതിന്റെ അവകാശി...
മുമ്പ് അവിടെ ദർസുകൾ നടന്നിരുന്നു..
ഒരു കാലത്ത് ഹബീബ് തങ്ങൾ ആയിരുന്നു അതിന്റെ ഉത്തരാവാദിത്വങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്നത്..
പിന്നെ ഈസിങാന്റെ പള്ളിയിലും പഴയ ബസ്റ്റാന്റ് പള്ളിയിലും ഇമാമായിരുന്ന പൂക്കോയ തങ്ങൾ അത്‍ നടത്തി വന്നു...
ആ കാലഘട്ടത്തിലാണ് അത്താഴക്കമ്മിറ്റി അവിടെ നിലവിൽ വന്നതും..
അവിടെ നിലനിന്നിരുന്ന റാതീബുകൾ മുമ്പെയുണ്ടായിരുന്ന മത പഠനം പിൽകാലത് ഉണ്ടായ ദർസ്...
എന്നിവയൊക്കെ നഷ്ടപ്പെട്ടത് അത്താഴ കമ്മിറ്റി വന്നതിനു ശേഷമാണ് എന്ന വിഷമവും ഇവിടെ പങ്കു വെക്കുന്നു.( സി.കെ.ഷഹീർ)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ