-റൈഹാന,അലവിൽ-
കവിത
ഒരു ജനതയുടെ
അജ്ഞതയുടെയും
അലംഭാവത്തിന്റെയും
മുകളിൽ
വിജ്ഞാനത്തിന്റെയും
വിനയത്തിന്റെയും
കൊടുങ്കാറ്റാകാറുണ്ട്,
ചില മഹാമനീഷികൾ!
കർമ്മോത്സുകതയുടെ
കാലുകളും
ഔദാര്യതയുടെ
കൈകളുമായി
അവർ സദാ
കർമ്മനിരതരായിരിക്കും,
കാലുഷ്യത്തിന്റെ
കലിയുഗക്കാഴ്ചകളിൽ
അവർ,
കാരുണ്യത്തിന്റെ
കൈയൊപ്പുമായി
കൈകൾ ഉയർത്താറുണ്ട്,
ജനതക്ക് വേണ്ടി!
കരുണയും കനിവും
ഹൃദയത്തിൽ കുത്തിനിറച്ച്
കണ്ണുകളിൽ കാർക്കശ്യത്തിന്റെ
കനലുകൾ എരിയിക്കുമവർ!
വിജ്ഞാനത്തിന്റെ ഭാരം അവർ
വിനയത്തിൽ ഒളിപ്പിക്കും
വിലപ്പെട്ടതെന്തോ
നഷ്ടപ്പെട്ടതു പോലെ
നന്മയെ തേടിക്കൊണ്ടിരിക്കും
നന്മയുടെ ആൾ മരങ്ങൾ!
വിശാലമായ തണലുകളിൽ
രാപ്പാർക്കുന്നതെത്ര പക്ഷികൾ!
ഗുണകാംക്ഷതേടുന്നതെത്ര
ജീവികൾ!
ഉണ്ടാവേണ്ടിയിരിക്കുന്നു
ഓരോ ഗ്രാമങ്ങളിലും
ഓരോ നന്മ മരങ്ങൾ!
കവിത
ഒരു ജനതയുടെ
അജ്ഞതയുടെയും
അലംഭാവത്തിന്റെയും
മുകളിൽ
വിജ്ഞാനത്തിന്റെയും
വിനയത്തിന്റെയും
കൊടുങ്കാറ്റാകാറുണ്ട്,
ചില മഹാമനീഷികൾ!
കർമ്മോത്സുകതയുടെ
കാലുകളും
ഔദാര്യതയുടെ
കൈകളുമായി
അവർ സദാ
കർമ്മനിരതരായിരിക്കും,
കാലുഷ്യത്തിന്റെ
കലിയുഗക്കാഴ്ചകളിൽ
അവർ,
കാരുണ്യത്തിന്റെ
കൈയൊപ്പുമായി
കൈകൾ ഉയർത്താറുണ്ട്,
ജനതക്ക് വേണ്ടി!
കരുണയും കനിവും
ഹൃദയത്തിൽ കുത്തിനിറച്ച്
കണ്ണുകളിൽ കാർക്കശ്യത്തിന്റെ
കനലുകൾ എരിയിക്കുമവർ!
വിജ്ഞാനത്തിന്റെ ഭാരം അവർ
വിനയത്തിൽ ഒളിപ്പിക്കും
വിലപ്പെട്ടതെന്തോ
നഷ്ടപ്പെട്ടതു പോലെ
നന്മയെ തേടിക്കൊണ്ടിരിക്കും
നന്മയുടെ ആൾ മരങ്ങൾ!
വിശാലമായ തണലുകളിൽ
രാപ്പാർക്കുന്നതെത്ര പക്ഷികൾ!
ഗുണകാംക്ഷതേടുന്നതെത്ര
ജീവികൾ!
ഉണ്ടാവേണ്ടിയിരിക്കുന്നു
ഓരോ ഗ്രാമങ്ങളിലും
ഓരോ നന്മ മരങ്ങൾ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ