നമുക്ക് പഠിക്കാം!
ഹനീഫ കുരിക്കളകത്ത്
വൈദേശിക അധിനിവേശത്തിനെതിരെ വിരിമാറു കാട്ടി മരിച്ചവർക്ക് ജന്മം നൽകിയ മണ്ണിൽനിന്നും അവകാശപ്പെടാനുള്ള പൈതൃകത്തിന്റെ അവസാന തെളിവും നഷ്ടമായി കൊണ്ടിരിക്കുകയാണ്.
രാജ്യത്തിൻറെ സമ്പത്തും മാനവും കവർന്നെടുക്കാൻ വന്ന പറങ്കികളോട് പൊരുതിമരിച്ച നൂറുകണക്കിന് രക്തസാക്ഷികൾക്ക് ജന്മം നൽകിയ നാടാണ് കണ്ണൂർ സിറ്റി.രാജ്യത്തിൻറെ രക്ഷ കൈയാളാൻ നാവികസേനയെ ഒരുക്കി നിർത്തിയ കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കലിന്റെ ആസ്ഥാന നഗരമായ കണ്ണൂർ സിറ്റിയിൽ അന്ന് ജീവിച്ചിരുന്നവരിൽ നല്ലൊരു ശതമാനം രാജ്യത്തിന് വേണ്ടി ജീവൻ നൽകാൻ സന്നദ്ധത കാട്ടിയ വരായിരുന്നു. തീരപ്രദേശമായ കണ്ണൂർ സിറ്റി ഇന്നത്തെപ്പോലെ അന്നും മുസ്ലിം ഭൂരിപക്ഷ പ്രദേശം തന്നെയായിരുന്നു. വിശ്വാസത്തിൻറെ ഭാഗമാണ് രാജ്യ സ്നേഹമെന്ന് അവർ ജീവിച്ചു കാട്ടി.മരണത്തെ വെല്ലുവിളിച്ചുകൊണ്ട് അവരിൽ പലരും പറങ്കിപ്പട യുടെ പീരങ്കികൾക്ക് മുൻപിൽ വിരിമാറു കാട്ടി വീരമൃത്യു വഹിച്ചു. രക്തസാക്ഷികളെ ഓർക്കാൻ കണ്ണൂർ സിറ്റിയിൽ ചില ചിഹ്നങ്ങൾ ബാക്കിയുണ്ടെങ്കിലും ചരിത്രകാരന്മാരുടെ തൂലിക ഇത് കണ്ടെത്താത്ത സാഹചര്യത്തിൽ അവയൊക്കെ കണ്ണൂർ സിറ്റി നിവാസികളുടെ മാത്രം സ്വകാര്യസ്വത്തായി അവശേഷിക്കുകയാണിന്ന്.
ഈ അവശേഷിപ്പ് എത്രനാൾ എന്ന ചോദ്യവും ഇവിടെ ഉയർന്നു തുടങ്ങിയിട്ടുണ്ട്.
ഇന്ന് രക്തസാക്ഷികളെ ഓർക്കാൻ ആരുടെയും ശ്രദ്ധയിൽപ്പെടാത്ത ചില ഖബറിടങ്ങൾ മാത്രം ബാക്കി.ഒപ്പം ദ്രവിച്ചു തുടങ്ങിയ പടവാളും പരിചയും കണ്ണൂർ സിറ്റിയിലെ ഏതാനും വീടുകളിൽ ഭക്തി ബഹുമാനത്തോടെ സൂക്ഷിച്ചു വരുന്നു. പൈതൃകത്തെ കുറിച്ചറിയാത്തവർ അത്തരം വാളും പരിചയും ആക്രി കച്ചവടക്കാർക്ക് സമ്മാനിച്ചു കഴിഞ്ഞു. അവശേഷിക്കുന്നവ എത്ര നാൾ ഈ വീടുകളിൽ നിലനിൽക്കുമെന്ന് ആർക്കും ഉറപ്പു പറയാനാവില്ല. തായത്തെരു ഹുജറക്കടുത്തുള്ള മോയിമ്മൽ, പള്ളിക്കണ്ടി തറവാടുകളിലും താഴത്തെരു മൊയ്തീൻ പള്ളിക്കടുത്തുള്ള പള്ളിക്കണ്ടി, ആനയിടുക്ക് റെയിൽവേ ഗേറ്റിന് അടുത്തുള്ള മായിപ്പന്റവിടെ,സേക്കാൻ വളപ്പിൽ, വാഴക്കതെരുവിലെ ബപ്പത്തിമാന്റവിടെ തുടങ്ങിയ തറവാടുകളിലുമാണ് നാല് പതിറ്റാണ്ട് മുമ്പ്
പറങ്കിപ്പടയോട് പടവെട്ടി വീരചരമം പ്രാപിച്ചവർ ഉപയോഗിച്ച വാളും പരിചയും സൂക്ഷിച്ചു വെച്ചിരിക്കുന്നത്.
സൈദാറകത്ത് എന്ന പേരിൽ കോട്ടക്ക്താഴെ, ആനയിടുക്ക്, ചിറക്കൽ കുളം തുടങ്ങിയ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വീടുകളിൽ ഇതുപോലെ വാളും പരിചയും ഉണ്ടായിരുന്നു. പക്ഷേ അവ കാലക്രമേണ നഷ്ടപ്പെട്ടു എന്നത് ഖേദകരം തന്നെ.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ