2020 ജൂൺ 5, വെള്ളിയാഴ്‌ച

എന്നേ കുറിച്ച് സൈഫു എഴുതിയ കുറിപ്പ്

സ്വന്തം മണ്ണിൽ നിന്ന്
വേരോടെ പറിച്ചെടുത്ത്
മറ്റൊരിടത്തിലെ
ചട്ടിയിൽ കൊണ്ട് നടുന്ന
ചെടിയാണ് പ്രവാസി എന്ന് ബന്യാമിൻ അഭിപ്രായപ്പെട്ടിട്ടുണ്ട് .
ഏത് നാട്ടിലാണോ പറിച്ച് നടപ്പട്ടത് ആ നാട്ടിലെ
ഗന്ധക ചുവയിലും ചൂടുകാറ്റിലും
പ്രതിരോധം തീർത്ത് വളരുന്ന ആ ചെടി
ശിഖരം ചെരിച്ച് അങ്ങകലേയുള്ള സ്വന്തം മണ്ണിലേക്ക് സാകൂതം നോക്കിയിരിക്കുക .

ഞാൻ എൻ്റെ എന്ന് ചുരുങ്ങിപ്പോവുന്ന പലരിൽ നിന്നും ചിലർ വേറിട്ട് നിൽക്കും.. തൻ്റെ കർമ്മ മെന്തെന്ന് തിരിച്ചറിഞ്ഞ് ആ വഴിയെ നടക്കും ഒപ്പം ഇഷ്ടമുള്ളവരേയും ചേർത്ത് നടത്തുക എന്ന ദൗത്യവും ഏറ്റ് നടക്കുന്ന ഒരാളാണ് ഷംസുദ്ദീൻ മാടപ്പുര .

ദേശത്തിൻ്റെ മണം ഒരു അത്തറാലും മായ്ച്ച് കളയാനാവില്ല .കാരണം ആ മണം മനസ്സിൻ്റേതാണ് .

ഉത്തരം താങ്ങുന്ന പല്ലികളും .. പൊട്ടക്കുളത്തിലെ തവളകളും കൊടികുത്തിവാഴുന്ന എഴുത്തിടത്തിൽ അർഹതപ്പെട്ട അക്ഷരങ്ങളെ കൈപിടിച്ച് നടക്കാൻ ആത്മാർത്ഥതയും നിശ്ചയദാർഢ്യവും കൈമുതലാക്കി 1988_95 കാലഘട്ടങ്ങളിൽ സംസം മാസിക  സിറ്റിയിൽ നിന്നും അച്ചടിച്ച് പ്രസിദ്ധീകരിച്ചു.

ബ്ലോഗ് കാലം മുതൽ തുടങ്ങിയതോടെ ആ പ്രയത്നം 2019 തുടക്കത്തിൽ സംസം ഓൺലൈൻ മാസികയിലൂടെ പൂർത്തിയാക്കാൻ ശ്രമിച്ച് .സ്വന്തം വരുമാനത്തിൻ്റെ ഒരു ഭാഗം ചിലവാക്കി
ബാധ്യതകളിലായ അക്ഷര സ്നേഹി ..
പരസ്യ ബോർഡുകളാക്കേണ്ടി വരുന്ന എഴുത്തിടങ്ങളിൽ സാമ്പത്തീക ബാധ്യത കൊണ്ട് തകർന്ന് പോയ സ്വപ്നം താലോലിച്ച് നടക്കുന്ന മനുഷ്യൻ ..

ദേശത്തിൻ്റെ പ്രഗൽഭരും അപ്രഗൽഭരുമായ അനേകം മനുഷ്യരെ അവരുടെ പ്രത്യേകതകളെ അടയാളപ്പെടുത്തുക എന്ന നിർലാഭകരമായ പ്രവർത്തി മുഖപുസ്തകത്തിൻ്റെ താളുകളിൽ നാളുകളായി ഇദ്ദേഹം ചെയ്യുന്നു .

അനേകം പേരെ സമൂഹത്തിന് പരിചയപ്പെടുത്തുന്ന
നിർ സ്വാർത്ഥ സ്നേഹത്തെക്കൂടി ആരെങ്കിലും
പരിചയപ്പെടുത്തേണ്ടതുണ്ട് ..
ആ ദൗത്യം ഞാനേറ്റെടുക്കുന്നു .

പ്രിയരെ ഈ കണ്ണൂർ സിറ്റിക്കാനായ മനുഷ്യൻ്റെ
നല്ല പ്രവർത്തനത്തിന് നിസ്സീമമായ സഹകരണം നാട്ടുകാരെന്ന നിലയിൽ നമ്മൾ നൽകേണ്ടതുണ്ട് !






അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...