പരമ്പര
✍️ എ.പി.എം മൊയ്തു സാഹിബ്
ഹിജ്റയുടെ ആദ്യനൂറ്റാണ്ടുകളിലായിരുന്നു അറക്കൽ രാജവംശം ധർമ്മ പട്ടണത്തിൽ നിന്നും കണ്ണൂരിലേക്ക് താമസം മാറ്റിയത്. കടൽ വ്യാപാര സൗകര്യമായിരുന്നു ഈ സ്ഥലം മാറ്റത്തിനുള്ള പ്രധാന കാരണം.അറക്കൽ സ്വരൂപം കണ്ണൂരിൽ എത്തുന്നതിനുമുമ്പ് ഇവിടെ മുസ്ലിം കുടുംബം ഉണ്ടായിരുന്നതായി യാതൊരു തെളിവും ചരിത്രകാരന്മാർക്ക് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അവർ കണ്ണൂരിലെത്തിയ ഉടനെ കടൽ തീരത്തിന്നടുത്ത് കൊട്ടാരം പണിതു.രാജവംശത്തിലെ അംഗങ്ങൾക്കും പരിവാരങ്ങൾക്കുമായി സമീപപ്രദേശത്ത് പ്രാർത്ഥന നടത്താൻ ഒരു മുസ്ലിം ദേവാലയവും നിർമ്മിച്ചു. അതായിരുന്നു ഇന്നും സിറ്റി സെൻട്രലിലുള്ള ഈസിങ്ങാന്റെ പള്ളി എന്ന പേരിൽ അറിയപ്പെടുന്ന ആരാധനാലയം. ഹിജ്റ 120 നിർമ്മിക്കപ്പെട്ടതാണീ പള്ളിയെന്ന വസ്തുത പള്ളിയുടെ മധ്യത്തിൽ രേഖപ്പെടുത്തിയ അടയാളം വ്യക്തമാക്കുന്നുണ്ട്. പള്ളി പുതുക്കി പണിതപ്പോൾ സൂക്ഷ്മതയുടെ അഭാവം കാരണം അടയാളം നഷ്ടപ്പെട്ടു. അറക്കൽ സ്വരൂപം കണ്ണൂരിൽ എത്തിച്ചേരുന്നതിനുള്ള പ്രധാന കാരണം വ്യാപാര ലക്ഷ്യമായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.കപ്പലുകളിലും വഞ്ചികളിലുമായി കടൽ മാർഗത്തിലൂടെ യായിരുന്നു അന്നത്തെ പ്രധാന വ്യാപാര മാർഗ്ഗം.
അതിന് ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു കണ്ണൂർ സിറ്റി. ഇവിടെ എത്തിയ ഈ രാജവംശം വ്യാപാരാർത്ഥം ആനയിടുക്കിലേ കുന്നിന്മേലും കടലായി കുന്നിനു മുകളിലും ഓരോ കോട്ട പണിതു. ഈ കോട്ടയുടെ അവശിഷ്ടങ്ങളൊന്നും ഇന്ന് കാണാനില്ലെങ്കിലും കസാനകോട്ട എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലം കോട്ടയുടെ സ്മാരകമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.പിന്നീട് വ്യാപാരരംഗത്തെ തങ്ങളുടെ ആധിപത്യം പൂർണമായും സ്ഥാപിച്ചു കഴിഞ്ഞതോടെ ഈ രാജവംശത്തിന്റെ ഔന്നത്യവും പ്രതാപവും ഇവിടെ വെന്നിക്കൊടി നാട്ടി. ഇസ്ലാം മത പ്രചാരണ കാര്യങ്ങളിൽ വടക്കേ മലബാറിലും ലക്ഷദ്വീപിലും പ്രശംസാർഹമായ സേവനങ്ങൾ ഈ രാജവംശം അന്ന് കാഴ്ചവെച്ചിരുന്നു. വളരെ ചുരുക്കം ആളുകൾ ഉണ്ടായിരുന്ന മാലദ്വീപ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പണ്ഡിതന്മാരെയും ഷെയ്ക്കുമാരെയും അയച്ച് ഇസ്ലാം മത പ്രചാരണം നടത്തി. കണ്ണൂരിൽനിന്ന് ചില മുസ്ലിം കുടുംബങ്ങളെ ദ്വീപുകളിൽ മാറ്റി താമസിപ്പിച്ച് വംശവർദ്ധനയുണ്ടാക്കാൻ അന്ന് നാടുവാഴി നടപടികളെടുത്തു. മലബാറുമായി ഒരുഭേദ്യബന്ധം ദ്വീപുകൾക്ക് ഉണ്ടാകാനുള്ള പ്രധാന കാരണം ഇതായിരുന്നു. ലക്ഷദ്വീപുകൾ പിന്നീട് ഈ അറക്കൽ വംശത്തിന്റെ ഭരണത്തിൽ കീഴിലാവുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ വടക്കേ മലബാറിലെ മുസ്‌ലിം സമുദായത്തിന്റെ മതപരവും സാമുദായികവുമായ എല്ലാവിധ നേതൃത്വവും അറക്കൽ സ്വരൂപം കയ്യടക്കിയിരുന്നു.
കടൽ വ്യാപാരത്തിലെ കുത്തക തങ്ങളിൽ നിക്ഷിപ്തമായതോടെ അത് നിലനിർത്താനുള്ള ഒരുക്കങ്ങൾ നടത്തി. രക്ഷാനടപടികളെന്ന നിലയിൽ പടക്കപ്പലുകളും ധീരന്മാരായ പടയാളികൾ അടങ്ങുന്ന നാവികസേനയും അറക്കൽ സ്വരൂപത്തിന്റെ കീഴിൽ അന്നുണ്ടായിരുന്നതായി ഒട്ടേറെ ചരിത്ര തെളിവുകൾ സാക്ഷ്യം വഹിക്കുന്നു.
കൂടാതെ വടക്കേ ഇന്ത്യയിലെ പല മുസ്ലിം ഭരണാധികാരികളുമായി അറക്കൽ രാജവംശം ബന്ധപ്പെടുകയും കണ്ണൂർ ജില്ലയുടെ മുഴുവൻ ആധിപത്യവും ഈ രാജവംശം നേടിയെടുക്കുകയും ചെയ്തിരുന്നു.
അങ്ങനെ അഭിവൃദ്ധിയുടെ യും ഐശ്വര്യത്തിന്റെയും ഉത്തുംഗ ശിഖരത്തിൽ വിഹരിച്ചു കൊണ്ടിരിക്കുന്ന ആ കാലഘട്ടത്തിലാണ് കണ്ണൂർ കോട്ട ഡച്ചുകാരിൽ നിന്നും രണ്ടു ലക്ഷം രൂപക്ക് അറക്കൽ സ്വരൂപം വിലക്കുവാങ്ങിയത്.
തുടർന്നുള്ള രാജഭരണം കാര്യക്ഷമമായിരുന്നെങ്കിലും വിദേശത്തുനിന്നുള്ള പല വെല്ലുവിളികളും നേരിടേണ്ടി വന്നു. അതുകൊണ്ടുതന്നെ 1770 ൽ അറക്കൽ സ്വരൂപത്തിന്റെ കീഴിൽ ഒരു സേന രൂപീകരിക്കേണ്ടതായി വന്നു.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ