-വി.മുനീർ-
കണ്ണൂരിലെ ഗതകാല മുസ്ലിം സമൂഹം.. ഓർമ്മകളിൽ...6
മുഹറ മാസം മഹത്വമേറിയ മാസങ്ങളിലൊന്നാണ്. മുഹറം 10 ചരിത്ര പ്രസിദ്ധമാണ്. മുസാ(അ) നബിയെ ഫറോവയിൽ നിന്ന് രക്ഷിച്ച നിർണ്ണായക ദിനം.ശേഷം യസീദിന്റെ ദുർഭരണത്തിനെതിരെ ധീരമായി പോരാടി കർബലയിൽ ശഹീദായ മുത്ത് റസൂലിന്റെ കൊച്ചുമകൻ ഹസ്രത്ത് ഹുസൈൻ(റ)ന്റെ രക്തസാക്ഷിത്വം തുടങ്ങി നിരവധി ചരിത്ര സംഭവങ്ങളുടെ സ്മരണയാണ് മുഹറം പത്തിലെ നോമ്പിലൂടെ സമുദായം സാക്ഷ്യപ്പെടുത്തുന്നത്.1970 വരെ കണ്ണൂരിലെ മുസ്ലിം വീടുകളിൽ നടത്തപ്പെട്ട മുഹറ മാസ ആചാരങ്ങൾ വേറിട്ട രീതിയിലായിരുന്നു.
കർബല പോർക്കളത്തിൽ വെള്ളം ലഭിക്കാതെ ശഹീദായ ഹുസൈൻ(റ) വിനോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മിക്ക മുസ്ലിം പോക്കറ്റുകളിലും വീടിന് മുൻവശം തട്ട് കെട്ടി വെള്ളത്തിലോ പാലിലോ പഴമിട്ട് പൊതുജനത്തിന് സുലഭമായി ദാനമായി കുടിക്കാൻ കൊടുക്കാറുണ്ട്. പഞ്ചസാര കൊണ്ട് നിർമ്മിച്ച കോഴികളുടെയും മൃഗങ്ങളുടെയും രൂപങ്ങൾ മിക്ക വീടുകളുടെ മുന്നിലും കടകളിലും വിൽക്കപ്പെട്ടിരുന്നു. സിറ്റിയിലെ കാദർക്കാ, അലീക്ക തുടങ്ങിയവരുടെ കടകൾ പഞ്ചസാര മിഠായി രൂപങ്ങളുടെ കേന്ദ്രങ്ങളായിരുന്നു അന്ന്.
ഹനഫികളുടെ മുഹറം
അറുപതുകളിൽ ഹനഫി മദ്ഹബുകാരുടെയും അന്യസംസ്ഥാന കച്ചവടക്കാരുടെയും വലിയ സ്വാധീനമേഖലയായിരുന്നു കണ്ണൂർ. കാംബസാർ പള്ളി. ഹനഫി പള്ളി എന്നാണറിയപ്പെട്ടിരുന്നത്. ഫോർട്ട് റോഡിലെ പഴയ ലബ്ബത്തെരുവും ഹനഫികളുടെ താമസ മേഖലയായിരുന്നു. പഴയ ബസ് സ്റ്റേന്റിനടുത്തുള്ള മസ്ജിദും ഹനഫികളുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീടാണ് ഈ പള്ളികളെല്ലാം ശാഫി മദ്ഹബുകാർ ഏറ്റെടുക്കുന്നത്. അതുപോലെ സിറ്റിയിലെ ബംഗാളി മൊഹല്ല പ്രദേശം ബംഗാളികളായ കച്ചവടക്കാരുടെ കേന്ദ്രമായിരുന്നു. സിറ്റിയിലെ പ്രസിദ്ധമായ മാർക്കറ്റുകളിലെ വലിയ കച്ചവടങ്ങൾ നിയന്ത്രിച്ചിരുന്നത് ബംഗാളി മൊഹല്ലയിലെ അന്യ സംസ്ഥാനക്കാരായിരുന്നു. സിറ്റിയിലെ ഐറ്റാണ്ടി പൂവളപ്പ് തമിഴ്നാട്ടിൽ നിന്നെത്തിയ റാവുത്തർമാരുടെ വാസ കേന്ദ്രമായിരുന്നു. തെക്കി പള്ളി പരിസരവും ഹനഫി-ബോറ-ദഖനീ വിഭാഗളുടെ കേന്ദ്രങ്ങളായിരുന്നു. ഉറൂസുകൾക്കും നേർച്ചകളും പോലെ മുഹറം ഒന്ന് മുതൽ പത്ത് വരെ ഹനഫികൾക്കും മറ്റ് അന്യ സംസ്ഥാന താമസക്കാർക്കും വലിയ ആഘോഷം തന്നെയായിരുന്നു.
കൂടാരങ്ങളും നരിക്കളിയും
തെക്കിയിലും കണ്ണർ ടൗണിലെ ചെമ്പോട്ടി ബസാറിലും മുഹറം ഒന്നു മുതൽ പത്ത് വരെ വലിയ കൂടാരപ്പുരകൾ സ്ഥാപിക്കപ്പെടും. അവിടെ നിന്നാണ് ശരീരം നിറങ്ങളിൽ തേച്ച് പുലികളും നരികളും പുറത്തിറങ്ങുന്നത്. മുസ്ലിം പോക്കറ്റുകളിലെ വീടുകളുടെ മുറ്റത്ത് നരികൾ ഇറങ്ങി നൃത്തം ചെയ്യുന്നു. മുഹറം പത്തിന് സമാപന ഘോഷയാത്ര വിവിധ സ്ഥലങ്ങളിൽ നിന്ന് കൈവഴിയായി പുറപ്പെട്ടു തെക്കിയിലെ ആനക്കുളത്തിൽ സമാപിക്കുന്നു.കൂടാര പുരകളെല്ലാം നീക്കം ചെയ്ത് കുളത്തിൽ മുക്കുന്നു. ഹസ്രത്ത് ഹുസൈൻ(റ)ന്റെ രക്തസാക്ഷിത്വത്തിന്റ വേദനകൾ അയവിറക്കി ഷിയാമോഡലിൽ കൈ കൊണ്ടു നഞ്ചത്തടിയും ജാഥയുടെ പ്രത്യേകതയാണ്. പ്രശസ്തനായ കണ്ണൂരിന്റെ ഫുട്ബോൾ ഇതിഹാസം ഗോളി മുസ്തഫക്ക മുമ്പ് കണ്ണരിന്റെ ഫുട്ബോൾ രോമാഞ്ചമായിരുന്ന കണ്ണൂർ ജിംഖാന ക്ലബ്ബിന്റെ ഗോൾ കീപ്പർ ഗോളി ഹക്കിം നരിക്കളിയിലെ നായകനായിരുന്നുവെന്ന് പലരും ഇന്നും ഓർക്കുന്നു.
മുഹറം പത്തിലെ നരിക്കളിയും വെള്ളം കൊടുക്കലും ഓർമ്മയിൽ നിന്ന് മാഞ്ഞാലും ഫറോവയെയും സൈന്യത്തേയും നാഥൻ വെള്ളം കുടിപ്പിച്ച് നശിപ്പിച്ചതും ഹസ്രത്ത് ഹുസൈൻ(റ) വെള്ളം കുടിക്കാതെ കർബലയിൽ ധീരതയോടെ ശഹീദായതും നമ്മുടെ ഓർമ്മയിൽ എന്നും ജ്വലിച്ചു നിൽക്കട്ടെ.
(തുടരും)

1 അഭിപ്രായം:
ഞാൻ പലപ്പൊഴും ചിന്തിച്ചിട്ടുണ്ട് ബംഗാളി മുഹല്ലയെ കുറിച്ച് എന്താണ് ഈ സ്ഥലത്തിനെ
ഇങ്ങനെ പേര് വരാൻ കാരണമെന്ന് അൽഹംദുലില്ല ഇത് മാത്രമല്ല സിറ്റിയെ കുറിച്ചുള്ള പഴയ ചരിത്രം
എന്റെ ഓർമ്മയിലുള്ളതും
എനിക്കറിയാത്തതും ഇതിലുടെ മനസ്സിലാക്കാൻ
സാധിച്ചു ഇനിയും പ്രതീക്ഷിക്കുന്നു
ഫാറൂഖ് സി.എച്ച്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ