സൈഫുദ്ദീൻ, തൈക്കണ്ടി
മനാഫ് അക്ഷമനാണെന്നു തോന്നി .
ക്യാമ്പിൻറെ കാലിൽ ഘടിപ്പിച്ച ടെലഫോൺ ബൂത്തിൽ നാട്ടിലേക്ക് ഫോൺ ചെയ്യാൻ നിൽക്കുകയായിരുന്നു ഞാൻ...
വെള്ളിയാഴ്ചകളിൽ ആളുകൾ കഴിവതും മുപ്പതു രൂപാ കാർഡിൻറെ അറ്റം കാണുന്നതുവരെ വിശേഷങ്ങൾ ചോദിച്ച് വീട്ടുകാരോട് മിണ്ടിക്കൊണ്ടിരിക്കും. രണ്ടു ബൂത്തുകളുള്ളതിൽ രണ്ടിലും അങ്ങ് ദൂരെയുള്ള പ്രീയപ്പെട്ടവരോട് ചെവിയിൽ സ്വകാര്യം പറയുന്നതുപോലെ സംസാരിക്കുന്നതു തീരാൻ കാത്തിരിക്കുകയായിരുന്നു ഞാൻ ..
ക്യാമ്പ് ബോസിൻ്റെ റൂമിനു പുറത്തെ ലെറ്റർ ബോക്സ് നാലു തവണ മറികടന്ന് അങ്ങോട്ടുമിങ്ങോട്ടും മനാഫ് നടന്നു. അവൻ കല്യാണം കഴിഞ്ഞു വന്നിട്ടിപ്പോൾ ഒരു വർഷം കഴിയുന്നു നാട്ടിൽ പോവുന്നവരുടെ കൈയിൽ ഒരു ചെറിയ കെട്ട് ബീവിക്കായി അവൻ കൊടുത്തുവിടും. തിരിച്ചാരെങ്കിലും പ്രവാസത്തിലേക്കു മടങ്ങുണ്ടെങ്കിൽ ഭാര്യ ഒരു പൊതി ഇങ്ങാേട്ടും കൊടുത്തയയ്ക്കും. ഈ കെട്ടുകളുടെ ഒരു ഭാഗം മുഴച്ചുനിൽക്കും. പ്രണയസല്ലാപങ്ങളും മന:ക്ലേശങ്ങളും വിരഹദു:ഖങ്ങളും പറഞ്ഞ് റിക്കോർഡ് ചെയ്ത കാസറ്റുകളാവും അത്.നന്നേ തളർന്നുപോവുന്ന വിരഹോന്മുഖസമയങ്ങളിൽ വാക്ക്മാനിൽ ഇയർഫോൺ ഘടിപ്പിച്ച് കട്ടിലിൽ ചാഞ്ഞുകിടക്കും.കണ്ണുപൂട്ടിക്കിടക്കുന്ന പല പ്രവാസികളുടെയും മുഖത്ത് മാറിമാറി വരുന്ന അത്തരം ഭാവം ഒരു സിനിമയിലും ഒരു നടനവിസ്മയത്തിൻറെ മുഖത്തും കാണാനാവില്ല.
" എന്താ മനാഫേ, കുറച്ച് നേരമായല്ലോ നീയിങ്ങനെ ബേജാറിൽ നടക്കുന്നു? എന്താ കാര്യം?'', ഞാൻ അന്വേഷിച്ചു.
"മാസത്തിൽ മൂന്നു കത്തുവെച്ച് അവൾ എഴുതി പോസ്റ്റ് ചെയ്യുന്നുണ്ട് എന്ന് രാവിലെ വിളിച്ചപ്പഴും പറഞ്ഞു. പക്ഷേ, രണ്ടു മാസമായി എനിക്കൊരു കത്ത് കിട്ടിയിട്ട്? ഇതെവിടെ ആവിയായിപ്പോന്നപ്പാ! എനിക്കൊരു പിടിയുമില്ല " മനാഫ് ജിഞ്ജാസയും ആധിയും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു .
" ക്യാമ്പ് ബോസിനോട് ചോദിച്ചില്ലേ? "
ഖാലിദ്ക്ക പറഞ്ഞത് ബോക്സിൽ അയാൾ കത്തിടാറുണ്ട് എന്നാണ്. .നഷ്ടമാവുന്നത് അവിടുന്നാണ്.
ഉമ്മയുമായി സംസാരിച്ച് റൂമിൽ കയറിയപ്പോഴും മനാഫിൻറെ ദു:ഖത്തെക്കുറിച്ചായിരുന്നു ചിന്ത. അവനോട് സ്വകാര്യം പറയുന്ന ഭാര്യയുടെ വാക്കുകൾ ആരോ കട്ടെടുക്കുന്നു .പ്രവാസത്തിൻറെ ഊഷരഭൂവിൽ തിളച്ചുപോവുന്ന ഒരു മനുഷ്യൻ്റെ ഹൃദയവികാരങ്ങളിലേക്ക് പതിഞ്ഞ തണുപ്പായി പതിക്കുന്ന പ്രണയമൊഴികൾ ആരോ അപഹരിച്ച് തൻറേതാക്കുന്നു.
ആർക്കോ വേണ്ടിയുള്ള വാക്കുകൾ. ആരോടോ ഉള്ള സ്നേഹം കട്ടെടുക്കുക എന്നു പറഞ്ഞാൽ? ഏതോ ഒരു മനുഷ്യൻറെ ജീവിതത്തിലേക്ക് അങ്ങ് ദൂരെ നാട്ടിൽനിന്ന് കുറിച്ചയക്കുന്ന പ്രണയമൊഴികൾ ഒരു മനസ്താപവുമില്ലാതെ തൻറേതാക്കുക എന്നു പറഞ്ഞാൽ? ആരാണത് ? ഒരാളുടെ ജീവിതം കട്ടെടുക്കുന്ന ആ വ്യക്തി! കടുത്ത സ്നേഹദാരിദ്ര്യം അനുഭവിക്കുന്ന ഒരാൾക്കേ അത് സാധിക്കൂ എന്ന് തോന്നുന്നു .
മുസ്സഫ ക്യാമ്പ് ഏരിയയാണ്.കിലോമീറ്റർ കണക്കിനു വിസ്തൃതിയിൽ കളിപ്പാട്ടവീടുകൾ അടുക്കിനിരത്തിവെച്ചതുപോലെ തോന്നും.പരിസരത്തൊന്നും ഒരു സ്ത്രീസാന്നിധ്യം ഉണ്ടാവാറില്ല . കൃത്യതയോടെ രാവിലെ ആറു മണിക്ക് ബസ്സിൽ കയറുകയും വൈകീട്ടാറിന് തിരിച്ചു വന്നിറങ്ങുകയും ചെയ്യുന്ന ഒരു യാന്ത്രികജീവിതം നയിക്കുന്നവർ തിങ്ങിപ്പാർക്കുന്ന അവസ്ഥയാണ് പ്രവാസത്തിലെ ബ്ലൂക്കോളർ ജോലി ചെയ്യുന്ന ക്യാമ്പ് വാസികളുടേത്.മുടി വെട്ടാനും അസുഖം വന്നാൽ ക്ളീനിക്കിൽ പോകാനും കാശയക്കാനും മാത്രമാണ് ക്യാമ്പ് വിട്ട് പുറത്തിറങ്ങുന്നത്.പലരും ആ കാര്യവും മറ്റുള്ളവരെ ഏൽപ്പിച്ച് മുടി വെട്ടാൻ വെള്ളിയാഴ്ചകളിൽ ക്യാമ്പിനു പുറത്തു സ്റ്റൂളിട്ട് അതിനു മുൻപിൽ ഒരു ബാത്റൂം കണ്ണാടിയും തൂക്കി നിൽക്കുന്ന രാജസ്ഥാനിക്ക് തല നീട്ടിക്കൊടുക്കാറാണ് പതിവ്.
ദൂരെ ഒരു സ്ത്രീയുടെ നിഴൽ കണ്ടാൽ,രൂപം കണ്ടാൽ തുറിച്ചു നോക്കിപ്പോവുന്ന നിയന്ത്രണമില്ലാത്ത കണ്ണുകളാവും എൻറേതും.ഹോസ്പിറ്റലുകളിലെ കാത്തിരിപ്പുബഞ്ചുകളിലിരുന്നാൽ മുന്നിൽക്കൂടി നടക്കുന്ന നഴ്‌സുമാരെ ആ കണ്ണോടെ നോക്കുമ്പോൾ ആത്മനിന്ദ തോന്നും.അടുത്ത നിമിഷം മനുഷ്യനാവും. വർഷങ്ങളായി പെൺമണമേൽക്കാത്ത മനസ്സിന് അടുത്തുവന്ന് മുട്ടിനിൽക്കുന്ന നഴ്‌സുമാരുടെ മണം പൊടുന്നനെ മാലാഖമാരുടെ അത്തർമണമായി പരിണമിക്കും. വെള്ളവസ്ത്രത്തിലേക്ക് പെരുന്നാൾപ്പിറ കാണുന്ന കുഞ്ഞിനെപ്പോലെ നോക്കിയിരിക്കും.
മെസ്സിലെ പതിഞ്ഞ വാക്കുകൾ ഏറ്റുമുട്ടുന്ന ശബ്ദമൊഴിച്ചാൽ തീർത്തും നിശ്ശബ്ദമാണ് ക്യാമ്പ്. വിൻറോ ഏസിയുടെ കടുത്ത മൂളിച്ച മാത്രമാവും പരിസരം മുഴുവൻ.ഒരുനാൾ ജോലി കഴിഞ്ഞ് ക്യാമ്പിൽ എല്ലാവരും കൂടണഞ്ഞ് ഇത്തിരിക്കഴിഞ്ഞിട്ടേയുള്ളൂ.പൊടുന്നനെ ശബ്ദമുയർന്നുകേട്ടു.ചില വാതിലുകൾ തുറക്കുന്നതും ആളുകൾ ധൃതിയിൽ നടക്കുന്നതുമായ ശബ്ദങ്ങൾ.ആരൊക്കെയോ വാതിൽ തുറന്ന് പുറത്തെ ചൂടിലേക്കു നടന്ന് ആൾക്കൂട്ടത്തിനടുത്തേക്ക് ആകാംക്ഷയോടെ തിക്കിത്തിരക്കിക്കയറി
ഒരാളുടെ കഴുത്തടക്കം കുത്തിപ്പിടിച്ച് ക്യാമ്പ് ബോസ് ഖാലിദ്ക്ക നിൽക്കുന്നു. മനാഫ് ഉച്ചത്തിൽ വലിയ ആത്മസംഘർഷത്തോടെ ഇടറിയ വാക്കുകളിൽ അവനെ വഴക്കു പറയുന്നു .കൂടെ വേറെ ചിലരും ഉച്ചത്തിൽ തെറിവാക്കുകൾ വർഷിക്കുന്നു.
" ഇതൊന്ന് അവസാനിപ്പിക്കണമെന്ന് കരുതിയിട്ട് കുറച്ചു നാളായി. ഉച്ചക്ക് ലെറ്ററുകളല്ലാം ബോക്സിൽ ഇട്ടതിനുശേഷം കള്ളനെ പിടിക്കാൻ റൂമിൽ പാത്തുനിൽക്കയായിരുന്നു.ബസ്സിൽ ആളുകൾ വന്നിറങ്ങി ഇത്തിരി കഴിഞ്ഞപ്പോൾത്തന്നെ അവൻ ബോക്സിനരികിൽ നിൽക്കുന്നതു കണ്ടു മെല്ലെ വാതിൽ തുറന്നിറങ്ങി.അവൻ നടന്നുപോവുമ്പോൾ കത്തുകൾ പൊളിച്ച് അഡ്രസ്സ് ചെക്കു ചെയ്യുന്നു"
പൊരിഞ്ഞ വാക്കുതർക്കങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വലിയ കളവ് നടത്തിയ പ്രതിയെപ്പോലെ ഒരാൾ കുറ്റബോധത്താൽ താഴ്ന്ന തലയുമായി കുഴഞ്ഞുനിൽക്കുന്നു.പ്രണയമോ കാമമോ എന്തോ തിരഞ്ഞ് കുറച്ചധികം കാലം പലരുടേയും കത്തുകൾ മോഷ്ടിച്ചവൻ.വരണ്ട പ്രവാസജീവിതത്തിൻറെ പ്രകടമായ ഉദാഹരണമായി ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട് അയാൾ നിൽക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ