പരമ്പര
✍️ ജമാൽ, കണ്ണൂർ സിറ്റി
കണ്ണൂരിന് പുറമേയുള്ളവരിൽ മിക്കവരും സിറ്റി എന്ന് കേട്ടാൽ ടൗൺ ആണെന്നും സിറ്റി സെൻറർ എന്നാൽ ടൗണിലെ വലിയ കെട്ടിടമാണെന്നുമെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്.
ഗൾഫിലുണ്ടായിരുന്ന കാലത്ത് അന്യ നാട്ടുകാരായ പല സുഹൃത്തുക്കളും സിറ്റിയിൽ വീട് അന്വേഷിച്ചു വന്നപ്പോഴൊക്കെ ഞെട്ടുകയാണുണ്ടായത്. അപ്പോഴൊക്കെ കണ്ണൂരിലെ പഴയകാല പട്ടണമാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വന്നിട്ടുണ്ട്.സിറ്റി സെൻററിൽ മീറ്റിംഗ് ആണെന്ന് നോട്ടീസിൽ കണ്ടിരുന്ന പലരും മേൽപ്പറഞ്ഞ കെട്ടിടം അന്വേഷിച്ച് കാണുമായിരിക്കും. എന്നാൽ കാല പരിണാമത്തിൽ എല്ലാം മാറ്റി മറിക്കപ്പെടുമെന്നത് അനിഷേധ്യം.
കര കടലാകും, കടൽ കരയാകും. വലുത് ചെറുതാകും, ചെറുത് വലുതാകും. ഉള്ളവർ ഇല്ലാത്തവരാകും ഇല്ലാത്തവർ ഉള്ളവരാകും. അല്പൻ അർത്ഥമുള്ളവനാകും, അർത്ഥൻ പാപ്പരാകും ഈ അടിസ്ഥാനത്തിൽ സിറ്റി എന്ന പ്രദേശം മറ്റൊരു ഇടത്തിലേക്ക് പറിച്ചുനടാൻ കാരണങ്ങളുണ്ടായിരുന്നു.
തലശ്ശേരി വഴി കണ്ണൂരിലേക്ക് വന്നിരുന്ന റെയിൽവേ സ്റ്റേഷൻ ആനയിടുക്കിലായിരുന്നു സ്ഥാപിതമാകേണ്ടിയിരുന്നത്. എന്തുകൊണ്ടോ അത് അകലേക്ക് മാറ്റി. അല്ലായിരുന്നെങ്കിൽ സിറ്റിയുടെ പഴയ പ്രതാപം കാലഹരണപ്പെടുമായിരുന്നില്ല. സിറ്റിയുടെ പഴയ പ്രതാപമായ അഞ്ചലാപ്പീസ് തയ്യിൽ ഭാഗത്തേക്ക് നീങ്ങിയത് സിറ്റിക്കാരുടെ വിളർച്ച കൊണ്ടായിരുന്നു.
സിറ്റിയിലെ പഴയ കാലത്തുണ്ടായിരുന്ന പാണ്ടികശാലകൾ ,കോഥികൾ എല്ലാം നാമാവശേഷമായി. അറക്കൽ രാജവംശത്തിലെ ഓർമ്മക്കായി, വരും തലമുറയുടെ അറിവിന്നായി ഒന്നും സംരക്ഷിക്കപ്പെടുന്നില്ല .
അതുകൊണ്ട് പുതിയ തലമുറക്ക് കാട്ടിക്കൊടുക്കാൻ ഒന്നുമില്ലാതെയായി. നൂറുകണക്കിന് പീടിക മുറികളുള്ള അന്നത്തെ അരി ബസാർ ഇന്ന് പാലക്കാട്ടിട എന്ന പേരിലാണ് അറിയപ്പെടുന്നത്. പാലക്കാട് നിന്നും കുടിയേറിപ്പാർത്ത വർക്ക് നൂറ്റാണ്ട് പഴക്കമുണ്ട്.ആൺ-പെൺ ഭേദമന്യേ അധ്വാനശീലരായ പാവപ്പെട്ട മുസ്ലിം വിഭാഗത്തിൽ പെട്ടവർ .ഇന്നവർ എല്ലാ മേഖലയിലും പുരോഗമനം കൈവരിച്ച് സിറ്റിക്കാരിലെ ഒരു വിഭാഗമായി കഴിഞ്ഞു കൂടുന്നു.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ