പരമ്പര (അവസാന ഭാഗം)
✍️ ജമാൽ, കണ്ണൂർ സിറ്റി
250 വർഷങ്ങൾക്ക് മുമ്പ് കേവലം ചതുപ്പ് സ്ഥലമായിരുന്ന ഇന്നത്തെ മുബൈയേക്കാൾ ഇന്ത്യയിൽ വലുതും ലോകത്ത് എണ്ണപ്പെട്ടതുമായ ഒരു മഹാ നഗരമായി ത്തീരേണ്ടത് കണ്ണൂർ സിറ്റിയായിരുന്നുവെന്ന് വർഷങ്ങൾക്ക് മുമ്പ് നാരായണപിള്ള എഴുതിയിരുന്നു.കണ്ണൂർ സിറ്റിയെ കുറിച്ച് ഓക്സ്ഫോർഡിൽ രണ്ടു പുസ്തകങ്ങളുണ്ടെന്നാണ് കേട്ടറിവ്. കാലാന്തരത്തിൽ എല്ലാം വഴിമാറിയപ്പോൾ കണ്ണൂർ സിറ്റി ജീർണ്ണതയുടെ മാറാപ്പ് പേറി.ഭാവിയിൽ ഇപ്പോഴത്തെ കണ്ണൂർ പട്ടണം മറ്റൊരിടത്തേക്ക് പറിച്ചു നട്ടു കൂടെന്നില്ല.സ്ഥലപരിമിതികളാൽ വീർപ്പുമുട്ടുന്ന നഗരത്തിന്റെ സ്പന്ദനഭാഗങ്ങളും കെട്ടിടങ്ങളും കച്ചവടസ്ഥാപനങ്ങളും വാഹനഗതാഗതങ്ങളും റോഡുകളും എളുപ്പവഴികളും ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡിഫൻസ് വകുപ്പിന്റെ അധീനതയിലാണ്.മിക്ക വഴികളും വേലിക്കെട്ട് കൊണ്ടും മതിലുകളാലും അടക്കപ്പെട്ടതിനാൽ കണ്ണൂർ നഗരം പുരോഗമനത്തിന്റെ കൂമ്പൊടിഞ്ഞ് മറ്റൊരിടങ്ങളിലേക്ക് നീങ്ങേണ്ടിവരുമെന്ന സാധ്യത തള്ളിക്കളയാനാവില്ല.
വളപട്ടണം കണ്ണൂർ സിറ്റിയെ പോലെ വികസിക്കേണ്ട ഒരു പ്രദേശമായിരുന്നു. അന്നത്തെ കാലത്ത് അവിടെ റോഡ് വീതി കൂട്ടാൻ ജനങ്ങൾ നിസ്സഹകരിച്ചതിനെ തുടർന്നാണ് വലിയൊരു നഗരമായി തീരേണ്ട വളപട്ടണം അപ്രസക്തമായി പോയത്. നബി (സ)യുടെ കാലശേഷം ഇസ്ലാമിലെ പ്രഥമ ഖലീഫയായിരുന്ന അബൂബക്കർ സിദ്ദീഖ് (റ) കാലഘട്ടത്തിലുള്ള സഹാബാക്കളുടെ പേരമക്കൾ വളപട്ടണത്ത് വന്നുവെന്ന് അനുമാനിക്കുന്നു. വളപട്ടണത്തെ തങ്ങളെ വയൽ എന്ന പ്രദേശം അതാണത്രേ സൂചിപ്പിക്കുന്നത്. അവരുടെ സന്താനങ്ങളാണ് തങ്ങൾമാർ എന്ന പേരിൽ അറിയപ്പെടുന്നത്. കച്ചവടത്തിന് എത്തിയ അവർ പ്രദേശത്തെ സ്ത്രീകളെ കല്ല്യാണം കഴിച്ച് സ്ഥിരതാമസത്തിലേർപ്പെട്ടു. അവരുടെ സന്താന പരമ്പര ഇന്നും വളപട്ടണത്തുണ്ട്.
അന്ന് ജനങ്ങൾ സഹകരിച്ചിരുന്നെങ്കിൽ ഹോങ്കോങ് പട്ടണത്തെ പോലെ നല്ലൊരു പട്ടണം വളപട്ടണത്ത് സ്ഥാപിതമാകുമായിരുന്നുവെന്നാണ് പൊതുവേ പറയപ്പെട്ടിരുന്നത്.
പിൻകുറി
കഴിഞ്ഞ കുറിപ്പിൽ പലരും ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി താഴെ കൊടുക്കുന്നു.
4000 വർഷങ്ങൾക്കു മുമ്പ് ആര്യന്മാർ ഇന്ത്യയിൽ എത്തിയത് പേർഷ്യൻ ഭാഗങ്ങളിൽ നിന്നാണ്. ഇന്നത്തെ ലെബനോൺ, ഈജിപ്ത്, ഇറാൻ, ഫലസ്തീൻ തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കുടിയേറിപ്പാർത്തവരാണ് ആര്യന്മാർ. ഇന്ത്യയിൽ അവർ വന്നതിനുശേഷം അന്നത്തെ ഹൈന്ദവ ആചാരത്തെ ഇടിച്ചു താഴ്ത്തി കയ്യിൽ ഒതുക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ജാതിയുടെ പേരിൽ ഹിന്ദുക്കളെ തമ്മിൽ അകറ്റി. ആര്യന്മാർ പൊതുവേ വെളുത്തവരാണ്, പൊക്കമുള്ളവരാണ്, സൗന്ദര്യമുള്ളവരാണ്, സൗമ്യരാണ്, തിളക്കമുള്ള കണ്ണിൻറെ ഉടമകളാണ്. അന്ന് കാസർകോട് ജില്ല പ്രാബല്യത്തിൽ വന്നിരുന്നില്ല. കേരളത്തിൽ ആദ്യമായി ആര്യന്മാർ വന്നത് കണ്ണൂർ ജില്ലയിലാണ്. ആര്യ വംശത്തിൽ പെട്ട ഇവർ കൂടുതലും കാസർകോടാണ് തമ്പടിച്ചത്.
അതുകൊണ്ടാവണം കാസർകോട്ടുകാർ അതീവ സുന്ദരനും സുന്ദരിയുമായി കാണപ്പെടുന്നത്.
പേർഷ്യക്കാരായ ഇവർ കണ്ണൂർ സിറ്റിയിലും താമസിച്ചിട്ടുണ്ടാവണം. കസാന കോട്ടയിലെ പാർസി ബംഗ്ലാവ് പേർഷ്യക്കാരായ ഇറാനികളാൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു.
അതേപോലെ മറ്റൊരു വിഭാഗമാണ് ചെട്ടികൾ എന്ന് നമ്മൾ പറയുന്ന
ഷെട്ടികൾ. അവരുടെ ഭാഷ കൊങ്കണിയാണ്. കണ്ണൂർ ടൗണിലും മറ്റുമായി ഇവർ കച്ചവടത്തിൽ ഏർപ്പെട്ടു. പ്രധാനമായും താമസിച്ചത് തയ്യിലാണ്. കേരളത്തിൽ ആദ്യമായി കണ്ണൂർ ജില്ലയിലാണ് ഇവർ താമസം തുടങ്ങിയത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നും വന്ന ലബ്ബമാർ ഹൈറ്റാണ്ടി പൂവളപ്പിൽ (ലബ്ബ തെരു) കേന്ദ്രീകരിച്ച് നൂൽ ജോലിയിൽ ഏർപ്പെട്ടു.. കണ്ണൂർ സിറ്റിയിലെ നെയ്ത്ത് കേന്ദ്രം കൂടിയാണിത്. അവിടുത്തെ ഓരോ കുടിലിലുമുള്ളവർ നെയ്ത്ത് ജോലി ചെയ്താണ് ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. വാടക വീട്ടിൽ താമസിച്ച് ജോലിയിൽ ഏർപ്പെട്ട ഇവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെ വിദ്യാഭ്യാസം നേടി പല മേഖലയിലുമെത്തി . ചിലരൊക്കെ ഗൾഫിൽ പോയി തൊഴിലെടുത്തു. കാലക്രമേണ ഇവർ ചില കുടിലുകൾ സ്വന്തമാക്കി. ചിലരൊക്കെ പ്രമാണിമാരായി. അവരുടെ ഒക്കെ പേരിനു മുമ്പിൽ ലബ്ബ എന്ന് ചേർത്ത് വിളിക്കാറുണ്ടായിരുന്നു. റമദാനിൽ പ്രദേശത്തെ ജനങ്ങളെ അത്താഴത്തിന് സമയമായെന്ന് അറിയിക്കാൻ
ഉഠോബാബയെ കൊണ്ടുവന്നത് അറക്കൽ രാജ വംശമായിരുന്നു. വേറൊരു വിഭാഗമായ
പട്ടാണികൾ സിറ്റിയിലെത്തുന്നത് അറയ്ക്കൽ രാജവംശത്തിൻ്റെ ഭടന്മാരായിട്ടും സേവകരായിട്ടുമാണ്. അങ്ങനെ അവരും സിറ്റിയിൽ കുടുംബസമേതം താമസമാരംഭിച്ചു. കച്ചവടമാവശ്യത്തിന് മിനിക്കോയ് ദ്വീപിൽ നിന്നും വന്ന ചിലർ സിറ്റിയിൽ കല്യാണം കഴിച്ചതിനെ തുടർന്ന് ഇവിടെ വാസമുറപ്പിക്കുകയും ചെയ്തു. മെനക്കാക്കാർ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. മേൽവിവരിച്ചവരുടെ സന്താന പരമ്പരയിൽപെട്ട യുവതലമുറയാണ് ഇന്ന് സിറ്റിയിൽ കാണുന്നത്. അവരുടെ പൂർവികരുമായുള്ള ബന്ധം വിസ്മൃതിയിലാണ്ടു പോയി എന്നതാണ് വാസ്തവം.
(അവസാനിച്ചു)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ