2020 ജൂൺ 7, ഞായറാഴ്‌ച

കണ്ണൂർ സിറ്റിയുടെ സ്വന്തം ലേഖകർ



" നമുക്ക് പരിചയപ്പെടാം, ഹനീഫ കുരിക്കളകത്തെന്ന അനുഗ്രഹീത തൂലിക ദാതാവിനെ!"

✍️ ശംസു മാടപ്പുര

കണ്ണൂർ സിറ്റിക്ക് മഹത്തായ പാരമ്പര്യമുണ്ടെന്ന് തിരിച്ചറിഞ്ഞത് മുതൽ സിറ്റിയുടെ പൈതൃക ശേഷിപ്പുകളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ചരിത്രാന്വേഷണ ത്വരയോടെ യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്ത ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ്  എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഹനീഫ കുരിക്കളകത്ത്. പത്രപ്രവർത്തനരംഗത്ത് നാലുപതിറ്റാണ്ടുകളേറെ
കാലം നിറഞ്ഞുനിന്ന ഇദ്ദേഹം 1976 മുതലാണ്    മാധ്യമ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ചത്.  1986 ൽ  സിറാജ് ദിനപത്രത്തിന്റെ  ജില്ലാ ലേഖകനായി നിയമിതനായി . 24 വർഷത്തെ  സേവനത്തിനുശേഷം  2010 ൽ വിരമിച്ചു. സിറ്റിയിൽ നിന്നും പുറത്തിറങ്ങിയ "കണ്ണൂർ എക്സ്പ്രസ്"  സായാഹ്ന പത്രത്തിൻറെ ലേഖകരിൽ ഒരാളായിരുന്നു. പത്രപ്രവർത്തന തോടൊപ്പം മനോവൈകല്യം നേരിടുന്നവരുടെ സംരക്ഷണത്തിന്നായി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന "ലാർച്ച്" എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. അതോടെ ലാർച്ചിൻറെ ഇന്ത്യൻ ശാഖയായ ആശാനികേതന്റെ നന്തിബസാറിലെ സ്ഥാപനത്തിൽ എട്ട് വർഷം അസിസ്റ്റൻറായി. 1978 ൽ ആശാനികേതനുമായി ബന്ധപെട്ട് പ്രവർത്തിച്ചുവരുന്നു. അക്കാലത്ത് സർക്കാർ ചട്ടങ്ങളിലുൾപ്പെടെ മാനസിക വെല്ലുവിളികൾ നേരിടുന്നവരെ മനോരോഗികളായാണ് കണ്ടിരുന്നത് . ആശാനികേതനുമായി ബന്ധം മൂലം ഇത്തരക്കാരുടെ യഥാർത്ഥ വസ്തുത ആകാശവാണി യുൾപ്പെടെയുള്ള  മുഖ്യധാരാ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്കെത്തിക്കാൻ കഴിഞ്ഞു .ഇപ്പോഴും ആ സംഘടയുമായും സ്ഥാപനവുമായും ബന്ധം തുടരുന്നുണ്ട്.
കണ്ണൂർ പ്രസ് ക്ലബ്ബ് ട്രഷറർ, പ്രവർത്തകസമതിഅംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഇദ്ദേഹം  മുതിർന്ന പത്രപ്രവർത്തകരുടെ സംഘടനയായ സീനിയർ ജർണ്ണലിസ്റ്റ് യൂനിയൻ സ്ഥാപകാംഗവും ജില്ലാ ട്രഷറലുമായിരുന്നു. നിലവിൽ  സീനിയർ ജർണലിസ്റ്റ്  യൂണിയൻ  സംസ്ഥാന കമ്മിറ്റി അംഗവും
നീർച്ചാൽ ഗവ: യു പി സ്കൂൾ പി ടി എ പ്രസിഡണ്ടും  കൂടിയാണ്.എസ്.വൈ.എസ് കേരള മുസ്ലിം ജമാഅത്ത്  കണ്ണൂർ സോൺ കമ്മിറ്റികളുടെ ഭാരവാഹിയും മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ടുമാണ്.
2018ൽ സിറ്റി സ്നേഹതീരം വാട്സ്ആപ്പ് ഗ്രൂപ്പ് പയ്യാമ്പലത്തെ വാസവ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "പിരിശ കൂട്ടം"പരിപാടിയിൽ വെച്ച്   ഇദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.
കണ്ണൂർ സിറ്റിയിലെ കൊച്ചിപള്ളിക്കടുത്താണ് ജനനം. പരേതരായ
കുരിക്കളകത്ത് അസ്മയുടെയും
എ.ടി മമ്മുവിന്റെയും മകൻ.
ഭാര്യ ഹഫ്സത്ത്.
മക്കൾ :ഹഫ്സീന , തസ്ലീന , സഫ്രീന. ആനയിടുക്ക് , നീർച്ചാൽ എന്നിവിടങ്ങളിലെ വാസങ്ങൾക്കുശേഷം ഇപ്പോൾ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്നു.
താമസം പലയിടങ്ങളിലായി മാറിയെങ്കിലും  സിറ്റി വിട്ടു പോയിട്ടില്ല എന്നതിൽ  അഭിമാനിക്കുന്നൂ, സിറ്റിയെ നെഞ്ചോട് ചേർത്ത ഈ മുതിർന്ന പത്രപ്രവർത്തകൻ.

(നാളെ മുതൽ കണ്ണൂർ സിറ്റിയുടെ സ്വന്തം ലേഖകരെ ഹനീഫ കുരിക്കളകത്ത് പരിചയപ്പെടുത്തുന്നു)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...