നമ്മുക്ക് പരിചയപ്പെടാം!
-ശംസു മാടപ്പുര-
സമസ്യഷ്ടികളോടുള്ള കാരുണ്യം തൻ്റെ മതബാധ്യതയായെടുത്ത് സേവന പ്രവർത്തനത്തിലേർപ്പെട്ടു കോണ്ടിരിക്കുകയാണ് കണ്ണൂർ സിറ്റി ഞാലുവയലിലെ മുഹസിൻ അബൂബക്കർ.
ഈ കോറോണ കാലത്ത് ഇദ്ദേഹം ചെയ്ത സേവനങ്ങൾ നിരവധിയാണ്.
ആലംബഹീനർക്ക് മരുന്ന്,ഭക്ഷണം എത്തിക്കുക,രോഗികളെ ആശുപത്രിയിൽ ചെന്ന് സന്ദർശിക്കുക,മരുന്നുകൾ രോഗികളുടെ വീട്ടിൽ എത്തിച്ചു കൊടുക്കുക,
ആശുപത്രിയിലേക്ക് പോകാൻ വാഹന സൗകര്യം ഒരുക്കി കൊടുക്കുക തുടങ്ങിയ സേവനങ്ങളിലൂടെ
ശ്രദ്ധേയനായ വ്യക്തിയാണ് ഇദ്ദേഹം.
സൗദിയിലുള്ള ഒരു സഹോദരൻ ആവശ്യപ്പെട്ടതനുസരിച്ച് ഇരട്ടിയിൽ നിന്നും അമ്മാവനേയും കൊണ്ട് വന്ന മാതാവിനും ഭാര്യക്കും കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആവശ്യമായ സഹായങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്തു. കൂടാതെ കണ്ണൂർ നിലയത്തിന്റെ കീഴിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണാർത്ഥം പുനരുപയോഗത്തിനു സാധ്യമായ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനായി മരക്കാർകണ്ടി പ്രദേശത്ത് വീടുകളിൽ പ്രചരണം നടത്തുന്നതിലും വ്യാപ്രതനായി.
ആരോഗ്യ വകുപ്പുമായി ചേർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ സ്ക്രീനിങ്ങിൽ വളണ്ടിയറായി സേവനമനുഷ്ഠിച്ചു എന്ന് മാത്രമല്ല ഫയർ ഫോഴ്സുമായി ചേർന്ന് കണ്ണൂർ കലക്ട്രെറ്റിലും പോലീസ് ആസ്ഥാനത്തും കോർപ്പറേഷൻ പരിധിയിലുള്ള സ്ഥലങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ധനലക്ഷ്മി ആശുപത്രിയിൽ കിടക്കുന്ന ഒരു രോഗിക്ക് രക്തം ആവശ്യമായി വന്നപ്പോൾ എസ്.ഡി. പി ഐ യുടെ കീഴിലെ "ക്ലിക്ക് റെസ്പോൺസു"മായി ബന്ധപ്പെട്ട് രക്തം എത്തിച്ചു കൊടുക്കാനും ഗ്യാസ് ഡെലിവറി നടക്കാത്ത വീടുകളിൽ വിറക് എത്തിച്ചു കോടുക്കാനും മുഹസിൻ സന്നദ്ധനായി.
കഴിഞ്ഞ ദിവസം ബ്ളഡ് ഡോണേർസ് കേരള (കണ്ണൂർ) നടത്തിയ രക്തദാന ബോധവൽക്കരണ ക്വിസ്സ് മത്സര പരിപാടിയിൽ ഒന്നാം സ്ഥാനം നേടി.
ഓട്ടോറിക്ഷ ഡ്രൈവറായ ഇദ്ദേഹം കേരള എമർജൻസി ടീം ( കെ.ഇ.ടി) കണ്ണൂർ ജില്ലാ മെമ്പർ കൂടിയാണ്.
ബ്ളഡ് ഡോണേർസ് ജില്ലാ ഘടകത്തിലും ഫയർ സർവീസ് സിവിൽ ഡിഫൻസിലും ചേർന്ന് നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
എസ്.ഡി.പി.ഐ കണ്ണൂർ മണ്ഡലം ജോയിൻറ് സെക്രട്ടറി കൂടിയാണ്.
കപ്പണയിൽ അബൂബക്കറിൻ്റെയും മൈലാഞ്ചി മഠത്തിൽ സൈബുന്നിസയുടെയും മകനായ മുഹസിൻ്റെ ഭാര്യ കനീലകത്ത് ശുഹൈബയാണ്.
മക്കൾ : ഫാത്തിമ ഷെസ,
ആയിഷ മിൻഹ,
മുൻതസിർ,
സൽമാൻ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ