2020 ജൂൺ 6, ശനിയാഴ്‌ച

ബാക്കിവെച്ചത് - കവിത/ ഹശ് ഹാശ് വി



"എന്റെ ജനനമാണ് 
എനിക്കു സംഭവിച്ച 
ഏറ്റവും വലിയ 
അപകടം"

''ഞാൻ 
പോകുന്നു"

"എന്റെ മരണം
 ഒരു പ്രവാസിയുടെ 
സമരമാണ് "

'എനിക്ക് ശ്വാസം 
മുട്ടുന്നു "

ജീവിത നിഘണ്ടുവിൽ
നിണകണത്താൽ
അവസാന വരികൾ
അവസാനമൊഴികൾ
രാകി മിനുക്കി
കോറിയിട്ട്
ഹിമകണം പൊതിഞ്ഞ്
അവഗണനയുടെ
വംശീയതയിൽ
ചേക്കേറിയവർ...

വലിയ വായിൽ 
വീണ്ടും വീണ്ടുമവർ
വാവിട്ടലറുന്നു

നിങ്ങൾ ...
കനിവില്ലാതെ
കെട്ടി തൂക്കിയത്
കരിച്ച് കളഞ്ഞത്
ശ്വാസം മുട്ടിച്ച് -
വലിച്ചൂരിയത്

ഞങ്ങളുടെ
കനവുകളെയാണ്
നനവുകളെയാണ്
ഇളം പുഞ്ചിരികളെയാണ് '

ഗഗനനീലിമയിലെയീ
മഞ്ഞു പുതപ്പുകൾ
വലിയ വായിൽ
വീണ്ടും വീണ്ടും
വാവിട്ടലറുന്നു

നിങ്ങൾ ...
രാജ കീരീടങ്ങളും
ചെങ്കോലുകളും
അധികാര കസേരകളും
സംഭാവന ചെയ്യുവിൻ
പകുത്ത് നൽകുവിൻ
നീതി പുലർത്തുവിൻ

ഉള്ള് പൊള്ളി കരയുമീ
ആകാശങ്ങളിലേക്ക്
ഇനിയുമിനിയും
താരകങ്ങളെയെന്തിന്
 കെട്ടിയയക്കുന്നു നിങ്ങൾ


വി.ഹശ്ഹാശ് ,കണ്ണൂർ സിറ്റി


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...