(പറങ്കിപ്പടയോട് പടവെട്ടിയവർ)
"മാഹിൻ പോക്കർ ശഹീദോർ"
-പി .എ .കെ മുഴപ്പാല-
പോർച്ചുഗീസ് ഗവർണർ അൽബുർക്ക് ഭരണം നടത്തുന്ന കാലഘട്ടം. പറങ്കികൾ കണ്ണൂർ നഗരത്തെ ചവിട്ടി മെതിക്കാനും മുസ്‌ലിം സ്ത്രീകളെ അവമതിക്കാനും സർവോപരി രാജ്യത്തിൻറെ സമാധാനം നഷ്ടപ്പെടുത്താനും ഒരുങ്ങി പുറപ്പെട്ട സമയത്ത് ധീരമായി പോരാടിയവരിൽ ഒരാളായിരുന്നു മാഹിൻ പോക്കർ.
കണ്ണൂരിലെ പൊന്നിലകത്ത് എന്ന തറവാട്ടിലായിരുന്നു ഇദ്ദേഹത്തിൻറെ ജനനം. ഷഹീദോരകം (പിന്നീട് ലോപിച്ച് സൈദാറകത്ത് ആയതാണോ എന്നറിയില്ല ) എന്ന പേരിലാണ് പിന്നീട് ഈ ഭവനം അറിയപ്പെട്ടത്.
ചെറുപ്പത്തിലെ പ്രത്യേക വ്യക്തിത്വത്തിന് ഉടമയായ ഇദ്ദേഹം മതപരമായ അറിവുകൾ ധാരാളം നേടിയിരുന്നു. തഖ് വയിലധിഷ്ഠിതമായ ജീവിതം നയിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്ന ഇദ്ദേഹത്തെ നാനാ മതസ്ഥർ ഏറെ ബഹുമാനിച്ചിരുന്നു. നീതിമാനും അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവവുമായി നടന്ന ഇദ്ദേഹം പറങ്കിപ്പടയോട് പടവെട്ടാൻ മുൻനിരയിൽ നിന്ന വ്യക്തിയാണ്.
ഒരു യുദ്ധ വേളയിൽ പറങ്കികളുടെ ആക്രമണത്തിന് ഇരയായ ചിലർ രക്ഷക്കായി കേണപേക്ഷിച്ചപ്പോൾ രക്ഷകനായി എത്തുകയും അവരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു . ഇതിൽ കലിപൂണ്ട പോർച്ചുഗീസ് സേന ഇദ്ദേഹത്തെ വളയുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ധീരനും വീരനും ആയ മാഹിൻ പോക്കറിന്റെ വാളിന്റെ ചെറുത്തുനിൽപ്പിന് മുമ്പിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റുള്ളവർ പേടിച്ച് പിൻമാറുകയും ചെയ്തു.
അതോടെ പറങ്കിപ്പട യുടെ ലക്ഷ്യം ഈ വീരശൂര പരാക്രമിയെ വകവരുത്തുക എന്നതായിരുന്നു. ഇത് മണത്തറിഞ്ഞ ഇദ്ദേഹം പട്ടണത്തിൽ വെച്ച് നടക്കുന്ന സംഘട്ടനം ഒരു ജനതയുടെ ജീവൻ മരണ പോരാട്ടമാവുമെന്ന് കരുതി വിജനമായ മറ്റൊരിടത്തേക്ക് മാറ്റാൻ തീരുമാനിച്ചു.
ഉമ്മയുടെ അരികിലെത്തി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. ഏകമകന്റെ പ്രവർത്തിയിൽ അഭിമാനം പൂണ്ട ഉമ്മ മകനെ ആശിർവദിച്ചു. അതോടെ വാളും പരിചയുമേന്തി മാഹിൻ പോക്കർ നഗരത്തിന്റെ ഇടുങ്ങിയ വഴിയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി.
അവിവാഹിതനും ഇരുപത് വയസ്സിന് ഉടമയുമായ ഇദ്ദേഹം ഉമ്മയോട് വിട പറയുന്ന സമയത്ത്
"പറങ്കികളോട് പടവെട്ടുന്ന നേരം ഞാൻ ഷഹീദാവുന്ന പക്ഷം എൻറെ ഈ പരിച ഉമ്മയുടെ മടിയിലും വാൾ അറബിക്കടലിനും ചെന്ന് പതിക്കുമെന്നും പ്രവചിച്ചിരുന്നത്രേ."
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ