-റൂഷിന,ഓടൻ-
ഞാൻ അടുക്കളയിൽ തിരക്കിലായപ്പോഴാണ് അയാനെ ഓൺലൈൻ ക്ലാസിൽ ഇരുത്തുന്നതിനെക്കുറിച്ചോർമ്മവന്നത്. ഇപ്പോ തന്നെ സമയം ഒരുപാട് താമസിച്ചു. വേഗം ഇരുത്തിയില്ലെങ്കിൽ ക്ലാസ്സ് മിസ് ആവും. ടി.വി യിലെ കാർട്ടൂണിൽ കണ്ണോടിച്ചിരിക്കുന്ന മോനേ നീട്ടി വിളിച്ചു പറഞ്ഞു. "അയാനേ ക്ളാസ്.... സൂപ്പർഫാസ്റ്റ് ഓട്ടം നടത്തി മോൻറെ അരികിലെത്തിയ എന്നോട് ഉമ്മാമാന്റെ ഒരു ചോദ്യം : എന്തെ മോൻറെ കയ്യിന്നു ഗ്ലാസ് വീണ് പൊട്ടിയ".
"ഉമ്മാമ്മാ ഓനെ
ക്ലാസിലിരുത്തിയതാ". ഉമ്മാമ്മാക്ക് കാര്യം പിടി കിട്ടിയോ, എന്തോ?
ഒന്നും മിണ്ടാതെ ഉമ്മാമ്മ അകത്തെ മുറിയിലേക്ക് പോയി.
അതേസമയം രണ്ടാമത്തെ മകൻറെ പിടിഎ മീറ്റിംഗ് നടക്കുകയാണ്.
കെമിസ്ട്രി ടീച്ചർ
രക്ഷിതാവിനോട്
"ഓൻ എഴുതീനാ"
ഇല്ലെന്ന മറുപടികേട്ടപ്പോൾ ടീച്ചർ വീണ്ടും.
" ഒന് ഏട പോയിനി. മുഖം കാണിക്ക്"
മോൻ ടീച്ചറെ മുഖം കാണിച്ച് അഭിവാദ്യം ചെയ്തു.
"യേസ് ടീച്ചർ"
"നീയെന്താ എയ്താഞ്ഞിനി. എപ്പോ എഴുതി തീർക്കും " ടീച്ചറുടെ ചോദ്യത്തിന് മകൻ മറുപടി പറഞ്ഞു
"അടുത്തമാസം ഒന്നാം തീയതി "
ടീച്ചർ അത്ഭുതത്തോടെ ചോദിച്ചു.
" അടുത്ത മാസമോ. വേഗം എഴുതി കൊള്ളണം "
ഇത് കേട്ട ഞാൻ 12 ൽ പഠിക്കുന്ന കുട്ടിയെ കൂടി ടീച്ചറിന് മുൻപിൽ ഇരുത്തി. അവനെ കണ്ടതും മറ്റൊരു ടീച്ചറുടെ വക എന്നോട് ചോദ്യം.
"എഴുതി തീർന്നോ "
" ഇല്ല അവന് മടിയാ. എന്ത് ചെയ്യാൻ കുറെ പറഞ്ഞു നോക്കി "
ടീച്ചർ മറുചോദ്യം ഉന്നയിച്ചു. "ഓനിക് ഉപ്പാനെ പേടിയില്ലേ. ഉപ്പാനോട് വിളിച്ച് പറ "
"ഓന് ഉപ്പാനോട് എയ്തു എയ്തൂന്ന് പറയും".
ഞാൻ പ്രതിവചിച്ചു.
ടീച്ചർ വിടാൻ ഭാവമില്ല. "എന്നിട്ടോ "
"എന്നിട്ടെന്ത് എയ്താണ്ട് കുത്തി കളിക്കും "
ടീച്ചർ ഗൗരവത്തിലായി.
"എന്ന് നിങ്ങ പറയൽ അല്ല . അവനെക്കൊണ്ട് എയ്തിപ്പിക്കയാണ് വേണ്ടത്."
കൂടുതൽ സംസാരിക്കാൻ ആവാതെ
ഫോൺ കട്ട് ചെയ്ത ഞാൻ ഈ ഓൺലൈൻ സംവിധാനം കണ്ടു പിടിച്ചവരെ പിരാകി. ഉള്ള മനസ്സമാധാനം നഷ്ടപ്പെടുത്താൻ ഓരോ കുന്ത്രാണ്ടങ്ങള്!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ