നമുക്ക് പഠിക്കാം!
(ഇന്നലത്തെ കുറിപ്പിൻറെ ബാക്കി)
"പറങ്കിപ്പടയോട് പടവെട്ടിയ സിറ്റിക്കാർ"
✍️ ഹനീഫ കുരിക്കളകത്ത്
അന്നത്തെ പോരാളികൾ ഉപയോഗിച്ചിരുന്ന വാളും പരിചയും പടച്ചട്ടകളും മറ്റും സൂക്ഷിച്ചിരുന്ന വീടുകളിൽ രക്തസാക്ഷികളെന്ന് കരുതപ്പെടുന്നവർ ഉപയോഗിച്ച കട്ടിലും പത്തായവും വിരിച്ചു വെക്കുക പതിവാണ്. സമീപപ്രദേശത്തുള്ളവരിൽ ചിലർ വെള്ളത്തുണി കൊണ്ടുവന്ന് ഇവിടെ വിരിക്കാറുണ്ട്. മിക്ക വീടുകളിലും ഖുർആൻ പാരായണവും മറ്റും നടത്തി രക്തസാക്ഷിദിനം കൊണ്ടാടാറുണ്ട്.
മോഉമ്മൽ തറവാട്ടിലെ കാരണവരും മരുമകനുമാണത്രേ യുദ്ധത്തിൽ മരിച്ചത്. ആനയിടുക്ക് മായിപ്പാന്റകത്തെ മൂന്ന് സഹോദരങ്ങളാണ് പോർട്ടുഗീസുകരോട് പൊരുതാൻ പോയത്. മാമ്പ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന മാഹിൻ പോക്കർ വലിയ്യിന്റെ സ്വദേശവും കണ്ണൂർ സിറ്റിയാണ്. പതിനാറാം വയസ്സിലാണ് പറങ്കിപ്പടയോട് ഏറ്റുമുട്ടി ഇദ്ദേഹം ശഹീദായത്.(ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ നാളെ പ്രസിദ്ധീകരിക്കും).
ഇത്തരം യോദ്ധാക്കളെ പോലുള്ള നിരവധിപേർ കണ്ണൂർ സിറ്റിയിൽ ജന്മമെടുത്തിട്ടുണ്ട്. ഇവരൊക്കെ നന്നായി പൊരുതി രക്തസാക്ഷിത്വം വഹിച്ചവരാണ്. കണ്ണൂർ സിറ്റിയിൽ അന്ത്യവിശ്രമംകൊള്ളുന്ന ഇവരിൽ പലരുടെയും ചരിത്രം നമുക്കിന്ന് ലഭ്യമല്ല. സിറ്റി ജുമാ മസ്ജിദിന് മുൻവശമുള്ള തെക്യാബിന്റെ അരികിലായി അന്ത്യ വിശ്രമം കൊള്ളുന്ന 44 പേരുടെ ഖബറിടങ്ങൾക്ക് പുറമേ ചിറക്കൽ കുളം പള്ളിക്ക് സമീപത്തായി പ്രത്യേകം കെട്ടിയുയർത്തിയ ശുഹദാക്കളുടെ ഖബറുകളും റോഡിനെക്കാൾ ഉയരത്തിലാണെന്ന കാര്യവും ശ്രദ്ധേയമാണ്.
പതിനാറാം നൂറ്റാണ്ടിലെ തുടക്കത്തിൽ പറങ്കിപ്പടയോട് പൊരുതി മരിച്ചവരുടേതാണ് ഈ ഖബറുകളെന്ന് പഴമക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂരിൽ നിന്ന് കച്ചവടത്തിനായി കപ്പൽമാർഗം പുറപ്പെട്ടവരെ കടലിൽ വച്ച് പറങ്കികൾ ആക്രമിച്ച് കൊന്നൊടുക്കി.
കണ്ണൂരിലെ അന്നത്തെ വ്യാപാരി മമ്മാലിയുടെതായിരുന്നു കപ്പൽ. സംഭവമറിഞ്ഞ് മമ്മാലി നാട്ടുകാരെ സംഘടിപ്പിച്ചു. ആ സമയത്ത് പോർട്ടുഗീസ് വൈസ്രോയിയായിരുന്ന ഫ്രാൻസിസ് കെ അൽമേഡ യുടെ മേൽനോട്ടത്തിൽ പോർട്ടുഗീസുകാർ കണ്ണൂർ കോട്ട പണിയുന്ന തിരക്കിലുമായിരുന്നു.
മമ്മാലിയുടെ നേതൃത്വത്തിൽ മുസ്ലിം യോദ്ധാക്കൾ കണ്ണൂർകോട്ട വളഞ്ഞ് പറങ്കികളെ ബന്ദികളാക്കി. ഈ ഉപരോധം മൂലം നാലുമാസത്തോളം പോർട്ടുഗീസ് പടക്ക് കോട്ടയിൽ നിന്നും പുറത്തിറങ്ങാനാവാതെ കഴിയേണ്ടിവന്നു.
കടൽ ഞണ്ടുകളെയും ഇഴ ജന്തുക്കളെയും ഭക്ഷിച്ചാണ് പറങ്കികൾ ജീവൻ നിലനിർത്തിയതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
പിന്നീട് പോർട്ടുഗീസിൽ നിന്ന് പതിനൊന്ന് കപ്പലുകളിൽ എത്തിയ സർവ്വായുധരായ പറങ്കിപ്പടകളാണ് ഇവരെ മോചിപ്പിച്ചത്. അന്ന് പീരങ്കികൾക്ക് മുമ്പിലും മുട്ടുമടക്കാതെ, നെഞ്ചുവിരിച്ച് മുന്നേറിയ സിറ്റിയിലെ പോരാളികളിൽ പലരും രക്തസാക്ഷികളായി. അറബിക്കടൽ രക്തം വാർന്ന് ചുവന്നു.
ഈ ദേശാഭിമാനികളുടെ പോരാട്ട ചരിത്രം സിറ്റിയിലെ ഇന്നത്തെ തലമുറക്ക് അന്യമാണ്.
നാടിനുവേണ്ടി വെട്ടി മരിച്ച ഈ മഹത്തുക്കളെ ഓർക്കാൻ നാടോ നാട്ടുകാരോ തയ്യാറായില്ല എന്നത് പോരാളികളോടും അവരുടെ കുടുംബത്തോടും ചെയ്ത അനീതി തന്നെയാണ്.
അവശേഷിക്കുന്ന ഈ വാളുകളും പരിചയും ദ്രവിച്ചു തീരുന്നതോടെ ഒരു പ്രദേശത്തിൻറെ പൈതൃക ചിഹ്നങ്ങൾ വിസ്മൃതിയിലാകുമോ?...
(അവസാനിച്ചു)
നാളെ: കണ്ണൂർ സിറ്റിയിൽ ജനിച്ചുവളർന്ന പോരാളി മാഹിൻ പോക്കർ വലിയ്യിനെക്കുറിച്ച് പി.എ.കെ മുഴപ്പാല

2 അഭിപ്രായങ്ങൾ:
കണ്ണൂർ ശുഹദാകളുടെ ചരിത്രത്തോടൊപ്പം ഒട്ടി നിൽക്കുന്നതാണ് 3പെറ്റുമ്മയുടെ ചരിത്രവും അവരുടെ ഭർത്താവിന്റെ ശഹാദത്തിന്റെ ചരിത്രവും(ഇക്ബാൽ)
തായത്തെരു ഉള്ള പള്ളിക്കണ്ടി തറവാട് എന്റെ തറവാട് തറവാട്ടിൽ ഇപ്പോഴും ശുഹദാക്കളുടെ കബറിടം കാണാം ഷംസു ഇക്കാ കണ്ടിരിക്കും എന്ന് കരുതുന്നു ഇപ്പോഴും അവരുടെ പടച്ചട്ടയും പടവാളുംഅവിടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്ഒട്ടി നിൽക്കുന്ന സംഭവമാണ് ( അബൂഷാം) ചക്കരക്കല്ല് മാമ്പയിൽ അന്ത്യവിശ്രമം കൊള്ളുന്ന മാഹിൻ പോക്കർ ശഹിദോർ വലിയുള്ളാഹി (റ) പോർച്ചുഗീസുകാർക്കെതിരെ പോരാടിയാണ് രക്തസാക്ഷിത്വം വരിച്ചത്. അദ്ദേഹത്തിന്റെ തറവാട് കണ്ണൂർ സിറ്റിയിലാണ്.(സഹർ അഹമ്മദ്)
ഈ സമയം ഓർക്കേണ്ടതുണ്ട് തല്ല
പള്ളിക്കുന്നഉള്ള മക്ബറ അവിടെയുള്ള ആർഎസ്എസുകാർ അതിനെ മന്ദിരം ആക്കി അദ്ദേഹത്തിന്റെയും തറവാട് കണ്ണൂർലാണ്
വളപ്പട്ടണം പാലത്തിന്റെ അടുത്തുള്ള മക്ബറ പ്രശ്നങ്ങൾക്ക് ശേഷം അവിടെ അതിന് ചുറ്റും മതിൽ കെട്ടി വച്ച് അദ്ദേഹത്തിന്റയും തറവാട് കണ്ണൂർ സിറ്റി എന്നാണ് കേട്ടത് ചരിത്രം അറിയുന്നവർ
സജീവമായാൽ ഇതിനെ ഞങ്ങൾക്ക് ജനങ്ങളുടെ ഇടയിൽ ചർച്ചചെയ്യപ്പെടുന്ന ഒരു സംഗതി ആക്കി മാറ്റാൻ സാധിക്കും (ഇക്ബാൽ)
പള്ളികുളത്തെ പ്രസ്തുതസ്ഥലം മുസ്ലിങ്ങളുടേതാണെന്ന് തെളീക്കുന്ന രേഖയുണ്ടായിരുന്നു ഈരേഖ അവസാനമായി ഉണ്ടായിരുന്നത് വളപട്ടണത്തെ രാഷ്ടീയനേതാവായ വ്യവസായിയുടെ പക്കലായിരുന്നു പിന്നീട് കേട്ടത് ഈരേഖനഷ്ടപെട്ടുവെന്നാണ് നേതാവിൻറെ സ്ഥാപനത്തിൽ സൂക്ഷിച്ചരേഖ അദ്ദേഹത്തിൻറെ ജീവനക്കാരിൽ ഒരാൾ കൈക്കലാക്കി എന്നുംകേട്ടിരുന്നു മുസ്ലിങ്ങളുടെ ഭാഗത്ത് നിന്നു കാര്യമായഎതിർപൊന്നും ഇക്കാര്യത്തിൽ അന്നുണ്ടായിരുന്നില്ല സംഭവം ഏറെവർഷങ്ങൾക്കു മുമ്പൊന്നുമായിരുന്നില്ല 1980 കളിൽ (ഹനീഫ കെ)
ശരിയാണ് ചരിത്രത്തിൽ വളരെ പ്രാധാന്യമുണ്ട് അത് മനസ്സിലാക്കുന്നവരെ സംബന്ധിച്ചിടത്തോളം മഖ്ബറ അതൊരു നഷ്ടം തന്നെയാണ് സാധാരണരീതിയിൽ അതൊരു നഷ്ടമായി തോന്നില്ല(ഇക്ബാൽ)
ഞാൻ ചെറുപ്പത്തിൽ കാണുമ്പോൾ ഒരു മക്ബറയും ഒരു വിലക്കും ടിൻ ഷീറ്റിൽ പൊതിഞ്ഞു കണ്ടിട്ടുണ്ട്. ഒരു സ്വാമിയാണ് അതിനെ പ്സരിപാലിച്ചു കണ്ടത്. പള്ളിക്കുളം എന്ന് പേരുള്ള ഈ സ്ഥലത്തു ഇതിലെ പോകുന്ന എല്ലാ വാഹനങ്ങളും നിർത്തി പൈശ ഇടാറുണ്ട്. വരുമാനം കണ്ട തും, മുസ്ലിംങ്ങൾ ശ്രദ്ധിക്കാത്തതും കണ്ട അവിടുത്തെ ഹിന്ദു സഹോദരങ്ങൾ ചെറിയൊരു പ്രാർത്ഥന കേന്ദ്ര മാക്കിയതാണ്. ഇടപെട്ടാൽ നമുക്ക് തന്നെ കിട്ടുമായിരിക്കും. സന്ഖികൾ അല്ലെങ്കിൽ (ഹാരിസ് ഓടൻ)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ