പരമ്പര
✍️ ജമാൽ, കണ്ണൂർ സിറ്റി
കടൽ കടന്നു പോയ പോർച്ചുഗീസുകാർ അവശേഷിക്കുന്ന അവരുടെ ബീജ പന്ഥാവുകൾ മറക്കാതെ തേടുന്നവരാണ്. സുഗന്ധദ്രവ്യങ്ങളും പഴവ്യഞ്നങ്ങളും കടൽമാർഗം വിറ്റു ജീവിതമാർഗ്ഗം കണ്ടെത്തുന്ന അറബികളിൽ നിന്ന് വിളയുന്ന ഭൂമിയുടെ ഉറവിടം ചോദിച്ചറിഞ്ഞവരാണ് പോർച്ചുഗീസുകാർ. പ്രത്യേകിച്ച് കുരുമുളകിന് വേണ്ടിയാണവർ കടൽ കടന്നു വരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ പകുതിയിൽ പറങ്കികൾ നമ്മെ ഭരിക്കാൻ ശ്രമിച്ചു. മതപരിവർത്തനം നടത്താനുള്ള നീക്കം തുടങ്ങി. പക്ഷേ ആധിപത്യം നേടാനായില്ല. സിറ്റിയിലുള്ള മരക്കാർ കുടുംബത്തിലെ ഒരു ധീരന്റെ നേതൃത്വത്തിനു മുന്നിൽ പറങ്കികൾ പത്തി താഴ്ത്തി. അത്തരമൊരു പ്രതിരോധം നടന്നിട്ടില്ലായെങ്കിൽ സിറ്റി മറ്റൊരു ഗോവയായിത്തീരുമായിരുന്നു. ഈ പ്രദേശത്തിന്റെ വിശാലമായ തീരത്തായിരുന്നു ചിറക്കൽ രാജവംശത്തിൽ നിന്നും മാടായി വഴി സിറ്റിയിൽ അരക്കാൽ സ്വത്തുമായി അറക്കൽ രാജവംശം വന്നുചേർന്നത്. കണ്ണൂർ സിറ്റിയുടെതെന്നല്ല കേരളത്തിൻറെ യശ്ശസ്സായി ആ കൊട്ടാര കൊട്ടത്തളം തലയുയർത്തി നിൽക്കുന്നു. കണ്ണൂർ കോട്ടക്ക് എതിർദിശയിൽ ഇന്നും അത് നിലകൊള്ളുന്നുണ്ട്.
അവിടുത്തെ പരമ്പരാഗത ശേഷിപ്പുകളും വർത്തമാനത്തിലെ ചരിത്രപരമായ ധിഷണ ബോധങ്ങളും സാംസ്കാരിക തലത്തിൽ കൊണ്ടുനടക്കുന്നു ബഹുമാനപ്പെട്ട അറക്കൽ ആദിരാജ മുഹമ്മദ് റാഫി. അദ്ദേഹം ഇന്ന് സിറ്റിയിലെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു വ്യക്തി കൂടിയാണ്.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ