നമുക്ക് പരിചയപ്പെടാം!
"സിറ്റിയുടെ സ്വന്തം കവിയത്രി"
✍️ ശംസു മാടപ്പുര
മനസ്സിൽ കോറിയിട്ട ആശയങ്ങൾക്ക് ഭാവാത്മക നിറഭേദങ്ങൾ നൽകി കവിതാ രൂപത്തിൽ ചാലിച്ചെഴുതുന്ന വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയാണ് കണ്ണൂർ സിറ്റിയിലെ സ്വന്തം കവിയത്രി ഷേബ.
പി. പി ശ്രീധരനുണ്ണിയുടെ വാക്കുകൾ കടമെടുത്തു പറയട്ടെ, ഒരു ഭാവത്തെ ആവാഹിച്ച് അക്ഷര രൂപം നൽകുന്ന രീതി അവലംബിച്ച എഴുത്തുകാരി.
നിയതമായ ഒരു ലിപി ഇല്ലാത്ത, ഹൃദയ ഭാഷയിൽ മാത്രം സംവദിക്കുന്ന, ഭാവ ഗാനങ്ങളുടെ ഘടന കവിതാ രൂപത്തിലാക്കിയ അനുഗ്രഹീത തൂലികക്കാരി.
ഒരുപാട് എഴുത്തുകാരുള്ള കണ്ണൂർ സിറ്റിയിൽ സ്ത്രീ പക്ഷത്തു നിന്നും വേറിട്ട കവിതകളുമായി വായനാ ലോകത്തിൽ ഒരിടം
നേടിയ ഷേബ
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തന്നെ കവിതാ രചനയിലേക്ക് പ്രവേശിച്ചിരുന്നു. അന്ന് മനസ്സിൽ തോന്നുന്നതൊക്കെ കുത്തിക്കുറിക്കും. വിരിഞ്ഞ കവിതകൾ പുറം ലോകം കാണിക്കണമെന്ന ചിന്തയില്ലാതിരുന്നതിനാൽ സൂക്ഷിച്ചു വെക്കുന്ന സ്വഭാവമില്ലായിരുന്നു .മാത്രമല്ല, അന്ന് എഴുത്തൊട്ടും കാര്യമായി എടുക്കാത്തത് പോലെ തന്നെ കുടുംബത്തിൽ നിന്നും കാര്യമായ പ്രോത്സാഹനവും ലഭിച്ചിരുന്നില്ല.
വിവാഹാനന്തരം അധ്യാപകനും എഴുത്തുകാരനുമായ ഭർത്താവ് അഷ്റഫിന്റെ നിർലോഭമായ പ്രോത്സാഹനവും പ്രചോദനവും ലഭിച്ചതോടെ ഷേബ കവിതയുടെ ചാരത്തണഞ്ഞു. അതോടെ സോഷ്യൽ മീഡിയയിലൂടെ കവിതകൾ വെളിച്ചം കണ്ടു. സിറ്റിയിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇടപെടൽ മൂലം ഗ്രൂപ്പ് അംഗങ്ങളുടെ പിന്തുണയും ലഭിച്ചു.
താമസംവിനാ ഒരു കവിതാസമാഹാരം പ്രകാശിതമായി. 2019 ഡിസംബറിൽ വചനം ബുക്സ് പ്രസിദ്ധീകരിച്ച "തണൽ തൊട്ട വെയിൽ"ബഹുമാനപ്പെട്ട മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് പ്രകാശന കർമം നിർവഹിച്ചത് . കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ .ടി .ബാബുരാജ് ചടങ്ങിൽ വെച്ച് പുസ്തക പരിചയം നടത്തി .പി.പി.ശ്രീധനുണ്ണിയുടേതായിരുന്നു അവതാരിക.
അങ്ങനെ എഴുത്തിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന് ആളും അർത്ഥമുണ്ടായി.
കേരള വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്ത 100 അധ്യാപകർക്കായി നടത്തുന്ന മൂന്ന് ദിവസത്തെ വിദ്യാ സാഹിതി എന്ന ക്യാമ്പിൽ രണ്ടുതവണ പങ്കെടുക്കാനായത് സൗഭാഗ്യമായി കരുതുന്നൂ അദ്ധ്യാപിക കൂടിയായ ഷേബ.
വായനയ്ക്ക് പുറമേ ചിത്രരചനയിലും പെയിന്റിംഗിലും ആഭിമുഖ്യം പുലർത്തുന്ന ഇവർ പുതിയൊരു പുസ്തകത്തിൻറെ പണിപ്പുരയിലാണ്. ഈ പുസ്തകത്തിലൂടെ തൻറെ രചനയോടൊപ്പം ജീവിതപങ്കാളിയുടെ സൃഷ്ടിയും കൂടി വായനക്കാരുടെ സമക്ഷം എത്തിക്കുകയാണ് ഷേബ. ഭർത്താവ് സി. പി . അശ്റഫ് സാഹിത്യ ലോകത്ത് അറിയപ്പെടുന്ന വ്യക്തിയാണ്.
സി എച്ച് ലേഖന പുരസ്കാരം, ഗാന്ധി ലേഖന പുരസ്കാരം, ടാഗോർ സാഹിത്യ നാഷണൽ ഫെലോഷിപ്പ് അവാർഡ് തുടങ്ങിയവ മുരിങ്ങേരി യു പി സ്കൂൾ അധ്യാപകൻ കൂടിയായ ഇദ്ദേഹത്തെ തേടിയെത്തി. "മറന്നു വെച്ച വാക്കുകൾ"എന്ന പുസ്തകം പ്രസിദ്ധീകൃതമായിട്ടുണ്ട്.
കണ്ണൂർ സിറ്റിയിലെ നാലുപുരക്ക് താമസിക്കുന്ന പറമ്പത്ത് റാബിയയുടെയും പരേതനായ മരക്കാർ മൂപ്പൻ മുസ്തഫയുടെയും മകളായ ഷേബ
നിലവിൽ ദീനുൽ ഇസ്ലാം സഭ ഹയർസെക്കൻഡറി സ്കൂൾ അറബിക് അധ്യാപികയാണ്
മക്കൾ : സാഹിൽ ,തമന്ന.
അഞ്ചരക്കണ്ടിയിലാണ് താമസം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ