കണ്ണൂരിലെ ഗതകാല മുസ്ലിം സമൂഹം, ഓർമ്മകളിൽ-7
.1958ൽ കേരള വഖഫ് ആക്ട് നിലവിൽ വന്നതോടെ പള്ളികളെ റജിസ്റ്റർ ചെയ്യിക്കാൻ വേണ്ടി അറക്കൽ സ്വരൂപം പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. അഡ്വ.പി.മുസ്തഫ ചെയർമാനും ജ. എ.പി.എം.മൊയ്തു സാഹിബ് ഇൻവെസ്റ്റിഗേറ്ററുമായ കമ്മിറ്റിയുടെ പരിശ്രമഫലമായി 1961 ൽ 44 പള്ളികൾ മുനിസിപ്പൽ ഏരിയയിൽ റജിസ്റ്റർ ചെയ്തതായി മൊയ്തു സാഹിബ് ഓർക്കുന്നു. അന്ന് ജുമഅ നമസ്കാരത്തിന്നായി സിറ്റിയിലുള്ളവർ ആശ്രയിച്ചിരുന്നത് സിറ്റി ജുമാ മസ്ജിദിനെയായിരുന്നു. 1970 വരെ കണ്ണൂർ പഴയ മുൻസിപ്പാലിറ്റി പരിധിയിൽ ജുമുഅ ഉണ്ടായിരുന്നത് സിറ്റി ജുമാ മസ്ജിദിൽ മാത്രമായിരുന്നു.
പണ്ഡിതന്മാരായ ഉച്ചു ഖത്തീബ്, ഉമ്പു ഖത്വീബുമാർ നല്ല പ്രഭാഷണങ്ങളിലൂടെ സിറ്റി ജുമാ മസ്ജിദിന് ജനകീയ ഭാവം നൽകിയിരുന്നു. പിന്നീട് നൂറുദ്ദീൻ മൗലവിയും ഉമ്മർഹാജി മൗലവിയും വർഷങ്ങളോളം സിറ്റി ഖത്തീബുമാരായി സേവനം അനുഷ്ടിച്ചു. ജുമുഅക്ക് കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലുള്ളവർ സിറ്റിയിലെത്തും. കുട്ടികൾ മുകളിലെ നില കയ്യേറുന്നതോടെ . ഓടിയും ചാടിയും മലക്കം മറിഞ്ഞും കളിക്കുന്ന പോക്കിരി പിള്ളേരെ നിയന്ത്രിക്കാൻ വടിയുമായി ചിലർ ഒരുങ്ങി നിൽക്കുന്നത് ഇന്നും ഓർമ്മയിലുണ്ട്.
ജുമുഅക്ക് എത്തിയ ഉടൻ ഖുനൂതോടെ സുബ്ഹി നമസ്ക്കാരം ഖളാ വീട്ടുന്ന നിരവധി യുവാക്കളെ അന്ന് കണ്ടിരുന്നു. ജുമുഅകഴിഞ്ഞാൽ പള്ളി പരിസരം ബഹളമയമാണ്. പഴയ കാലത്തെ ടാക്സി കുതിരവണ്ടികൾ ആളെക്കാത്ത് വെളിയിൽ ഉണ്ടാകും.വിവിധ വർണ്ണങ്ങളിലുള്ള കുതിരകൾക്ക് പുല്ലും വെള്ളവും കൊടുക്കുന്ന കാഴ്ച കാണാൻ കുട്ടികൾ ചുറ്റും തിങ്ങി നിറയും. ഓട്ടോറിക്ഷക്ക് പകരമുള്ള കുതിരവണ്ടിയിലാണ് വിദൂര സ്ഥലത്തേക്ക് പള്ളിയിലെത്തിയവർ യാത്ര ചെയ്യാറ്. പന്ത്രണ്ടണ(ഒരു രൂപ) ക്ക് താണയിലേക്ക് പോയതായി ഡോ.ഒ.കെ അബ്ദുസ്സലാം ഗൃഹാതുര സ്മരണ പുതുക്കി പറഞ്ഞു. 3 രൂപക്ക് കുതിരവണ്ടിയിൽ അന്ന് ടൗണിലെത്താം.
1970 ന് ശേഷമാണ് ജുമുഅയും നിക്കാഹ് അധികാരവും വിവിധ പള്ളികൾക്ക് അറക്കൽ രാജാവ് കൈമാറുന്നത്. അതിൽ ആദ്യം കൊടുത്തത് കാംബസാർ പള്ളിക്കാണെന്ന് എ.പി.എം. മൊയ്തു സാഹിബ് അനുസ്മരിച്ചു. പിന്നീട് ശൈഖിന്റെ പള്ളിയിലും തെക്കിയിലും താണയിലും ജുമുഅ ആരംഭിച്ചു.. കാലക്രമേണ സിറ്റി പരിസരപ്രദേശത്തുള്ള പള്ളികളിൽ ജുമുഅയും നിക്കാഹ് റജിസ്റ്ററും നിലവിൽ വരികയുണ്ടായി.
മുക്രി/കൽഫ
പള്ളികളിൽ ഇമാമും മുക്രിമാരും തണ്ണിങ്കോരികളും ഉണ്ടാകും
ബാങ്ക് കൊടുക്കൽ ,പള്ളി മേൽനോട്ടം തുടങ്ങിയവ മുക്രി-കൽഫമാരുടെ
ഡൂട്ടിയാണ്. കോഴിക്കടകൾ ഇല്ലാത്ത കാലത്ത് കോഴിയെ അറുക്കൽ കൽ ഫയുടെ പണികളിൽ പെട്ടതാണ്. പള്ളിയിൽ കൊണ്ടുവന്ന് കോഴി അറവ് നടന്നതിനു ശേഷം ബന്ധപ്പെട്ടവർ നൽകുന്ന മാമൂൽ കൽ ഫാക്കുള്ളതാണ്. തുഛമായ വേതന ത്തിന് ജോലി ചെയ്തിരുന്ന കൽഫമാർക്ക് ദേശക്കാരുടെ വീട്ടിൽ ചെന്ന് നടത്തുന്ന വിവിധ ദുആയിലൂടെ ലഭിക്കുന്ന വരുമാനവും വലിയ ആശ്വാസം തന്നെയായിരുന്നു. ഇമാം ലീവിൽ പോയാൽ ഇമാമത്തും കൽഫ നിർവ്വഹിക്കും. ചെറിയ ചെറിയ സൂറത്തുകൾ മാത്രം ഓതിയിരുന്ന കൽ ഫായോട് വലിയ സൂറത്ത് ഓതാൻ പറഞ്ഞ നാട്ടുകാരോട് കൊച്ചി പളളിയിലെ ഒരു കൽഫ നർമ്മ രസത്തിൽ പറഞ്ഞത് ഇങ്ങിനെയാണ്
"ഹാ ഇരുന്നൂറ് രൂപ ശമ്പളത്തിന് നിങ്ങക്ക് ബഖറയും ആലു ഇംറാൻ സൂറത്തും വേണം അല്ലേ?"
ഇമാമുകൾക്കും കൽഫമാർക്കും മാന്യമായ വേതനം കൊടുന്നതിൽ ഇന്നും നമുക്ക് വേണ്ടത്ര ശ്രദ്ധയില്ലായെന്നത് ഖേദകരമാണ്.
തണ്ണിങ്കോരി
ടാപ്പ് സമ്പ്രദായം ഇല്ലാത്ത അക്കാലത്ത് കിണറിൽ നിന്നും വെള്ളം കോരി പ്രത്യേക പാത്തിയിലൂടെ ഒഴുക്കിവിട്ടാണ് ഔളിൽ വെള്ളം നിറക്കുന്നത് . തണ്ണിങ്കോരികളാണ് ഇത് ചെയ്യുന്നത്.ജമാ അത്ത് നിസ്കാരത്തിനു അവസാനത്തെ ആളും എത്തിക്കഴിഞ്ഞാൽ തണ്ണിങ്കോരി പണി നിർത്തി നിസ്ക്കാരത്തിനെത്തും. അതാണ് "തണ്ണിങ്കോരി കൈകെട്ടി" എന്ന പഴയ ചൊല്ലിന്റെ ആന്തരാത്ഥാം.
അറക്കൽ സ്വരൂപത്തിൽ നിന്ന് അധികാരം വീതിക്കപ്പെട്ടപ്പോൾ നിരവധി ജുമുഅത്ത് പള്ളികൾ ആവശ്യത്തിനും അല്ലാതെയും നിലവിൽ വന്നു. വിവിധ സ്വരങ്ങളിൽ ഭിന്നിച്ചു പോയ ബാങ്ക് വിളികളും നമസ്കാര ക്രമങ്ങളും സമുദായത്തിന് ഗുണകരമാണോ എന്ന് ചിന്തിക്കേണ്ട സമയമാണിത്.സംഘടനയേക്കാളും ആശയത്തേക്കാളും മുകളിൽ ദീനിനെ സംസ്ഥാപിക്കാൻ പള്ളികളിലൂടെ നമുക്ക് സാധിക്കേണ്ടതാണ്. അതിന് നാം യോജിച്ച് തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. അല്ലാഹു തുണക്കട്ടെ..(ആമീൻ)
ഔളിൽ വെള്ളം നിറക്കുന്നത്
പ്രാർത്ഥനയോടെ
വി.മുനീർ
(ഈ പരമ്പര ഇവിടെ അവസാനിക്കുന്നു)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ