2020 ജൂൺ 3, ബുധനാഴ്‌ച

പൂവിനോട്.

കവിത
-----------------





       ചിത്രം:  കവിയത്രി മൊബൈലിൽ ഒപ്പിയെടുത്തത്



പിഴുതെറിയുവാൻ നിന്നിലേക്ക്
കൈകൾ നീട്ടുമ്പൊഴും
പുഞ്ചിരിച്ചു നിൽക്കുവാൻ
നിനക്കെങ്ങനെ കഴിയുന്നു
പുഞ്ചിരി മറക്കുന്ന
ഇന്നിൻ മനുഷ്യർക്കിടയിൽ!

നിൻ വേരാഴ്ന്നിടം
പിരിച്ചുമാറ്റുമ്പൊഴും
സുഗന്ധമായ് നിറയുവാൻ
നിനക്കെങ്ങനെ കഴിയുന്നു
സ്നേഹം കളങ്കമാകുന്ന
ഇന്നിൻ യുഗത്തിൽ!

കുഞ്ഞുമനസുകളെപ്പോലും
നോവിക്കുന്നൊരീ കാലത്ത്
വഴിയരികൽ സൗരഭ്യമായ്
പുഷ്പിച്ചു നിൽക്കുമ്പൊഴും
എങ്ങനെ കാത്തുവെക്കാൻ
കഴിയുന്നു നിന്റെ പരിശുദ്ധി!

പല കൺകളിലും നീ കേവലം
ഒരുപൂവായ് വാടിക്കൊഴിഞ്ഞ്
പോകുമെങ്കിലും പഠിക്കാൻ
ഏറെയുണ്ട് എനിക്കെന്നും നിന്നിൽ





  


⧪ റൈഹാന,അലവിൽ







                 

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...