കണ്ണൂരിലെ ഗതകാല മുസ്ലിം സമൂഹം... ഓർമ്മകളിൽ..5
മലബാറിലെ ചില മുസ്ലിം പോക്കറ്റുകളിൽ മാത്രം ഉള്ളതാണ് മരുമക്കത്തായ സമ്പ്രദായം. മലബാറിലെ പഴയ നായർ കുടുംബത്തിൽ നിന്നും നമ്പൂതിരി ഇല്ലങ്ങളിൽ നിന്നും പകർന്ന് കിട്ടിയതാണ് പെൺവീട്ടുകാർ ഒരുക്കുന്ന മണിയറയിലുള്ള താമസം. ലോകത്ത് വേറൊരിടത്തും ഈ സമ്പ്രദായം ഉള്ളതായി അറിവില്ല. ദശാബ്ധങ്ങളോളം കണ്ണൂരിലെ മുസ്ലിം സമൂഹത്തിൽ നില നിന്നിരുന്ന ആചാര അനുഷ്ഠാനങ്ങൾ നമുക്ക് ചർച്ച ചെയ്യാം.
കണ്ടം മുറി
മൈലാഞ്ചി ദിവസത്തിലോ കല്യാണ ദിവസത്തിലോ പെൺ വീട്ടിൽ സ്ത്രീകൾ നടത്തുന്ന ചടങ്ങ്. ബന്ധുക്കളെ നടുത്തണയിൽ പലകയിരുത്തി വലിയ തളികയിൽ മൈസൂർ പഴങ്ങൾ നിരത്തി സ്ത്രീകൾ പഴങ്ങൾ കണ്ടം മുറിക്കുന്നു. ശേഷം അവിൽ കുഴച്ചു നെയ്യപ്പത്തോടൊപ്പം കല്യാണത്തിനെത്തിയ ബന്ധത്തിലെ പുതിയാപ്ല ബന്ധുക്കൾക്ക് ആദ്യം നൽകുന്നു. യൂസുഫ്(അ) നബിയുടെ സൗന്ദര്യം കണ്ട് കൈ വിരൽ മുറിച്ചു പോയ സ്ത്രീകളെ അനുകരിച്ച് പുതിയാപ്ലയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടാൻ നടത്തുന്ന ചടങ്ങാണിതെന്ന് ചിലർ ഇതിനെ വ്യാഖ്യാനിക്കുന്നു.
വീട്ടിൽ പ്രവേശം
പുതിയാപ്ല ഭാര്യവീട്ടിൽ പ്രവേശിക്കുമ്പോൾ അളിയൻമാർ വാൽ കിണ്ടിയിലെ വെള്ളം കൊണ്ട് പുതിയാപ്ലയുടെ കാൽ കഴുകുന്നു. ജന്മിത്വ ഭാവത്തിൽ മണവാളൻ കിണ്ടിയിൽ പവൻ ഇട്ടു കൊടുക്കുന്നു.
മണിയറ വിശേഷങ്ങൾ
ഇന്നത്തെപ്പോലെ ഡബിൾ കോട്ട് അന്നില്ല. വലിയ കട്ടിലും ചെറിയ കട്ടിലും വേറെ വേറെ. പെണ്ണ് അറയിൽ കേറണമെങ്കിൽ കൂട്ടുകാർ കൂട്ടത്തോടെ തള്ളണം. നാണം കുണുങ്ങികളെ ശരിക്ക് കാണണമെങ്കിൽ ചിലപ്പോൾ ദിവസങ്ങളെടുക്കുമെന്ന് പഴമക്കാർ പറയുന്നു. പർദ്ദയില്ലാത്ത കാലത്ത് കുടയുമായി നടക്കാറുള്ള സ്ത്രീകളുടെ മുഖം കാണാൻ പ്രയാസമാണ്. അന്നൊക്കെ സ്ത്രീകൾ വീട്ടിൽ നിന്നിറങ്ങുന്നത് അപൂർവ്വമാണ്. അതിനാൽ പുരുഷന്മാരെ നോക്കാനുള്ള നാണം അന്ന് ഒറിജിനിലാണ്, അഭിനയമല്ല .
സുബഹി സമയത്ത് മുട്ട പുഴുങ്ങിയതും ചായയും മണിയറയിലെത്തും. . കുറച്ചു കഴിഞ്ഞ് പഴം വാട്ടിയതും കുഞ്ഞികൽത്തപ്പവവും. ശേഷം പതൈനൊന്ന് മണിയോടെ വിഭവ സമൃദ്ധമായ പുതിയാപ്ല കഞ്ഞി. അതുകഴിഞ്ഞ് നാല്പത് ദിവസത്തെ ചിലവ് പെണ്ണിന്റെ കയ്യിൽ കെട്ടി സ്വന്തം വീട്ടിലേക്കുള്ള മടക്കയാത്ര.ഈ ഭക്ഷണ രീതി നാൽപത് വരെ തുടരും. ചുരുങ്ങിയത് ഏഴ് ദിവസമോ , പുതിയാപ്പിളയുടെ പുരക്കാർ " മതി" എന്ന് പറയുന്നത് വരെയോ ആളിയൻമാർ കാറിൽ കൂട്ടാനും ഇറക്കാനും പോണം. ചില സ്ഥലത്ത് നാല്പത് ദിവസം വരെ കിണ്ടി - കോളാമ്പിയിൽ അളിയൻമാരോ കാരണവൻമാരോ ചെക്കനെ കൈ കഴുകിക്കണം. മേൽപറഞ്ഞതിൽ ഏതെങ്കിലും വീഴ്ച വന്നാൽ പിന്നെ പുതിയാപ്ല (വഴക്കാവും) ബയക്കാവും . അരി പത്തിലിന്റെ അട്ടിയിൽ എണ്ണം കുറഞ്ഞത് കൊണ്ട് ബയക്കായി പോയ ആളെ ഞാനിന്നും ഓർക്കുന്നുണ്ട്. ദിവസങ്ങൾക്ക് ശേഷം കാരണവർമാർ പോയി ഇണക്കി കൊണ്ടുവരേണ്ടി വരും. പുതിയാപ്ലക്ക് പെൺ വീട്ടുകാർ ആദ്യം മീൻ ഭക്ഷണം കൊടുക്കില്ല. അതിന് വേണ്ടി പുതിയാപ്ല ഭാര്യവീട്ടിൽ പണം കെട്ടിവെക്കേണ്ടി വരും.
അമ്മായി പൊയ്ലയും തട്ടവും
പുതിയാപ്പിള വീട്ടിൽ കൂടുന്നതിന് മുമ്പായി പെണ്ണിന്റെ വസ്ത്രങ്ങളും കുടയുമായി കുട്ടികൾ പെണ്ണിന്റെ വീട്ടിലെത്തുന്നു. വലിയ സ്വീകരണത്തിന് ശേഷം കുട്ടികൾക്ക് സ്വർണ്ണ നാണയം സമ്മാനിക്കുന്നു. വന്ന വാഹനത്തിനകത്ത് നേന്ത്രപഴ കുലകളും ബിസ്കറ്റ്/മിട്ടായി പെട്ടികൾ വെച്ച് ആദരവോടെ തിരിച്ചയക്കുന്നു.
വെള്ളിയാഴ്ച ചോറും കഞ്ഞിയും
ആദ്യ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ചെറുക്കന്റെ വീട്ടിലെ തിരഞ്ഞെടുത്തവർക്കു പെൺ വീട്ടിൽ സൽക്കാരം ഗംഭീരമായി നൽകുന്നു.
അതുപോലെ ചെറുക്കന്റെ വീട്ടിലെ കുട്ടികൾക്കുള്ള കഞ്ഞിയും പെൺ വീട്ടിൽ മറ്റൊരു ദിവസം നടക്കുന്നു. എത്തിയ കുട്ടികൾക്ക് മിനിമം അഞ്ച് രൂപയും ബിസ്ക്കറ്റ് പെട്ടികളും നൽകി മാന്യമായി തിരിച്ചയക്കുന്നു
.
അപ്പം കൊടുത്തയക്കൽ
പുതിയാപ്ല വീട്ടിലേക്ക് അപ്പം കൊടുത്തയക്കൽ നിർബന്ധമാണ് .വലിയ മണ്ട, നെയ്യപ്പം, കുഴലപ്പം, ചൊറയപ്പം, ചുക്കപ്പം തുടങ്ങി നിരവധി ഇനങ്ങൾ വലിയ ചൂരൽ കൊട്ടയിൽ നിറച്ച് തലച്ചുമടായും ചിലപ്പോൾ കൈവണ്ടിയിലും കൊടുത്തയക്കും.
ഇതിനിടയിൽ രണ്ടാമത്തെ കൂട്ടലും വിവിധ തരം വലിയ സൽക്കാരങ്ങളും എല്ലാം നാൽപതിനുള്ളിൽ പൂർത്തിയാക്കണം.ഇങ്ങനെയുള്ള
ആചാരങ്ങളിൽ മിക്കതും പെൺ വീട്ടുകാരുടെ നടുവൊടിക്കുന്ന രീതിയിലായിരുന്നു നടന്നിരുന്നത്.
ആഭാസങ്ങളും ആർഭാടങ്ങളും
കാലചക്രങ്ങൾ തിരിഞ്ഞപ്പോൾ പഴയ ആചാരങ്ങൾ പുതിയ ദുരാചാരങ്ങൾക്ക് വഴിമാറിക്കൊടുത്തു. കല്യാണ ആഭാസങ്ങളും ധൂർത്തും മുസ്ലിം സമൂഹത്തിൽ പടർന്നു. പുതിയാപ്ലയെ കോലം കെട്ടിച്ച് പാട്ട് പാടി വിലപേശി പെൺ വീട്ടുകാരെ മുൾമുനയിൽ നിറുത്തുന്ന യുവാക്കൾ രംഗപ്രവേശം ചെയ്തു. വീൽചെയറിലും ശവപ്പെട്ടിയിലും പെൺ വീട്ടിലിറങ്ങുന്ന പുതിയാപ്പിളയെ കണ്ട് ജനം ഞെട്ടി. പലരും ബോധംകെട്ടുവീണു. ഇതിനു കൂച്ചു വിലങ്ങിടാനാരുണ്ട് ?
ജനം അന്ധാളിച്ച് നിന്നു. അതോടെ നന്മയിൽ താല്പര്യമുള്ള ഒരു വിഭാഗം രംഗത്തുവന്നു.
മുസ്ലിം സർവ്വീസ് സൊസൈറ്റി (MSS) പോലുള്ള സാമൂഹ്യ സംഘടകളും മഹല്ല് കൂട്ടായ്മകളും നടത്തിയ നിരന്തര ബോധവൽക്കരണവും മഹല്ലുകളുടെ കടുത്ത ധീര നിലപാടുകളും ആഭാസത്തിന് ഒരു പരിധിവരെ കടിഞ്ഞാണിട്ടു.
അചാരങ്ങൾക്കും മാമൂലുകൾക്കും അവസാനം ഇരയാവുന്നത് പാവം പെൺ വീട്ടുകാർ എന്നത് മറ്റൊരു ദുര്യോഗം.
പെൺകുഞ്ഞിനെ ജീവിനോടെ കൊന്നു തള്ളിയ ജാഹിലിയ്യ കാലത്ത്, പെണ്ണിന് മഹത്വവും മാന്യതയും ആദരവും നൽകിയ ഇസ്ലാമിന്റെ അനുയായികൾ സമൂഹത്തിന് നൽകിയത് "അച്ചനുറങ്ങാത്ത രാവുകളായിരുന്നു"
മാശാ അല്ലാഹ് പുതിയ തലമുറയിലെ വലിയ വിഭാഗം യുവത്വം ദിശമാറി ചിന്തിക്കാൻ തുടങ്ങിയത് ആശ്വാസം നൽകുന്ന കാര്യമാണ്.
അല്ലാഹു നമ്മെ അനുഹിക്കട്ടെ (ആമീൻ)
വാൽകഷ്ണം
വർഷങ്ങൾക്ക് മുമ്പ് പെൺകുട്ടികൾക്ക് ഖുർആൻ പഠിപ്പിച്ചിരുന്ന നാലു പെൺമക്കളുടെ മാതാവ് എന്നോട് നേരിട്ട് പറഞ്ഞ കാര്യം ഇന്നും മനസ്സിൽ ഞെട്ടലുണ്ടാക്കുന്നു
."പൊന്നുമോനേ നാലിൽ രണ്ടണ്ണത്തിനെ നടന്നും ഇരന്നും കഷ്ടപ്പെട്ടും ഞാൻ ബായിച്ചു വിട്ടു. ഇനി കയ്യൂല. ബാക്കിയുള്ള രണ്ടാളോടും ഞാൻ പറഞ്ഞു, മക്കളെ നിങ്ങളാരെയെങ്കിലും സ്നേഹിച്ചു സ്വയം ആളെ കണ്ടെത്തിക്കോ. എനക്കാവൂല"
തകർന്ന മാതൃഹൃദയത്തിന്റെ യഥാർത്ഥ നൊമ്പരം നാമും സമൂഹവും ഉൾകൊള്ളുക തന്നെ വേണം.
(തുടരും)
-വി.മുനീർ-

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ