സൈഫു ഒരായിരം നന്ദി. ഞാനും പറയുന്നു കാരണം ഷംസു മാടപ്പുര യെക്കുറിച്ച് കണ്ണൂർ സിറ്റിയിലെ പുതുതലമുറക്ക് ഒരു പരിചയപ്പെടുത്തൽ അനിവാര്യം ആയിരുന്നു. ജർണലിസം പഠിച്ചത് കൊണ്ടുള്ള എഴുത്ത് എന്നതിലപ്പുറം ശംസുവിന് ജന്മവാസനയാണ്..കാരണം എനിക്ക് കലിക എന്ന് പറയുന്ന ഇല്ലെണ്ടിൽ വരുന്ന മാസിക എൻറെവീടിൻറെ അഡ്രസ്സ് കൊടുത്തു നിത്യവും വരുത്തിവെക്കുമായിരുന്നു. ഷംസു മാടപുര സ്വന്തം പത്രം സ്ഥിരമായി എനിക്ക് വീട്ടിൽ കൊണ്ട് തരുമായിരുന്നു. അതിൽ എഴുതിയിട്ടുള്ള സാജിദ് ഡോക്ടർ ഒരു വിവാദ നായകൻ ആയിരുന്നു അദ്ദേഹം ഇപ്പോൾ എവിടെയാണ് എന്ന് ശംസുദ്ദീൻ അറിയാമായിരിക്കും ..
ചെറുതിലെ ഇസ്ലാമീക ചിന്താഗതി കൂടുതൽ ആയിരുന്നു. അത് കൊണ്ട് തന്നെ എഴുത്തിനെ ഇബാദത്ത് ആയി മനസ്സിലാക്കിയ ഒരു വ്യക്തിയാണ് ശംസു മാടപുര ഈ എഴുത്തു കൊണ്ട് കണ്ണൂർ സിറ്റിയുടെ ആളുകൾ മറന്നുപോയ ചരിത്രത്തെ ജനങ്ങളിലേക്ക് എത്തിക്കുവാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അത് ഒരു മഹത്തായ പ്രവർത്തനം തന്നെയാണ്; അല്ലാഹു അതിന് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)
-ഇക്ബാൽ പൂക്കുണ്ടിൽ-
ഷംസു മാടപ്പുരയെ വളരെ ചുരുങ്ങിയ സമയങ്ങളിൽ
ഒന്നു രണ്ട് പ്രാവശ്യമെ ഞങ്ങൾ തമ്മിൽ കണ്ടിട്ടുള്ളുവെങ്കിലും ഒരു പാട് വംഷങ്ങളിൽ ഇടപഴകിയത് പോലെയാണ് അദ്ദേഹത്തിന്റെ ഇടപെടൽ.
മറക്കാൻ പറ്റില്ല
അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുത്ത നുഗ്രഹിക്കട്ടെ (ആമീൻ)
-സി എച്ച് ഫാറൂഖ്-
ശംസു മാടപുര കണ്ണൂർ സിറ്റിയിൽ പകരം വെക്കാനില്ലാത്ത എഴുത്തുകാരിൽ ഒരാൾ - അസാധാരണ വ്യക്തിത്വം.ഒരിക്കലും മടുപ്പു വരാത്ത പ്രവർത്തന ശൈലി - സേവന സന്നദ്ധ മനോഭാവം - അർപ്പണ ബോധം - ഏതെങ്കിലും വാക്കുകളിൽ പ്രശംസിച്ചാൽ തീരുന്നതല്ല ഇദ്ദേഹം -
-ഇർഷാദ് മടത്തിൽ-
എന്റെ ഓർമ്മ വച്ച കാലം മുതൽ പുഞ്ചിരിക്കുന്ന മുഖവുമായി ഷംസുഇക്കായുടെ സ്നേഹം ഒരുപാട് അനുഭവിച്ചവനാണു ഞാൻ എപ്പോഴും നല്ല നല്ല ഉപദേശങ്ങൾ തരുന്ന ഒരു കാരണവരുടെ സ്ഥാനമാണ് ഇപ്പോഴും എന്റെ മനസ്സിൽ എഫ്ബി യിലൂടെ ആണ് ഇത്രയും നല്ലൊരു എഴുത്തുകാരൻ ആണെന്ന് അറിയാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. അതിനുപുറമേ കണ്ണൂർ സിറ്റിയുടെ പെരുമ ഉയർത്തിക്കാണിക്കാൻ ഇക്കയുടെ കഠിനപ്രയത്നം പ്രശംസനീയം തന്നെയാണ്.👏👏👏
അതുപോലെ എടുത്തു പറയേണ്ട ഒരാളാണ് സൈഫു ഇക്കയും എന്റെ മൂത്ത അഫ്സൽ ഇക്കയുടെ ആത്മമിത്രം അതു പോര കൂടപ്പിറപ്പ് എന്ന് തന്നെ പറയാം എപ്പോഴും കുടുകുടെ ചിരിച്ചു കൊണ്ടുള്ള ഇക്കയുടെ തമാശകൾ ഇപ്പോഴും ഞാൻ ഓർക്കുന്നു ആ മധുരിക്കുന്ന കുട്ടിക്കാലം എഫ്ബി യിലൂടെ നിങ്ങളുടെ എഴുത്ത് കണ്ടപ്പോൾ സത്യത്തിൽ ഞാൻ അന്ധാളിച്ചു പോയി സൈഫു ഇക്കയുടെ എഴുത്തിനെ കാര്യം എന്റെ ഏട്ടനും ആയി സംസാരിച്ചപ്പോൾ അവന് പണ്ടേ എഴുത്തിന്റെ അസുഖം ഉണ്ടെന്നാണ് ഒരു ചിരിയോടെ ഏട്ടൻ പറഞ്ഞത്. 😂🤣
ഒരുപാട് കൊല്ലങ്ങൾക്ക് ശേഷമാണ് രണ്ടാഴ്ച മുൻപ് ഇക്കാ എന്റെ ഏട്ടനെ വീഡിയോ കോൾ വിളിച്ചപ്പോൾ എനിക്ക് നിങ്ങളെ കാണുവാനും അഞ്ചു മിനിറ്റ് സംസാരിക്കാൻ പറ്റിയതിൽ വളരെയധികം സന്തോഷിക്കുന്നു.😍😍
#കണ്ണൂർ #സിറ്റിയുടെ #അഭിമാനമായ #രണ്ട് #എഴുത്തുകാരുടെ #പേനകൾ #സിറ്റിയുടെ #നന്മയ്ക്കും #സിറ്റിയുടെ #മൂടപ്പെട്ടു #കിടക്കുന്ന #ചരിത്രങ്ങളും #വേണ്ടി #ചലിക്കട്ടെ....✍️✍️
രണ്ട് ഇക്ക മാർക്കും ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് പടച്ചവൻ നൽകുമാറാകട്ടെ....
ആമീൻ യാ റബ്ബൽ ആലമീൻ....🤲🤲
- ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ കുഞ്ഞനുജൻ-
അബൂഷാം പി.കെ
കണ്ണൂർ സിറ്റി.
അതെ, സിറ്റിയുടെ തെരുവിൽ ആരാലും അറിയാതെ പോകുന്ന പലരെയും ഇദ്ദേഹത്തിന്റെ വരികളിലൂടെ കണ്ടെത്താനായിട്ടുണ്ട്. സൈഫുക്ക ഈ സാഹസം സ്വയം ഏറ്റെടുത്തത് നന്നായി ❤️❤️
-മുഹമ്മദ് ജാസിം റഹ്മാൻ-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ