ടീ.െക.എം.വാഴക്കാട്
റജബ് ഇരുപത്തേഴിന്ന് മുസ്ലിം ലോകം ഒരിക്കല്‍ കൂടി പ്രവാചകന്(സ) യുടെ ആകാശ യാത്രയുടെ സ്മരണ പുതുക്കി.ദൈവീക നിര്‍ദ്ദേശ പ്രകാരം ബൈത്തുല്‍ മുഖദ്ദിസില് നിന്നും മലക്ക് ജിബ്രീലിനോടൊപ്പം യാത്ര പുറപ്പെട്ട മുഹമ്മദ് നബി(സ) ഒറ്റ രാത്രി കൊണ്ട് ഏഴാനാകാശവും കണ്ട് അല്ലാഹുവുമായി സംഭാഷണത്തിലേര്പെട്ടതിനു ശേഷം മനുഷ്യ കുലത്തിനു ദൈവം നല്കിയ അഞ്ചു നേരത്തെ നമസ്ക്കാരവുമായി മടങ്ങിയെത്തി എന്നാണ് ചരിത്രം.അതിനുള്ള നന്ദി പ്രകാശനമായിട്ടാണ് മുസ്ലിം ലോകം റജബ് ഇരുപത്തേഴിന്നു സുന്നത്ത് നോമ്പ് എടുക്കുന്നത്.
ഇപ്പോഴിതാ ശഹ്ബാന്‍ പിറന്നിരിക്കുന്നു.ഈ മാസം പതിനാല്,പതിനഞ്ച് എന്നീ തിയതികള്‍ ബറാ_അത്ത് രാവാണ്.ഇനി വരും വര്‍ഷങ്ങള്‍ സമ്പല്സമ്രദ്ധമായ ദിനങ്ങളായിത്തീരാന്വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നിര്‍വ്വഹിക്കുന്നത് ഈ രാവുകളിലാണ്.ചിലര്‍ ഐഛീക വ്രതം എടുക്കും.അതിനു ശേഷം പരിശുദ്ധ റമദാന് വേണ്ടിയുള്ള കാത്തിരിപ്പാണ്.റമദാന് ചന്ദ്രിക മാനത്ത് കണ്ടാല്‍ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്ത്രീയും പുരുഷനും നോമ്പ് നിര്‍ബന്ധമാകുന്നു.ഒരു പാട് സവിശേഷതകളുള്ള മാസമാണ് റമദാന്.ആദ്യത്തെ പത്ത് കാരുണ്യത്തിന്റേയും രണ്ടാമത്തേത് നരക വിമുക്തിയുടെയും ഒടുവിലത്തേത് പാപ മോചനത്തിന്റെയുമാണ്.റമദാനിലെ പതിനേഴ് സത്യാസത്യ വിവേചന ദിനമാണ്.
വിശുദ്ധ ഖുര്‍_ആന്‍ ഇറങ്ങിയ മാസം കൂടിയാണ് റമദാന്.ഏറ്റവും പുണ്യമേറിയ ഒരു രാവ് റമദാനിലുണ്ട്. "ലൈലത്തുല്‍ ഖദര്‍".ആയിരം രാവുകളേക്കാള്‍
പുണ്യമേറിയ ഒരു രാവാണത്.ആ രാവിന്റെ പുണ്യം നേടിയവര്‍് ജീവിത വിജയം കൈവരിച്ചുവെന്നാണ് വിശുദ്ധ ഖുര്‍ആന്‍ നമ്മേ തെര്യപ്പെടുത്തുന്നത്.പുണ്യങ്ങളുടെ പൂക്കാലം കരഗതമാക്കാനായി നമ്മുക്കും കാത്തിരിക്കാം.

1 അഭിപ്രായം:
ഈ ഉദ്യമത്തിനു ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ