
കഴിഞ്ഞ മുപ്പത്തൊമ്പത് വര്ഷങ്ങള്‍്ക്ക് മുമ്പ് ; ഇതുപോലൊരു ജൂലൈ 23-ന്നാണ് ഒമാന്റെ ഭരണം ഹിസ് മജിസ്‌ട്രി സുല്ത്താന്‍് ഖാബൂസ് ബിന്‍് സയീദ് ഏറ്റെടുത്തത്.പിന്നീട് സുല്ത്താന്റെ അവസരത്തിന്നൊത്തുള്ള ഭരണ നിപുണത മൂലം രാജ്യം മുന്നോട്ടു കുതിക്കുയാണുണ്ടായത്. സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ-സാമ്പത്തിക മണ്ഡലങ്ങളില്‍് മറ്റ് രാജ്യങ്ങള്‍്ക്കൊപ്പം ഉയരുകയായിരുന്നുഒമാന്‍്.ജനങ്ങളുടെ ക്ഷേമമന്വേഷിച്ച് ജനങ്ങള്‍്ക്കിടയിലിറങ്ങിയ രാജാവായിരുന്നു സുല്ത്താന്‍്.അത്കൊണ്ടു തന്നേയാണ് ഈ നവോത്ഥാന ദിനം ഏറെ ആഹ്ലാദത്തോടെ ഒമാനീ സമൂഹം വാരിപുണരുന്നത്.ഇതവരുടെ ജീവിത വിജയത്തിന്റെ വഴിത്തിരിവാണ്.അവരുടെ ഭാവിക്കുവേണ്ടി സുല്ത്താന്‍് നല്കിയ സംഭാവനയാണ്.അവരുടെ പ്രതീക്ഷക്ക് വക നല്കിയ ദിനം കൂടിയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ