2009 ജൂലൈ 20, തിങ്കളാഴ്‌ച

ദോഫാറിന്റെ വിശേഷങ്ങള്‍-പതിനാറ്


സലാല മ്യൂസിയം

നാഷണല്‍ ഹെറിറ്റേജിന്റെയും സാംസ്കാരിക കേന്ദ്രത്തിന്റെയും സമുച്ചയമായ സലാല മ്യൂസിയം നിലകൊള്ളുന്നത് വാലി ഓഫീസിന്നടുത്താണ്.
പൌരാണിക സാഹിത്യ സൃഷ്ടികളില്‍ മികച്ചു നിന്ന മുസന്നദിന്റെ ഗ്രന്ഥങ്ങളും ശില്‍പ കലകളുടെ ധാരാളം ശേഖരങ്ങളും ഇവിടെയുണ്ട്.
രാജ്യത്തെ മ്മൃഗങ്ങളുടെയും ഗുഹകളുടെയും മലകളുടെയും അരുവികളുടെയും ചിത്രങ്ങള്‍ക്കു പുറമേ പതിനൊന്നാമാണ്ടിലെ നാണയങ്ങള്‍,
ആസ്ത്രേലിയന്‍ വെള്ളിനാണയം,മേരിതേരസ ഡോളര്‍, ഇന്നത്തെ ഒരു റിയാലിന്റെ മൂല്യമുള്ള പ്രാദേശികമായി അറിയപ്പെട്ടിരുന്ന ഫ്രഞ്ച് റിയാല്‍,
മധ്യകാലത്തെ പഴയ മണ്‍പാത്രങ്ങള്‍,ജലസേചനത്തിന്നുപയോഗിച്ചിരുന്ന സാധന സാമഗ്രികള്‍ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്.
മതപരമായ ചരിത്രങ്ങള്‍ ആലേപനം ചെയ്യപ്പെട്ട ധാരാളം കയ്യെഴുത്തു പ്രതികള്‍,പ്രവാചകന്‍ മുഹമ്മദ് നബിയുടേയും ആബിദിന്റേയും ജാഫറിന്റേയും
ഇസ്ലാമാശ്ലേഷിച്ച ജുലാനഡയുടെ മകന്റേയും ലചു ജീവിത ചരിത്രങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...