

നാളികേരത്തിന്റെ നാട്
അല്‍ മുംതസ സ്ട്രീറ്റ് മുതല്‍ അല്‍ അസീല വരേയും ഹാഫാ മുതല്‍ ദാരീസ് വരേയും പരന്നു കിടക്കുന്ന വിശാലമായ ഏക്കര്‍ കണക്കിനുള്ള ഫലഭൂയിഷ്ഠമായ മണ്ണില്‍ ധാരാളംകാരഷികോല്‍പന്നങ്ങള്‍ വിളയിക്കുന്നുണ്ട്. കേരവൃക്ഷങ്ങളുടേയും പച്ചക്കറി-പഴ വഗ്ഗങ്ങളുടേയും സംഗമ ഭൂമിയാണിത്.ഒമാനിലെ ദോഫാര്‍ പ്രവിശ്യ ഒഴികെ
മറ്റുള്ള ക്യഷിയിടങ്ങളില്‍ നിന്നും പച്ചക്കറിയും പഴങ്ങളും വിളയിക്കുന്നുണ്ടെങ്കിലും സലാലയില്‍ മാത്രമാണ് തേങ്ങയുള്ളത്.
മസ്കറ്റടക്കമുള്ള ഇതര ഗള്‍ഫുനാടുകളില്‍ വേനല്‍ചൂടിന്റെ കാഠിന്യമനുസരിച്ച് ഈത്തപ്പഴ വിളവെടുപ്പു നടക്കുമ്പോള് സലാലയില്‍ ഇളനീരിന്റെയും വാഴപ്പഴങ്ങളുടേയുംകൊയ്ത്തുല്‍സവമാണ്.ഹരിതാഭയാര്‍ന്ന ഈ പ്രദേശത്തുകൂടി സഞ്ചരിക്കുന്ന കേരളീയന് ഗ്രഹാതുരത്വം അനുഭവപ്പെടുന്നതോടൊപ്പം കേരളത്തിന്റെ ഓണം കേറാമൂലയിലെത്തിയതിന്റെപ്രതീതി ഉളവാകുകയും ചെയ്യും.
റോഡിന്നിരുവശവും ഇടതൂര്‍ന്ന് നില്‍ക്കുന്ന തെങ്ങുകള്‍ക്കും വാഴകള്‍ക്കും പപ്പായ മരങ്ങള്‍ക്കും പുറമേ ചീര,വഴുതനങ്ങ,വെണ്ട,പച്ചമുളക്,തക്കാളി തുടങ്ങിയ
പച്ചക്കറികളും സപ്പോട്ട,ശീതള്‍,പേരക്ക, അമ്പഴങ്ങ, മധുര നാരങ്ങ,പൈനാപ്പിള്‍,കൊപ്പര എന്നിവയും ഇവിടെ സുലഭമാണ്.
സന്ദര്‍ശകരെ ഏറേ ആകര്‍ഷിക്കുന്നത് പാതവക്കില്‍ നിരനിരയായി കിടക്കുന്ന ഇളനീര്‍ വില്‍പ്പന കേന്ദ്രങ്ങളാണ്.സ്വദേശിയുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ വിദേശികള്‍പാട്ടത്തിന്നെടുത്ത് കാര്‍ഷികോല്‍പന്നങ്ങള്‍ വിളയിക്കുന്നു.മലയാളികളുടെ തട്ടകമായ ഈ മേഖലയില്‍ വിരലിലേണ്ണവുന്ന പാകിസ്ഥാനികളും ബംഗ്ലാദേശികളും കൃഷിയില്‍ ഏർൊപ്പട്ട് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ