ശ്രുക്ക്
നാട്ടുകാര്‍്ക്കും വീട്ടുകാര്ക്കും ഒരു ഭാരമായിത്തീര്ന്ന മുഴുകുടിയനായ അറബിയേ കുറെ കാലത്തിന്നു ശേഷം ഞാന്‍് കണ്ടുമുട്ടിയത് സലാലയിലെ ഒരു പള്ളിയില്‍് വെച്ചാണ് നിര്ബന്ധ നമസ്കാരത്തിന്നു ശേഷം ദീര്ഘനേരം തസ്ബീഹില്‍് മുഴുകിയിരുന്ന കാഴ്‌ച്ച എന്നില്‍് അത്ഭുതമുളവാക്കി.അദ്ദേഹത്തിന്റടുത്തു ചെന്നു ജിജ്ഞാസയോടെ വിവരം തിരക്കി.
അദ്ദേഹം നല്‍്കിയ മറുപടി എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍് പര്യാപ്ത്തമായ നിലയിലായിരുന്നു.
" നിയന്ത്രണമില്ലാത്ത മദ്യപാനം എന്നേ ഒരു രോഗിയാക്കി.മാസങ്ങളോളം ആശുപത്രിക്കിടക്കയില്‍് മരണത്തോട് മല്ലടിച്ചു കിടന്നു.ദൈവത്തിന്റെ കാരുണ്യം കൊണ്ടു മാത്രം രക്ഷപ്പെട്ട ഞാന്‍് ഇനി ഒരിക്കലും മദ്യപിക്കില്ലായെന്ന ഉറച്ച തീരുമാനം കൈകൊണ്ടു.ഇന്നിപ്പോള്‍് ദൈവസ്മരണയിലൂടെ സമാധാനം കണ്ടെത്തുകയാണ് ഞാന്‍്."
ഒന്നു നിറുത്തി അദ്ദേഹം വീണ്ടും വാചാലനായി.
"നമ്മുക്ക് ആരെങ്കിലും ഒരു നൂറു പൈസ തന്നാല്‍് നാം അവരോട് ശുക്രന്‍എന്നു പറയുന്നു.എനിക്കീ രണ്ടാം ജീവിതം ദാനമായി നല്‍്കിയ റബ്ബിനോട് എത്ര ശുക്ക്ര് പറന്നാലാ മതിയാവുക."
-ഷംസു-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ