2009 ജൂലൈ 18, ശനിയാഴ്‌ച

ദോഫാറിന്റെ വിശേഷങ്ങള്‍ - രണ്ട്


ഷേബാ രാജ്ഞിയുടെ കൊട്ടാരം

സലാലയില്‍ നിന്നും മുപ്പത് മീറ്റര്‍ അകലേ ത്വഖാ മര്‍ബാത് റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ വലതു വശത്തായി ഒരു ചൂണ്ടന്‍ പലക കാണാം."കോര്‍ റൌറി".
അതിനു തൊട്ടടുത്ത പാത അവസാനിക്കുന്ന സ്ഥലമാണ് "സംഹറം".തൊട്ടരുകില്‍ മനോഹരമായ ബീച്ച് കാണാം.ഇതാണ് കോര്‍ റൌറി ബീച്ച്.
ബീച്ചിനു എതിര്‍ വശത്തായി കുന്നിന്‍ മുകളില്‍ ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാനൊക്കും.അത് മലയാളികള്‍ക്കിടയില്‍ ബള്‍കീസ് രാജ്ഞിയുടെ കൊട്ടാരം എന്നറിയപ്പെടുന്നു.
"പുരാവസ്തു വകുപ്പിന്റെയോ മന്ത്രാലയത്തിന്റെയോ അനുമതി കൂടാതെ കൊട്ടാരത്തില്‍ പ്രവേശനം വിലക്കിയിരിക്കുന്നു" എന്ന ബോര്‍ഡ് കവാടത്തില്‍ തൂക്കിയിട്ടിരുന്നെങ്കിലും
കാവല്‍ക്കാരുടെ അഭാവത്തില്‍ സന്ദര്‍ശകര്‍ അതിക്രന്മിച്ചു കടക്കാറാണു പതിവ്.ബി.സി.100-ല്‍ ഹളറമൌത്തിലെ (യമന്‍)രാജാവ് അസീസ് രണ്ടാമന്റെ ഭരണ കാലത്താണത്രെ ഈ കൊട്ടാരം പണിതുയര്‍ത്തിയത്.അന്ന് ഒമാനിലെ ഈ പ്രദേശം യമന്റെ ഭാഗമായിരുന്നു.ഒരുപാട് മുറികളുള്ള ഈകൊട്ടാരതിന്നകത്ത് ചതുരാകൃതിയിലുള്ള ആഴമുള്ള കിണര്‍ ഇന്നും ഒരു കേടും പറ്റാത്ത നിലയില്‍ ഭദ്രമാണ്.
ദോഫാറിലെ പ്രസിദ്ധ്മായ കുന്തിരിക്കം (ലുബാന്‍) ശേഖരക്കാനായി ദോഫാര്‍ സന്ദര്‍ശിക്കുന്ന ഷേബാ രാജ്ഞിക്ക് കുന്തിരിക്കം ശേഖരിച്ചുവെക്കാനും താല്‍ക്കാലിക വിശ്രമ ജീവിതത്തിനും വേണ്ടി പണികഴിപ്പിച്ചതാണത്രെ ഈ കൊട്ടാരം.
അമേരിക്കന്‍ ഫൌണ്ടേഷന്‍ വിദ്യാര്‍ഥിയായ വെന്‍ഡല്‍ ഫിലിപ്പ്സ്
1952-ല്‍ തന്റെ ഗവേഷണ ത്വരയുമായി ദോഫാര്‍ സന്ദര്‍ശിക്കവെ ഈ കൊട്ടാരത്തില്‍ വെച്ചു ചില പ്രാചീന വസ്തുക്കള്‍ കണ്ടെത്തുകയുണ്ടായി.അവയില്‍ അന്നത്തെ ചെമ്പു നാണയങ്ങളുംഗ്രീക്ക് അമ്പോറയും കാളത്തല മുദ്രണം ചെയ്ത കല്ലുകളും കുന്തിരിക്കവും ഉള്‍െപ്പടുന്നു."സിന്‍" എന്നുപേരുള്ള ചന്ദ്രദേവാരാധകരുടെ ക്ഷേത്രാവിശിഷ്ടങ്ങളും ഗവേഷകര്‍ കണ്ടെത്തിയതായിദോഫാര്‍ ടൂറിസ്റ്റ് ഗൈഡ് വ്യക്തമാക്കുന്നു.
ഇന്ന് ദോഫാര്‍ ഗവര്‍ണറേറ്റിനു കീഴിലുള്ള പുരാതന ഗവേഷണ വകുപ്പ് മേധാവികള്‍ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി വ്യത്യസ്ഥ കല്ലുകള്‍ ശേഖരിച്ച് ഗവേഷണം പൊടിപൊടിക്കുകയാണ്.അതോടെ കൊട്ടാരത്തിന്റെ രൂപ മാതൃകക്ക് വ്യതിയാനവും സംഭവിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...