2009 ജൂലൈ 5, ഞായറാഴ്‌ച

ഭാവന


കറുത്ത കണ്ണട


പതിവിനു വിപരീതമായി കറുത്ത കണ്ണട ധരിച്ചാണു നേഴ്‌സ്‌ മിനി അന്ന് ക്ലിനിക്കിലെത്തിയത്‌.ഡോക്ടറുടെ കേബിനിലു ച്ചെന്നു അഭിവാദ്യം ചെയ്തതിനു ശേഷം ചോദിച്ചു : "സാര്‍ഇതെങ്ങിനേ കൊള്ളാവോ?"
അല്പ്പന്നര്ദ്ധരാത്രിയും കുട പിടിക്കാമല്ലോ എന്ന മനോഗതിയിലു ഡോക്ടര്‍് തലയാട്ടി.
പിന്നീട്‌ രോഗികളില്ലാത്ത തക്കം നോക്കി സിസ്റ്ററു ചോദ്യം ആവര്ത്തിച്ചപ്പോള്‍് കോപാകുലനായ ഡോക്ടര്‍് കണ്ണട വലിച്ചൂരി.
ആ കണ്ണുകളിലേക്ക്‌ നോക്കിയ ഡോക്ടര് ഇളഭ്യനായി.
അതേ; ആ കണ്ണുകള്‍് ചുവന്നു കലങ്ങിയിരിക്കുന്നു.കണ്തടങ്ങള്‍്ക്ക് ചുറ്റും പീള അടഞ്ഞു കൂടിയിരിക്കുന്നു.
ഡോക്ടര്ക്ക് സംഗതി പിടികിട്ടി.
അപ്പോഴും യതൊരു കൂസലും ഇല്ലാതെ സിസ്റ്റര് മൊഴിഞ്ഞു.
"സാര്‍്,ഇതു കൊള്ളാവോ?"

മാടപ്പുര ഷംസ്‌

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...