മൂല്യാധിഷ്ടിത പത്ര പ്രവര്‍ത്തനം ജീവിതോപാധി എന്നതിലുപരി തപസ്സ്യയായി കരുതികൊണ്ടാണു എസ്.എം.പബ്ലിക്കേഷന്‍സ് 1988-ല്‍ സംസം മാസികയെ അണിയിച്ചൊരുക്കിയത്.കണ്ണൂര്‍ സിറ്റിയില്‍ ജന്മം കൊണ്ട,60-പേജോളം വരുന്ന മാസിക തികച്ചും സൌജന്യമായാണ് വായനക്കാര്‍ക്ക് എത്തിച്ചിരുന്നത്.
എഴുതി തുടങ്ങിയവര്‍ക്കും എഴുതി തെളിഞ്ഞവര്‍ക്കും സാഹിത്യകുതുകികള്‍ക്കും ഒരു മാധ്യമമെന്ന നിലയില്‍ "സംസം" 90-ല്‍ ഗള്‍ഫ് ജീവിതം ആരംഭിക്കുന്നത് വരെ നിലക്കാതെ പ്രസിദ്ധീകരിച്ചിരുന്നു.ഇടക്കാലത്ത് 95-ല്‍ ഒരു സ്പെഷ്യല്‍ പതിപ്പിന്നു രൂപം നല്കി. കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തില്‍ "സംസം സ്പെഷ്യല്‍" ഒമാനില്‍ പുറത്തിറക്കി.
സംസമിന്റെ നാള് വഴിയിലൂടെ കടന്നുപോകുമ്പോള്‍ തെളിഞ്ഞു വരുന്നൂ; ഒരു പാട് സഹകാരികള്‍!അവരില്‍ എഴുത്തുകാരുണ്ട്,അഭ്യൂദയകാംക്ഷികളുണ്ട്.സലീം കുരിക്കളകത്ത്,മാധ്യമം സ്പോര്‍ട്സ് ലേഖകന്‍ ബീ.കേ ഫസല്‍,കോളമിസ്റ്റ് ഒ.അബൂട്ടി,ഗീവന്ട്ടെയിക്ക് ഉമ്മര്സാഹിബ്,കെ.പ്രഭാകരന്,പി.കെ.അബ്ദുല്‍
അസീസ്,മുസ്തഫ മൌലവി,അബൂസുമയ്യ ആക്കോട്,ട്ടി.കെ.എം.വാഴക്കാട്,
ഡോക്ട്ര് പി.കെ.മുഹമ്മെദ് സാജിദ്,ബി.പി.ഉമ്മര്‍,സി.മുസ്തഫ,ഉബൈദ് ത്രിക്കളിയൂര്,ബിനൈഷ,പി.കെ.എം.ഷാഫി,പി.കെ.എസ്.പടന്ന തുടങ്ങിയവരുടെ സഹകരണം ഇത്തരുണത്തില്‍ സ്മരണീയമാണ്.
സി.നാരായണന്റെ ഉടമസ്ഥതയിലുള്ള സിറ്റിയിലെ സോന പ്രസ്സില്‍ വെച്ചാണു മാസികയുടെ അച്ചടി.വായനയില്‍ താല്‍പ്പര്യമുള്ള ഒരു വിഭാഗത്തിന്റെ പിന്തുണയും പരസ്യക്കാരുടെസഹായവുമാണ് സംസമിന്റെ മുഖ്യ ചാലക ശക്തി.
ഇപ്പോഴിതാ "സംസം" ബ്ലോഗ് രൂപത്തില്‍ വായനക്കാരുടെ സമക്ഷം എത്തിയിരിക്കുന്നു.
എഴുത്തിനേയും വായനയേയും സ്നേഹിക്കുന്നവരേ ഇതു സ്വീകരിച്ചാലും!
നന്മകള് നേരുന്നു,
എഡിറ്റര്‍,
എസ്.മാടപ്പുര
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2009 ജൂലൈ 16, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
-
(ഒളിമങ്ങാത്ത ഓർമ്മകൾ) ➤ ഹുസ്സൈൻ അറക്കകത്ത് കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ