കെ.ദീപു,സലാല
ഒമാന്‍: ദോഫാറിലെ സലാലയില്‍ മഴക്കാല ഉത്സവം ആരംഭിച്ചു.നൂറായിരം സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള ദോഫാറില്‍ ഒരു ലക്ഷത്തിഎണ്‍്പത്തൊമ്പായിരം ജനങ്ങള്‍ വസിക്കുന്നു.
ഒമ്പത് വിലായത്തുള്ള ദോഫാറിന്റെ തലസ്ഥാന നഗരി സലാലയാണ്.അയിന്‍ ഹൂത്ത്,അയിന്‍ ആഷിര്‍,അയിന്‍ തൂം,അയിന്‍ തബറാഖ്,അയിന്‍ അംറാന്‍,അയിന്‍ സഹനോത്ത്,അയിന്‍ റസാത്ത്,അയിന്‍ ജര്‍സീസ് എന്നീ അരുവികള്‍ക്കുപുറമേ വാദീ അയിന്‍, വാദി ദര്‍ബാത്ത്, വാദി നായിസ്, വാദി റസാത്ത്,വാദി സഹനോത്ത്,വാദി അദ്നാബ്തുടങ്ങിയ തടാകങ്ങളും ദോഫാറിനെ സമൃദ്ധമാക്കുന്നു. വര്‍ഷങ്ങളായി ജൂണ്‍ മുതല്‍ സപ്റ്റംമ്പര്‍വരേ ഇടതടവില്ലാതെ പെയ്യുന്ന പേമാരിയേപറ്റി കേട്ടറിഞ്ഞ് ദോഫാറിലേക്കെത്തുന്ന സന്ദര്‍ശകര്‍ മഴ നനയുകയും കാര്‍്മേഘാവൃതമായ ആകാശത്തില്‍ കണ്ണും നട്ട് ഒരു ദിനമെങ്കിലും സൂരോദ്യയം കാണാന്‍ കൊതിക്കുകയും ചെയ്തിരുന്ന കാലം കഴിഞ്ഞു. ഇന്ന് മഴയുടെ തേരോട്ടം അല്‍പ്പാല്‍പ്പമായി നിലച്ച് ജൂലയ് ആദ്യ വാരത്തില്‍ മഴ പെയ്താലായി.അവസാന വാരത്തോടെ തിമിര്‍ത്ത് പെയ്യുന്ന മഴ സെപ്റ്റമ്പര്‍ ആദ്യത്തോടെ അവസാനിക്കും.ഈ കാലാവസ്ഥയേ പ്രത്യേകം കണക്കിലെടുത്ത് കൊണ്ട് ദോഫാര്‍ മുനിസിപാലിറ്റി തൊണ്ണൂറ്റിഎട്ടില്‍ ഖരീഫ് ഫെസ്റ്റിവെല്ലിനു തുടക്കം കുറിച്ചു.ഇത്തീന്‍ റോഡിലെ വിശാലമായ മൈതാനത്ത് പൈതൃകഗ്രാമം പണിതു. പ്രഥമ വര്‍ഷം പ്രവേശനം സൌജന്യമായിരുന്നു.പിന്നിടുള്ള വര്‍ഷങ്ങളില്‍ പ്രവേശന ഫീസ് ഈടാക്കാന്‍ തുടങ്ങി.ജൂലായ് പതിനഞ്ചിനു ആരംഭിച്ച ഖരീഫ് ഫെസ്റ്റിവല്‍ ആഗസ്റ്റ്
31 വരേ നീണ്ടുനില്‍ക്കും.നിരവധി രാജ്യങ്ങളിലെ വിപണന സ്റ്റാളുകള്‍ക്കു പുറമേ ദൃശ്യവിരുന്നുകളും സ്റ്റേജ് ഷോകളും മാജിക്കും കുട്ടികള്‍ക്ക് ഉല്ലസിക്കാനുതകുന്ന മിനി പാര്‍ക്കുംഇത്തീന്‍ റോഡിലെ പൈതൃക ഗ്രാമത്തിലും റയ്സൂത്തിലെ ഗ്ലോബല്‍ വില്ലേജിലും അണിഞ്ഞൊരുങ്ങി കഴിഞ്ഞു.പൈത്രക ഗ്രാമത്തില്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ആഴ്ച്ചയില്‍ ഒരു തവണ നടക്കുന്ന വെടിക്കെട്ട് കാണാന്‍ ധാരാളമാളുകള്‍ എത്തിചേരുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ