
ശൊയ്മിയ കടല്‍ത്തീരം
തഴേയുള്ള സമുദ്ര തീരത്തെ നയനന്ദകരമായ കാഴ്ച്ചകള്‍കണ്ട് മുകളിലെ പാതയിലൂടെ ഉല്ലാസയാത്രചെയ്യാന്‍ പറ്റിയ ഒരിടമാണ് വാദി ശൊയ്മിയ.
സലാലയില്‍ നിന്നും ഇരുനൂറ്റിപതിനൊന്ന് കിലോമീറ്റര് അകലെ ദോഫാര്‍ പ്രവിശ്യ അവസാനിക്കുന്ന വടക്ക് ഭാഗത്താണ് ശൊയ്മിയ.
ഇവിടെ ചുണ്ണാമ്പ് കല്ലുകളുടെ കുന്നുകള്‍ ധാരാളം കാണാം.മനുഷ്യ കരങ്ങള്‍ക്കതീതമായ ശില്‍പ്പ മാതൃകയിലുള്ള കുന്നുകള്‍ രമണീയമാണ്.
ഇതിന്റെ വശ്യഭംഗി ആസ്വദിച്ചു മുമ്പോട്ടുപോയാല്‍പാറമടയിലെത്താം.അതിനപ്പുറമുള്ള ശൊയ്മിയ കടല്‍ തീരത്ത് ബത്താരിയ ഗോത്രക്കാര്‍ താമസിക്കുന്നു.
അവരുടെ സംസാര ഭാഷയും ദോഫാറിലെ അല്‍വുസ്തയിലെ ഹര്‍സുസി,മഹ്‌റ ഗോത്രക്കരുടെ ഭാഷയും തമ്മില്‍ ഏറേ സാമ്യമുണ്ട്.
പതിനാറാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് ഗുഹകള്‍ ഇവിടെ കാണാം.മൂന്നുകിലോമീറ്ററിന്നപ്പുറമുള്ള മനോഹരമായ ബീച്ച് കഴിഞ്ഞാലുള്ള ഗുഹ
കശീര്‍ ഗാഫിര്‍ എന്നറിയപ്പെടുന്നു.പോര്‍ച്ചുകാരില്‍ നിന്നും മോചനം ലഭിച്ചതിനു ശേഷമാണ് വിശ്വാസി സമൂഹം "അവിശ്വാസികളുടെ ഗുഹ"
എന്നര്‍ഥം വരുന്ന പേര് ഗുഹക്കിട്ടത്.
ബത്താരിയ ഗോത്രം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടുവരുന്നു.ഒട്ടകത്തെ മേയിക്കുന്നവരും ആട്ടിടയന്മാരും ഇവര്‍ക്കിടയിലുണ്ട്.
കൊഞ്ചും ഒമാനികളുടെ ഇഷ്ട മത്സ്യമായ സഫേലയും പിടിക്കുന്നതില്‍ അഗ്ര_ഗണ്യരാണിവര്‍.വര്‍ഷത്തിലൊരിക്കലുണ്ടാവുന്ന സഫേലയുടെ ചാകര തേടി
അയല്‍പ്രദേശത്തുള്ള മീന്‍ പിടുത്തക്കാര്‍ ഇവിടെ എത്തിച്ചേരാറുണ്ട്.പനമരത്തിന്റെ ഓല കൊണ്ട് കൊട്ട നെയ്യുന്നതില്‍ കീര്‍ത്തികെട്ടവരാണ് ഇവിടുത്തെ
വനിതകള്‍.മറുപ്രദേശതെ അപേക്ഷിച്ച് ഒരിനം മാനുകളെ ഈ പ്രദേശത്ത് കണ്ടുവരുന്നു.ശൊയ്മിയ മുഴുവനും ചുറ്റികറങ്ങാന്‍ പതിനഞ്ചു മിനിട്ടുമതി.ഒമ്പത് കിലോമീറ്റര് ചുറ്റളവിലുള്ള ശൊയ്മിയ കാണാന്‍ ഒരു ബോട്ടു യാത്ര ചെയ്താല്‍ മതിയാകും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ