2009 ജൂലൈ 9, വ്യാഴാഴ്‌ച

കാഴ്ച്ചവട്ടം


ഞാനില്ലാതെ നിങ്ങള്‍്ക്കെന്ത് കരസേന?


അങ്ങിനെ മലയാള സിനിമയിലെ താര രാജാവ്‌ ഒരു പട്ടാളക്കാരനായിത്തീര്‍്ന്നു.ഒരു നടനു ആദ്യമായി ലഭിക്കുന്ന അംഗീകാരം ; അത്‌ മാന്യതയോടെയും ഉത്തരവാദിത്വത്തോടെയും നിര്‍്വ്വഹിക്കുമെന്ന് ലാലേട്ടന്‍്.കാര്ഗ്ഗിലില്‍് ഒരു ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ പോയ ലാലേട്ടന്‍് 1300 അടി ഉയരത്തില്‍് കയറി (അതും ഓക്സിജന്‍് ഇല്ലാത്ത സ്ഥലത്ത്‌) അതി സാഹസികമായി അഭിനയിച്ചതിന്റെ പരിണിതിയാണത്രേ ഈ നേട്ടമെന്ന് സംവിധായകന്‍് മേജര്‍് രവി.രണ്ടു പട്ടാള ചിത്രങ്ങളിലെ അഭിനയം ലാലേട്ടന്റെ ഉള്ളിന്റെഉള്ളില്‍് പട്ടാളക്കാരനാകാനുള്ള മോഹം അങ്കുരിപ്പിച്ചത്രെ.പിന്നീടദ്ദേഹത്തെ തേടിയെത്തിയ ടെറിട്ടോറിയല്‍് ആര്‍്മി പദവി മനസാ വാചാ കര്‍്മ്മണാ സ്വീകരിച്ചു.ഇന്നിതാ ദില്ലിയിലെ പ്രതിരോധ മന്ത്രാലയത്തില്‍് വെച്ച്‌ കരസേനാ മേധാവി ദീപക്‌ കപൂറില്‍് നിന്നും ലഫ്‌റ്റന്റ്‌ കേണല്‍് പദവി അദ്ദേഹം ഏറ്റുവാങ്ങി.ഇന്നുച്ചക്ക്‌ 12-40 നു ശേഷം ഭരത്‌ ലാല്‍് ഇനി ലഫ്‌.കേണല്‍് മോഹന്‍്ലാലായി മാറി.അഭിനയ കലയില്‍് സാഹസികത്വം പ്രകടിപ്പിച്ചിരുന്ന ലാലേട്ടന്‍് ജീവിതത്തിലും ഗോപിനാഥ്‌ മുതുകാടിനോടൊപ്പം ചേര്‍്ന്ന് മാന്ത്രിക സാഹസികതക്കൊരുമ്പെട്ടു.അപ്പോഴതാ നാടും നഗരവും ഇളകി മറിയുന്നു.പ്രദര്‍്ശനത്തോടെ ലാലേട്ടന്‍് ഭൂലോകത്തുണ്ടാവില്ലെന്നവര്‍് ഏക സ്വരത്തില്‍് കട്ടായം പറഞ്ഞു.അമ്മയും ആരാധകരായ മക്കളും സനേഹപൂര്‍്വ്വം പറയുമ്പോള്‍് "നമ്മളായി"ട്ടെന്തിന്ന് പ്രദര്‍്ശനത്തിന്നിറങ്ങണമെന്ന് ലാലേട്ടന്‍്.അങ്ങിനെ ആ മോഹം ഉപേക്ഷിച്ചു.ഇപ്പോള്‍്; ചെറുപ്പക്കാരെ സേനയിലേക്ക്‌ ആകരഷിക്കാന്‍് ലാലേട്ടന്റെ ഈ മഹാ മനസ്ക്കത ഇടയാക്കുമെന്ന് കണ്ടെത്തിയിരിക്കയല്ലേ നമ്മുടെ പ്രതിരോധ മന്ത്രി.ഇതോടൊപ്പം ലാലേട്ടന്റെ കുസ്യതി നിറഞ്ഞ ഡയലോഗ്‌ നമ്മുക്ക്‌ ചേര്‍്ത്തു വായിക്കാം!"ഇതൊക്കെ ലാലേട്ടന്റെ ഒരു നമ്പറല്ലേ മോനേ...കരസേനക്ക്‌ നമ്മളില്ലാതെ എന്തു കാര്‍്ഗ്ഗില്‍്"

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...