2020 മേയ് 9, ശനിയാഴ്‌ച

സിറ്റിയിലെ കായിക പ്രതിഭ

കാൽപന്തുകളിയിലെ പിർലോയേയും ഡിബാലയെയും റൊണാൾഡോയെയും പുതുതലമുറയിലൂടെ വാർത്തെടുക്കാൻ വേണ്ടി ലോകത്തെ പലരാജ്യങ്ങളിലുമെന്ന പോലെ അബുദാബിയുടെ മണ്ണിലും കൗമാരപ്രായക്കാർക്കായി തുടങ്ങിയ ഫുട്ബോൾ കോച്ചിംഗ് അക്കാദമി യുവന്റസിൽ
കണ്ണൂർ സിറ്റിയിൽ നിന്നുള്ള കൊച്ചു കായിക പ്രതിഭയുമുണ്ട്.
കുട്ടിക്കാലത്ത് കാറിനോട് പ്രിയമായിരുന്ന സാഖിബ് ക്രമേണ കാൽപന്തിൽ മുത്തമിട്ടത്  പിതാവ് ഷഫീഖിന്റെ ഇഷ്ടത്തോടൊപ്പം ചേർന്നാണ്.
പിതാവിൻറെ  ഫുട്ബോൾ കമ്പം ഒരു ലഹരിയായി മകനിലേക്കും പകർന്നു എന്ന് വേണമെങ്കിൽ പറയാം.
അങ്ങനെയാണ് സാഖിബ് കളികളത്തിലേക്കെത്തുന്നത്. മൂന്ന് വർഷത്തിലധികമായി
അബുദാബി യുവന്റസിനും  സ്പെട്
അക്കാദമിയിലും  സാഖിബ് പരിശീലനം തുടരുന്നു. ഇതിനിടയിൽ  ഇറ്റലിയിലെ ഗ്രൗണ്ടിൽ മാറ്റുരയ്ക്കാനുള്ള അവസരവും ലഭിച്ചു. ഒട്ടുമിക്ക ജിസിസി രാജ്യങ്ങളിലും ബൂട്ട് അണിയാൻ തയ്യാറെടുക്കുകയാണ് സാഖിബ്. ഈ വർഷം ആദ്യത്തിൽ ഒമാനിലായിരുന്നു ആദ്യം മൂഴം. അവിചാരിതമായുണ്ടായ ഒമാൻ  സുൽത്താൻറെ വേർപാട് മൂലം പ്രസ്തുത കളി  മാറ്റിവെച്ചു. പിന്നീട് കോവിഡിന്റെ രംഗപ്രവേശം. അതുകൊണ്ടുതന്നെ  ജിസിസി രാജ്യങ്ങളിലെ കളികൾ മുഴുവനും നിലച്ചു. എല്ലാം മാറി മറിഞ്ഞാൽ ജി.സി.സി രാജ്യങ്ങളിൽ തൻറെ കഴിവ് തെളിയിക്കാൻ പറ്റുമെന്ന് പ്രതീക്ഷയിലാണ് സാഖിബ്.
പല സ്പോർട്സ് വേദികളിൽ നിന്നും  നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സാഖിബിന്
ജന്മ നാടായ  കണ്ണൂർ സിറ്റിയിലെ  ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ  പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ്  സെൻറർ  (PASC) വക ഉപഹാരവും ലഭിച്ചു.
ഇതിനിടെ അബുദാബിയിലെ ഫുട്ബോൾ മേജർ ലീഗായ "മുബദ്ദല"കമ്മ്യൂണിറ്റി ഫുട്ബോൾ ലീഗ് ഓഫീഷ്യൽ ഐഡി കാർഡും കരഗതമാക്കി. അതോടെ മുബദ്ദലയുടെ എല്ലാ ലീഗ് മത്സരങ്ങളിലും  ഔദ്യോഗികമായി പങ്കെടുക്കാനുളള ഭാഗ്യവും ലഭിച്ചു.
 തൻറെ കാലുകൊണ്ട് ഫുട്ബോൾ മാത്രമല്ല ഒഴിഞ്ഞ ബോട്ടിലുകൾ പോലും ലക്ഷ്യസ്ഥാനത്തേക്ക്  എത്തിക്കാൻ കഴിയുമെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു പതിമൂന്നുകാരനായ ഈ കായിക പ്രതിഭ. അബുദാബിയിലെ സ്വകാര്യ കമ്പനിയായ അൽ മസ്ഹൂദിലെ ടെക്നിക്കൽ മാനേജർ അഞ്ചുകണ്ടി തലക്കൽ മുഹമ്മദ് ഷഫീഖിന്റെയും ആലക്കാട്ട് ഷഫ്നയുടെയും മകനായ സാഖിബ്
അബുദാബിയിലെ ദ  മോഡൽ സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിയാണ്. പഠനത്തോടൊപ്പം  ഫുട്ബോൾ കളിയിലും ഏറെ ശ്രദ്ധ പതിപ്പിക്കുന്ന സാഖിബിന് മൂന്ന് കോച്ചുമാരാണുള്ളത്.
 ടൂർണമെന്റ് കോച്ച്, പ്രാക്ടീസ് കോച്ച് , മാച്ച് കോച്ച്.
സെനെഗലിൽ നിന്നുള്ള സാഹിദ്, ഇറ്റലിക്കാരൻ ലൂക്ക, നൈജീരിയ സ്വദേശി യൂനിസ് എന്നിവരിൽ ലൂക്ക യുവന്റസ് ഹെഡ് കോച്ചും സാഹിദ് സ്പെട് ഹെഡ് കോച്ചും  യൂനിസ് പ്രത്യേക പരിശീലന കൊച്ചുമാണ്.
ഇവരുടെ കീഴിലുള്ള പരിശീലനം സാഖിബിന് മൈതാനങ്ങളിൽ നിന്ന് മൈതാനങ്ങളിലേക്ക് കുതിക്കാൻ  പ്രചോദനമാവുന്നുണ്ട്.ഫിഫ പോലുള്ള മുതിർന്ന കളിക്കാരുടെ കൂടെ പന്തുരുട്ടാൻ കഴിഞ്ഞതും  ഇക്കാരണത്താലാണ് . ഫുട്ബോൾ ഇതിഹാസം  മെസ്സിയാണ് സാഖിബിന്റെ ഇഷ്ടതാരം.

സാഖിബിൻ്റെ കായിക പ്രകടനം യു ട്യൂബിലൂടെ കാണാം

https://youtu.be/XuUE_9X_eNs




അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...