വ്യക്തി പരിചയം
തൻറെ സ്വതസിദ്ധമായ കഴിവു കൊണ്ട് കാലിഗ്രാഫിയുടെ അനന്തസാധ്യതയുപയോഗിച്ച് ഖുർആൻ വചനങ്ങളുടെ വിസ്മയം തീർക്കുകയാണ് കണ്ണൂർ സിറ്റി കൊടപ്പറമ്പ് അൽഹംദിലെ ഫാത്തിമ ശഹ്ബ.
കെ.ജി 2 മുതൽ പത്താം തരം വരെ ഒമാനിലെ മുലന്ത ഇന്ത്യൻ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയ ശഹ്ബ പിന്നീട്
തുടർപഠനത്തിനായി നാട്ടിലെത്തി. നിലവിൽ ദീനുൽ ഇസ്ലാം സഭ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു അവസാന വർഷ വിദ്യാർത്ഥിനിയാണ്.
ഒമാനിലുള്ളപ്പോൾ വൈവിധ്യമാർന്ന ഡിസൈനുകളിൽ ചാലിച്ച മൈലാഞ്ചിചോപ്പ് മറ്റുള്ളവരുടെ കൈകളിൽ വിരിയിച്ച് തൻറെ കരവിരുത് പ്രകടിപ്പിച്ച ശഹ്ബ നാട്ടിൽ വെച്ച് പഠനത്തോടൊപ്പം കാലിഗ്രാഫിയിലും വിവിധ വർണ്ണങ്ങളിലെ നൂലുകൾ ഉപയൊഗിച്ച് ഫ്രോക്കുകൾ കൈകൊണ്ട് തുന്നിയും കഴിവ് തെളിയിച്ചു.
ഒമാനിൽ കഴിയുന്ന സമയത്ത് ലുലു ഗ്രൂപ്പ് സംഘടിപ്പിച്ച മൈലാഞ്ചിയിടൽ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന്നർഹയായി. മാതാപിതാക്കളുടെ നിർലോഭമായ സഹകരണവും പ്രോത്സാഹനവുമാണ് ശഹ്ബയെ വരക്കാൻ ഏറെ സഹായിക്കുന്നത്. പിതാവ് മകൾക്ക് വേണ്ടി നല്ലൊരു ക്യാൻവാസും സംഘടിപ്പിച്ചു കൊടുത്തു.
ഒമാൻ ഖാബൂറയിലെ ബിസിനസ്സുകാരനായ കണ്ണൂർ സിറ്റി സ്വദേശി ബാവു വളപ്പിൽ അബ്ദുൽ റഊഫിന്റെയും പക്കറകത്ത് നാദിയയുടെയും മൂത്ത മകളാണ് ശഹ്ബ.
സഫയും മുഹമ്മദുമാണ് സഹോദരങ്ങൾ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ