മലബാറിലെ മുസ്ലിം ലീഗിന് വളർച്ച നൽകുന്നതിൽ തൻ്റെ സമ്പത്തും ശബ്ദവുമെല്ലാം ദാനം നൽകി മുസ്ലിം ലീഗിനെ പരിപോഷിപ്പിക്കാൻ സർവ്വ ത്യാഗങ്ങളും അനുഭവിച്ച ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബിൻ്റെ ഓർമ്മകൾക്ക് ഒരു വയസ് അധികരിച്ചു.1992 മെയ് 13ന് നമ്മെ വിട്ട് വിരിഞ്ഞ ഒ.കെ മലബാറിലെങ്ങും മുസ്ലിം ലീഗിനെ വളർത്തുന്നതിൽ ഏറെ മുൻപന്തിയിൽ ഉണ്ടായിരുന്ന നേതാവായിരുന്നു. തൻ്റെ ജന്മം പോലും മുസ്ലിം ലീഗുമായി ബന്ധപ്പെട്ടാണെന്ന് തമാശ രൂപേണ പറയാറുണ്ടായിരുന്നു ഒ.കെ.
1906 ആഗസ്റ്റ് 6 നായിരുന്നു ഒവിന്നകത്ത് സൈനൂഞ്ഞിയുടെയും ഖാളിയാറകത്ത് ഉസ്സൻകുട്ടി ഖാളിയുടെയും ആൺമക്കളിൽ മൂത്തവനായി കണ്ണൂർ സിറ്റിയിൽ കമ്മൂക്ക കത്ത് തറവാട്ടിൽ ഒ.കെ ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ പഠന കാലത്ത് പോലും പഠനത്തേക്കാളേറെ രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങളോടാണ് അദ്ദേഹം താൽപ്പര്യം കാട്ടിയിരുന്നത്. അന്നത്തെ ദേശീയ പ്രക്ഷോഭങ്ങളും മറ്റും ശ്രദ്ധിച്ചിരുന്ന ഒ.കെ ഖിലാഫത്ത് പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിച്ച് തുടങ്ങി.1919 ഒന്നാം ലോകമഹായുദ്ധം തൊട്ട് തുടക്കമിട്ട കോൺഗ്രസ് പ്രവർത്തനത്തിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ പ്രസംഗങ്ങൾ ചെറുപ്രായത്തിലേ തീജ്വാലകളായി മനസ്സിൽ കൊണ്ട് നടന്നിരുന്നു.മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ നിർഭയത്വം അനുകരിച്ച ഒ.കെ സ്വാതന്ത്ര്യ സമരത്തിൻ്റെ തീച്ചൂളയിലേക്ക് കടന്നു വന്ന ബാലനായിരുന്നു. പട്ടാമ്പിയിലും പൊന്നാനിയിലും വെച്ച് പരീക്കുട്ടി മുസ്ലിയാരുടെ ലഘുലേഖ വിതരണത്തിനിടെ 1920ൽ ബ്രിട്ടീഷ് പോലീസിൻ്റെ പിടിയിലായി. പ്രായക്കുറവ് കണക്കിലെടുത്ത് താക്കീതോടെ വിട്ടയച്ചുവെങ്കിലും കണ്ണൂരിലെ വിവിധ സമരമുറകളിൽ ലയിച്ചു.ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കെതിരെ ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെയും കോൺഗ്രസിൻ്റെയും സമുന്നത നേതാക്കളെ കണ്ണൂരിലും തലശ്ശേരിയിലുമൊക്കെ എത്തിച്ചു പ്രസംഗിപ്പിച്ചു. മലബാറിലെ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കെതിരെയുള്ള പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി. 1927 -ൽ മദിരാശിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ കണ്ണൂരിനെ പ്രതിനിധീകരിച്ചുള്ള ഒ.കെയുടെ സാന്നിധ്യത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു.
എന്നാൽ 1928-ൽ മുസ്ലിം താൽപ്പര്യത്തിനെതിരായ മോത്തിലാൽ നെഹ്റു കമ്മിറ്റി റിപ്പോർട്ടിനെ ചോദ്യം ചെയ്ത് കൊണ്ട് കോൺഗ്രസിനോട് വിട പറഞ്ഞു.
ഇതിനിടയിൽ മദ്റസാ പ്രസ്ഥാനങ്ങളുടെ പ്രചാരകനായി മലബാറിലെ സർ സയ്യിദ് എന്നറിയപ്പെട്ട എ എൻ കോയക്കുഞ്ഞിയെന്ന കോയിക്കയോടൊപ്പം സജീവമാവുകയും മലബാറിൽ മദ്റസകൾ സ്ഥാപിക്കുവാൻ യത്നിക്കുകയും ചെയ്തു.1928 അവസാനത്തിൽ അന്ന് നിർജ്ജീവമായിക്കിടന്നിരുന്ന മുസ്ലീം ലീഗിലേക്ക് ഒ.കെ കടന്നു വന്നു. മലബാറിലെങ്ങും മുസ്ലിം ലീഗിൻ്റെ വളർച്ചയ്ക്കായി അഹോരാത്രം സേവനമനുഷ്ഠിച്ചു.മതിയായ യാത്രാ സൗകര്യങ്ങൾ ഇല്ലാത്ത അക്കാലത്ത് തോണിയിലും ബോട്ടിലും ലോറിയിലും കാൽനടയായും മറ്റും സഞ്ചരിച്ച് മുസ്ലീം ലീഗിൻ്റെ സന്ദേശം കീശയിലൊരു ഹരിത പതാകയുമിട്ട് നാടൊട്ടുക്കും പ്രചരിപ്പിച്ചു. മുസ്ലിം ലീഗ് വളരാൻ തുടങ്ങി.ദേശീയ മുസ്ലീംകളുടെ കണ്ണിലെ കരടായി മുസ്ലീം ലീഗ് മലബാറിൽ ഒ.കെയുടെ സാന്നിധ്യത്തോടെ മാറി.യോഗങ്ങൾ അലങ്കോലപ്പെടുത്തുവാനും സംഘടനയിലേക്ക് വരുന്നവരെ നിരുത്സാഹപ്പെടുത്തുവാനും അന്ന് അക്കൂട്ടർ ഏറെ പ്രയത്നിച്ചിരുന്നു. മലബാറിലെ മുസ്ലീം ലീഗിൻ്റെ വളർച്ച ഏറെ ബാധിച്ചത് കോൺഗ്രസിനെ തന്നെയായിരുന്നു. ദേശീയ മുസ്ലീകളായിരുന്ന പലരും മുസ്ലീം ലീഗിൻ്റെ പതാകാ വാഹകരായി മാറി. 1937 മലബാർ മുസ്ലീം ലീഗ് അറക്കൽ സുൽത്താൻ അബ്ദുറഹിമാൻ ആദി രാജാസാഹിബ് പ്രസിഡൻ്റും സത്താർ സേട്ടു സാഹിബ് സെക്രട്ടറിയും സീതി സാഹിബ് ജോയിൻറ സെക്രട്ടറിയും സി.പി മമ്മുക്കേയി ഖജാൻജിയുമായ കമ്മിറ്റി നിലവിൽ വന്നതോടെ മുസ്ലീം ലീഗ് മലബാറിൽ അജയ്യമായ ഒരു സംഘടനയായി മാറി. കണ്ണൂർ അറക്കൽ പാലസ് ഗ്രൗണ്ടിൽ നടന്ന മുസ്ലിം ലീഗ് സമ്മേളനം ചരിത്രത്തിൻ്റെ ഗതിവിഗതികൾ മാറ്റി.ദേശീയ നേതാക്കളുടെ നിറസാന്നിധ്യമുണ്ടായ ആ സമ്മേളനത്തിൻ്റെ മുഖ്യ സംഘാടകൻ ഒ.കെ. ആയിരുന്നു.1940 കളിൽ ഒ.കെയുടെ പ്രസംഗം വൻ ആവേശമാണ് അണികൾക്കുണ്ടാക്കിയത്. മലബാറിലെ എല്ലാ ഭാഗങ്ങളിലും ഒകെ പ്രസംഗിച്ചിരുന്നു. എങ്കിലും ഉത്തര മലബാർ തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ മുഖ്യ പ്രവർത്തന കേന്ദ്രം.അന്ന് ഒ.കെ യ്ക്ക് പുറമേ അഡ്വ.ഇ കെ മൊയ്തു, അഡ്വ.വി.ഖാലിദ്, കെ.കോയ തുടങ്ങിയവരായിരുന്നു മുഖ്യ പ്രഭാഷകർ.ബംഗാൾ സിംഹം ഫസലുൽ ഹഖും -പീർപൂർ മഹാരാജാവും -നവാബ് സാദാ ലിയാഖത്ത് അലി ഖാനും, ബലൂചി നേതാവ് ഖാസീ മുഹമ്മദ് ഈസായും മഹമൂദാബാദ് രാജാവും കണ്ണൂരിലെ അറക്കൽ പാലസ് ഗ്രൗണ്ടിൽ നടന്ന പൊതുയോഗത്തിൽ ഒരേ വേദിയിൽ അണിനിരത്തിക്കൊണ്ട് പ്രസംഗിച്ചത് അക്കാലങ്ങളിൽ വൻവാർത്താപ്രാധാന്യം നേടി മുസ്ലിം ലീഗിനെ ജനങ്ങൾ ശ്രദ്ധിക്കാൻ ഇടയാക്കിയതായിരുന്നു. അറക്കൽ സുൽത്താൻ അബ്ദുറഹ്മാൻ അലി രാജായുടെ ഉറ്റ സ്നേഹിതൻ കൂടിയായ ഒ.കെ രാജായെ മുസ്ലിം ലീഗിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
ഗ്രാമത്രാമാന്തരങ്ങളിൽ ആഴ്ചകളോളം നീണ്ടു നിന്നിരുന്ന പാർട്ടി പ്രവർത്തനവുമായി സഹപ്രവർത്തകരോടൊത്ത് ഒ.കെ സഞ്ചരിച്ചു. അവിടങ്ങളിൽ പാർട്ടി ഉണ്ടാക്കി. പലയിടങ്ങളിൽ നിന്നും കൈപ്പേറിയ അനുഭവങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു.കോൺ ഗ്രസുകാരായിരുന്നുപലപ്പോഴും ഇതിന് പിന്നിൽ. വടക്കെ വയനാടടക്കമുള്ള പ്രദേശങ്ങളിൽ പോയി യോഗങ്ങൾ സംഘടിപ്പിച്ചു പ്രസംഗിക്കുകയും അവിടങ്ങളിൽ മുസ്ലിം ലീഗ് കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തിരുന്നു. ചിലയിടങ്ങളിൽ പ്രസംഗിക്കവേ അട്ടകടിച്ച് കാലിൽ നിന്നും തുടയിൽ നിന്നുമൊക്കെ ചോര ഉറ്റി ഉറ്റി വീഴുന്ന സംഭവങ്ങൾ പോലും ഉണ്ടായി. പ്രസംഗത്തിന് ഭംഗം വരാത്ത നിലയിൽ വേദന സഹിച്ച് കൊണ്ട് പ്രസംഗങ്ങൾ തുടരേണ്ടി വന്ന അനുഭവങൾ നിരവധിയാണ്. പാടത്ത് കൂടി നടന്നു പോകവേ തെന്നി വീണ് ചെളിയിൽ ആണ്ട് പോയി വസ്ത്രങ്ങൾ ചെളി പുരണ്ടത് പള്ളിക്കുളത്തിൽ പോയി കഴുകി വൃത്തിയാക്കി നനഞ്ഞ വസ്ത്രങ്ങളോടെ പ്രസംഗിച്ചിരുന്ന അവസരവുമുണ്ടായി. ഉദ്ദേശിച്ച സമയത്ത് പലയിടത്ത് നിന്നും ശക്തമായ പ്രതിരോധത്തിൽ യോഗങ്ങൾ തുടങ്ങാനാവാതെ പള്ളികളിലും കടവരാന്തകളിലും കിടന്നുറങ്ങിയ കഥകളും നിരവധിയാണ്.
1936-ലെ കേന്ദ്ര നിയമനിർമ്മാണ സഭ തിരഞ്ഞെടുപ്പിൽ മലബാർ, തെക്കൻ കർണ്ണാടക, നീലഗിരി തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ട നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് പ്രതിനിധിയായി മത്സരിച്ച സത്താർ സേട്ടു സാഹിബിൻ്റെ മുഖ്യ തെരഞ്ഞെടുപ്പു പ്രചാരകൻ ഒ.കെ ആയിരുന്നു. മദ്റസ
മഅദിനുൽ ഉലൂം - കണ്ണൂർ മുസ്ലീം ജമാഅത്ത്, കണ്ണൂർ സിറ്റിദീനുൽ ഇസ്ലാം സഭ തുടങ്ങിയവയുടെ സംസ്ഥാപനത്തിൽ ഒ.കെയുടെ പങ്ക് വളരെ വലുതായിരുന്നു. 1947-ൽ ഇന്ത്യ സ്വതന്ത്രമാവുകയും പാക്കിസ്ഥാൻ രൂപപ്പെടുകയും ചെയ്തതിൽ പിന്നെ മുസ്ലീം ലീഗിൻ്റെ ഭാവി അനിശ്ചിതത്വത്തിൽ ആയിരുന്ന ഘട്ടത്തിൽ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിലും സീതി സാഹിബിലും വിശ്വാസമർപ്പിച്ച് കൊണ്ട് നിലകൊണ്ടു. ജീവിതോപാദിതേടി സിലോണിലേക്ക് പോയെങ്കിലും കുറച്ച് മാസങ്ങൾ കഴിഞ്ഞ് തിരികെ വന്ന് മുസ്ലീം ലീഗിൻ്റെ പ്രവർത്തനങ്ങളിൽ കർമ്മനിരതനായി. മത്സര്യത്തൊഴിലാളികളേയും സാധാരണക്കാരേയും മുസ്ലിം ലീഗിൽ അണിനിരത്തുന്നതിന് വേണ്ടി ഒ കെ ചെയ്ത സേവനങ്ങൾ അവർണ്ണനീയമാണ്. 1969-ൽ എം.എസ്.പി കാർ കമ്മ്യൂണിസ്റ്റ് കാർക്കെതിരെ അക്രമങ്ങൾ അഴിച്ച് വിട്ടപ്പോൾ ചെറുകുന്ന്, കണ്ണപുരം, മാടായി, മാട്ടൂൽ ഭാഗത്തെ ചില മുസ്ലീം വീടുകൾ എം.എസ്.പി കാർ അക്രമിക്കുകയും പാവപ്പെട്ട ധാരാളം മുസ്ലികൾകൾ സർവ്വതും നഷ്ടപ്പെടുകയു ചെയ്തിരുന്നു. പലരും ആശുപത്രികളിൽ ആയെങ്കിലും ഒട്ടനവധി പേർ അക്രമണം ഭയന്ന് തങ്ങളുടെ വിധിയെ പഴിച്ച് കഴിഞ്ഞ് കൂടുകയാണുണ്ടായത്.
ഇവരുടെ കാര്യങ്ങൾ അന്വേഷിക്കുവാനോ വേണ്ടുന്ന സഹായങ്ങൾ ചെയ്തു നൽകുവാനോ എല്ലാ മർദ്ദനങ്ങളും കമ്മ്യൂണിസ്റ്റ് കലാപമായി എഴുതിത്തള്ളിയതിനാൽ മറ്റ് രാഷ്ട്രീയ പാർട്ടികളൊന്നും തിരിഞ്ഞ് നോക്കാത്ത സാഹചര്യം ഒ.കെയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ ഒ.കെ യും സംഘവും അവിടങ്ങളിൽ പോയി അവരെ ആശ്വസിപ്പിക്കുകയും വേണ്ടുന്ന സഹായങ്ങൾ ചെയ്ത് കൊടുക്കുകയും അവരുടെ അവസ്ഥ വിവരിച്ച് റിപ്പോർട്ട് തയ്യാറാക്കി പെറ്റീഷൻ കൊടുക്കുവാൻ വേണ്ടി വി. ഖാലിദ് വക്കീൽ മുഖേനെ നൽകുകയും തുടർന്ന് ഉന്നതങ്ങളിൽ നിന്ന് അന്വേഷണങ്ങൾ ഉണ്ടാവുകയും ചില സഹായങ്ങൾ അവർക്ക് അക്കാലങ്ങളിൽ ലഭ്യമാക്കാനും ഒ.കെയുടെ ഇടപെടൽ കൊണ്ട് സാധിച്ചിട്ടുണ്ടായിരുന്നു.
പാവപ്പെട്ടവരുടെ യാതനകളും വേദനകളും പരിഹരിക്കാൻ സേവനങ്ങൾ ചെയ്ത് സാധാരണക്കാർക്കിടയിൽ കഴിയാനായിരുന്നു ഒ.കെയ്ക്കെന്നും താൽപ്പര്യം. പേരും പ്രശസ്തിയും ഒരിക്കലും ഒ.കെ ആഗ്രഹിച്ചിരുന്നില്ല.
മുസ്ലീം ലീഗിൻ്റെ വേദികളിലെ തീപ്പൊരി പ്രാസംഗികനായ ഒ.കെ മുസ്ലീം ലീഗ് നേതാക്കളുടെ നേതാവായിരുന്നു.സി. എച്ച് "എൻ്റെനേതാവ് ഒ കെ "എന്നായിരുന്നു എപ്പോഴും അഭിസംബോധന ചെയ്യാറുണ്ടായിരുന്നത്. മുസ്ലിം ലീഗിൻ്റെ ചരിത്രത്തോടൊപ്പം നടന്ന ഒ.കെ വേദികളിൽ നിന്ന് വേദികളിലേക്കുള്ള പ്രയാണത്തിൽ 1957-ൽ നാദാപുരത്ത് നടന്ന തെരഞ്ഞെടുപ്പിൽ സി.എച്ച് കണാരനോട് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. വിമോചന കാലത്ത് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. 1946-മുതൽ 1984 വരെ കണ്ണൂർ മുൻസിപ്പാലിറ്റിയിൽ കൗൺസിലർ ആയിരുന്നു.
നിരന്തരമായ യാത്രകളും കൃത്യതയില്ലാത്ത ജീവിതരീതികളും മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന പ്രഭാഷണങ്ങളും കൊണ്ട് വറ്റി വരറ്റ തൊണ്ടയിൽ കാൻസറിൻ്റെ ലക്ഷണങ്ങൾ കണ്ടുവന്നു. ഡോകടർമാരുടെ നിർദ്ദേശാനുസരണം 1962 ആഗസ്റ്റിൽ മദിരാശിയിൽ വെച്ച് കണ്ഠനാളി മുറിച്ച് മാറ്റേണ്ടി വന്നു.
മൂന്ന് മാസത്തെ ആശുപത്രി വാസത്തിന് ശേഷം വീണ്ടും മുസ്ലീം ലീഗ് വേദികളിൽ ഒ.കെ തീഗോളമായി മാറിയെങ്കിലും ആധുനിക യന്ത്ര സംവിധാനത്തോടെയുള്ള സംസാരം അണികളെ പഴയ പോലെ ആവേശത്തിൻ്റെ ഉത്തുംഗശൃംഖലയിൽ എത്തിക്കുന്നതിൽ പര്യാപ്തമായിരുന്നില്ല. എങ്കിലുംപരമാവധി അണികളെ തൃപ്തിപ്പെടുത്തുവാൻ ഒ.കെ ശ്രമിച്ചിരുന്നു.1958ൽ നവപ്രഭ എന്ന മാസിക ഒ.കെയുടെ പത്രാധിപത്യത്തിൽ തുടങ്ങി. 1961വരെ ഈമാസിക നിലവിൽ ഉണ്ടായിരുന്നു.
പിന്നീടത് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ഏറ്റെടുത്തുവെങ്കിലും കൂടുതൽ കാലം പ്രസിദ്ധീകരിക്കാനായില്ല.സംസ്ഥാന മുസ്ലിം ലീഗ് ജോയിംഗ് സെക്രട്ടറി, വൈസ് പ്രസിഡൻ്റ് എന്നീ പദവികൾ ഒ.കെ വഹിച്ചിരുന്നു. 1974-ൽ മുസ്ലിം ലീഗിലുണ്ടായ ദൗർഭാഗ്യകരമായ പിളർപ്പിൽ കണ്ണൂർ ജില്ലയിലെ മുസ്ലിം ലീഗിനെ പടുത്തുയർത്തുന്നതിനായി ഒ.കെ ആയിരുന്നു അഡ്ഹോക് കമ്മിറ്റി കൺവീനർ.
മുസ്ലിം ലീഗിന് വേണ്ടി ജനിച്ചു മുസ്ലിം ലീഗിന് വേണ്ടി മരിച്ചുവീണ ഒട്ടേറെ നേതാക്കളിൽ പ്രമുഖനായിരുന്നു ഒ.കെ.
ജീവിതകാലത്ത് കുടുംബപരമായി ലഭിച്ചിരുന്നഎല്ലാ സമ്പാദ്യങ്ങളും ഒ.കെ സമർപ്പിച്ചത് ലീഗിനെ വളർത്താനായിരുന്നു. ഇത്രമേൽ ത്യാഗ സമ്പുഷ്ഠമായ നേതാക്കൾ മുസ്ലിം ലീഗിൽ വിരളമാണ്.
മുസ്ലിം ലീഗിൻ്റെ ചരിത്രത്തോടൊപ്പം നടന്ന മഹാ മാനുഷിയുടെ ഓർമ്മ പഴമക്കാർക്കിന്നും ഒരാവേശമാണ്.പുതു തലമുറക്കാകട്ടെ ഓർക്കാൻ പോലും പ്രയാസമുള്ളതും .
പ്രവർത്തിക്കുക നിരന്തമായി പ്രവർത്തിക്കുക, നല്ലത് മാത്രം ചെയ്യുക, നിസ്വാർത്ഥതയും ത്യാഗസന്നദ്ധതയും മുഖമുദ്രയാക്കുകയും ചെയ്യുക എന്ന മഹത്തായ സന്ദേശവും നൽകിയാണ് ഒ.കെ നമ്മെ വിട്ടു പിരിഞ്ഞത്.
ഒ.കെ.സമദ്
13 - 05-2020

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ